india

മന്ദമരുതി സെന്റ് തോസ് ക്നാനായ കുരിശുപളളിയുടെ പെരുന്നാൾ കൊടിയേറ്റ് ജനുവരി 22‐ന്

Anil Mattathikunnel  ,  2017-01-08 06:22:09pmm റോബി വാണിയടത്ത്

റാന്നി മന്ദമരുതി സെന്റ് തോസ് ക്നാനായ കുരിശുപളളിയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചൂളള കൊടിമര, പ്രവേശന കവാടഗേറ്റിന്റെയും, കുരിശിൻതൊട്ടിയുടെയും കൂദാശയും, പെരുന്നാൾ കൊടിയേറ്റ് കർമ്മവും 2017 ജനുവരി 22‐ന് ഞായറാഴ്ച വി. കുർബാനാന്തരം റാന്നി ‐ ബാഹ്യകേരളാ മേഖലാ അദ്ധ്യക്ഷൻ അഭി. കുറിയാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത നിർവ്വഹിക്കും.

പ്രസ്തുത അനുഗ്രഹിക്കപ്പെട്ട എല്ലാ ചടങ്ങുകളിലും വന്ന് അനുഗ്രഹ0 പ്രാപിക്കുവാൻ എല്ലാ സമുദായ സ്നേഹികളേയും, നല്ലവരായ നാട്ടുകാരേയും, പ്രിയപ്പെട്ട ഇടവകാ0ഗളെയും വിനയപൂർവ്വം സാദര0 ക്ഷണിക്കുന്നതായി പ്ലാറ്റിനം ജൂബിലി & തിരുനാൾ കമ്മറ്റിക്ക് വേണ്ടി ഫാ. രാജൻ എബ്രഹാം കുളമടയിൽ ( വികാരി), ഫാ. എം സി സഖറിയാ മധുരംകോട്ട് (President & Priest in Charge),ഫിലിപ്പ് എബ്രഹാം മുണ്ടുകോട്ടക്കൽ (General Convener), രഞ്ജി ചെറിയാൻ മുരുകോലിപ്പുഴ (Trustee), ആലിച്ചൻ ആറൊന്നിൽ (Publicity Convener), ബിബിൻ കല്ലാപറമ്പിൽ (Publicity Joint Convener), ഫിലിപ്പ് പി ടി (പ്രസാദ്) പീടികയിൽ (Perunnal Convener) എന്നിവർ അറിയിച്ചു. 



Latest

Copyrights@2016.