india

കേരളത്തിന് വെളിയിൽ ആറാമത്തെ ക്നാനായ മെത്രാൻ: മാർ. തോമസ് തെന്നാട്ട്, ഇനി ഗ്വാളിയാർ മെത്രാൻ

Anil Mattathikunnel  ,  2017-01-08 09:55:29pmm അനിൽ മറ്റത്തിക്കുന്നേൽ

ഗ്വാളിയാർ: ആഗോള ക്നാനായ സമൂഹത്തിന് അഭിമാനമായികൊണ്ട് ക്നാനായ സമുദായത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഒൻപതാമത്തെയും കോട്ടയം അതിരൂപതക്ക് വെളിയിലെ ആറാമത്തെയും മെത്രാനായി ഏറ്റുമാനൂർ സെന്റ് ജോസഫ് ഇടവകാംഗമായ മാർ തോമസ് തെന്നാട്ട്, ഗ്വാളിയർ രൂപതാ ആസ്ഥാനത്ത് അഭിഷിക്തനായി. ക്നാനായ സമുദായത്തിലെ പ്രഥമ മിഷനറി മെത്രാനായ നാഗ്പൂർ ആർച്ച് ബിഷപ്പ് അഭി. മാർ എബ്രഹാം വിരുത്തികുളങ്ങര മെത്രാഭിഷേക ചടങ്ങിൽ മുഖ്യ കാർമികത്വം വഹിച്ചത് മറ്റൊരു നിയോഗം കൂടിയായി മാറി. പരമ്പാരാഗതമായാ കലാരൂപങ്ങളോടെ അകമ്പടിയോടെ മെത്രാഭിഷേക ചടങ്ങുകളോടെയാണ് നിയുക്ത മെത്രാനെ വേദിയിലേക്ക് ആനയിച്ചത്. മാർ എബ്രഹാം വിരുത്തകുളങ്ങര പിതാവിനോടൊപ്പം ഭോപ്പാൽ ആർച്ചുബിഷപ്പ് ലിയോ കോർണീലിയോ, ഗ്വാളിയോർ എമിരറ്റസ് ബിഷപ്പ് മാർ ജോസഫ് കൈതത്തറ, ആഗ്ര ആർച്ച് ബിഷപ്പ് ആൽബർട്ട് ഡിസൂസ, കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ, കൊഹിമ രൂപതാ മെത്രാൻ മാർ. ജെയിംസ് തോപ്പിൽ, തുടങ്ങിയവരോടൊപ്പം നിരവധി മെത്രാന്മാരും വൈദിക ശ്രെഷ്ഠരും ചടങ്ങുകൾക്ക് നേതൃത്വം നൽകി. കോട്ടയം അതിരൂപതയിൽ നിന്ന് ഫാദർ ലൂക്ക് പൂത്തൃക്കയിൽ ഫാദർ ജോസഫ് കീഴങ്ങാട്ടു, ഫാദർ തോമസ് ആനിമൂട്ടിൽ, ഫാദർ ജേക്കബ് തടത്തിൽ തുടങ്ങിയവയോരോടൊപ്പം മിഷൻ രംഗങ്ങളിൽ ജോലി ചെയ്യുന്ന ക്നാനായ വൈദീകർ, സിസ്റ്റേഴ്സ് ഡൽഹിയിൽ നിന്ന് KCYL അംഗംങ്ങൾ വിവിധ കൂടാരയോഗ പ്രതിനിധികൾ പിതാവിന്റെ കുടുംബാന്ഗങ്ങൾ ഏറ്റുമാനൂർ ഇടവകാംഗങ്ങൾ തുടങ്ങി നിരവധി പേർ ചടങ്ങുകൾക്കു സാക്ഷ്യം വഹിച്ചു.

 

നാഗ്പൂർ അതിരൂപതയുടെ മെത്രാപ്പോലീത്താ മാർ. എബ്രഹാം വിരുത്തികുളങ്ങര (കല്ലറ പുത്തെൻപള്ളി ഇടവക), മിയാവ് രൂപതയിലെ മെത്രാൻ മാർ. ജോർജ്ജ് പള്ളിപ്പറമ്പിൽ (മ്രാല ഇടവക), കൊഹിമാ രൂപതയിലെ മെത്രാൻ മാർ. ജെയിംസ് തോപ്പിൽ (അറുന്നൂറ്റിമംഗലം ഇടവക), ബാലസോർ രൂപതയിലെ മെത്രാൻ മാർ. സൈമൺ കായിപ്പുറം (കണ്ണങ്കര ഇടവക ), പാപ്പാന്യൂഗിനിയുടെ വത്തിക്കാൻ സ്ഥാനപതി മാർ. കുര്യൻ വയലുങ്കൽ (നീണ്ടൂർ) എന്നിവരാണ് മാർ. തോമസ് തെന്നാട്ടിനു പുറമെ കോട്ടയം അതിരൂപതയ്ക്ക് വെളിയിൽ സേവനം ചെയ്യുന്ന മെത്രാന്മാർ. മാർ. തോമസ് തെന്നാട്ടിന്റെ മെത്രാഭിഷേകത്തോടെ രണ്ടു മെത്രാന്മാർ ഉള്ള ഇടവക എന്ന അപൂർവ്വ ഭാഗ്യം മാർ. ജോസഫ് പണ്ടാരശ്ശേരിയുടെയും മാതൃ ഇടവകയായ ഏറ്റുമാനൂർ സെന്റ് ജോസഫ് ഇടവകയ്ക്ക് സ്വന്തമായി.



Latest

Copyrights@2016.