gulf

യുഎയിലെ മൂന്നാമത്തെ KCYL യൂണിറ്റ് ഫുജൈറയില്‍ ഉദ്ഘാടനം ചെയ്യപെട്ടു.

Anil Mattathikunnel  ,  2017-01-07 11:32:34pmm ക്ളിന്റിസ് ജോര്‍ജ്ജ്

KCC UAE യുടെ അനുഗ്രഹാശിസ്സുകളോടെ ദുബൈയ്ക്കും അബുദാബിക്കും പിന്നാലെ യുഎയിലെ മൂന്നാമത്തെ KCYL യൂണിറ്റ് ഡിസംബർ 30 നു ഫുജൈറ ക്ലിഫ്ടൺ ഇന്റർനാഷനൽ ഹോട്ടലിൽ ഉദ്‌ഘാടനം ചെയ്യപ്പെട്ടു. KCC UAE ചെയർമാൻ വി സി വിൻസെന്റ് വലിയവീട്ടിൽ നില വിളക്കു കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ച ചടങ്ങിൽ ഫുജൈറ KCYL പ്രസിഡന്റ് ജിൻസൺ ജോസഫ് പരപ്പനാട്ട് അദ്ധ്യക്ഷത വഹിച്ചു. ഫുജൈറ KCC കുടുംബനാഥൻ അനീഷ് തോമസ് സ്വാഗതവും KCYL സെക്രട്ടറി സോണു ഫിലിപ്പ് നന്ദിയും പറഞ്ഞു.ഫുജൈറ മുൻ പ്രെസിഡണ്ട് ജോസ് തോമസ്, അബുദാബി KCYL പ്രസിഡന്റ് റോബിൻ മാത്യു ,റാസ് അൽ ഖൈമ കോർഡിനേറ്റർ ജോമി മാത്യൂസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഫുജൈറ യൂണിറ്റിലെ സീനിയർ അംഗം ഫിലിപ്ചേട്ടൻ,മുൻ കുടുംബ നാഥൻ ജോസ് തോമസ് തുടങ്ങിയവർക്കു KCYL അംഗങ്ങളുടെ സ്നേഹ ആദര സൂചകം ആയി വിൻസെന്റ് വലിയവീട്ടില് പൊന്നാട അണിയിച്ചു..നയന മനോഹരം ആയ cultural പ്രോഗ്രാം ബിനീ ഷ് ഉഴവൂർ , ഫെബിൻ രാജു തുടങ്ങിയ ഗായകരുടെ ഗാനമേള തുടങ്ങിയവ സദസ്സിനെ ഇളക്കി മറിച്ചു..ഫുജൈറ,ദുബായ്,ഷാർജ ,റാസ് അൽ ഖൈമ,അബുധാബി എന്നിവിടങ്ങളിൽ നിന്നും അംഗങ്ങൾ പങ്കെടുത്തു.



Copyrights@2016.