india

അനുഗ്രഹ നിറവിൽ ഏറ്റുമാനൂർ സെന്റ് ജോസഫ് ദൈവാലയം

Anil Mattathikunnel  ,  2017-01-07 10:58:44pmm

ഏറ്റുമാനൂർ: ഇന്ന് (ജനുവരി 8 ന്) ഗ്വാളിയാർ ബിഷപ്പായി ഏറ്റുമാനൂർ ഇടവകാംഗമായ തോമസ് തെന്നാട്ട് അച്ഛൻ അഭിഷിക്തനാകുമ്പോൾ, ഒരേ ഇടവകയിൽ നിന്ന് രണ്ടു മെത്രാന്മാരുള്ള കേരളത്തിലെ അപൂർവ്വം ഇടവകകളുടെ പട്ടികയിൽ സ്ഥാനം പിടിക്കുകയാണ് ഏറ്റുമാനൂർ സെന്റ് ജോസഫ് ഇടവക. ഈ ഇടവകാംഗമായ അഭി. പണ്ടാരശ്ശേരി പിതാവ് കോട്ടയം അതിരൂപതാ സഹായ മെത്രാനും തോമസ് തെന്നാട്ട് പിതാവ് ഗ്വാളിയാർ മെത്രാനും. ഇങ്ങിനെ രണ്ടു മെത്രാന്മാരുടെ മാതൃ ഇടവകയാകുന്ന ഈ അസുലഭ നിമിഷത്തിന്റെ സന്തോഷത്തിലാണ് ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ഏറ്റുമാനൂർ ഇടവകാംഗങ്ങൾ. 1909 ൽ സ്ഥാപിതമായ ഈ ദൈവാലയത്തിൽ ഇന്ന് 450 ഓളം കുടുംബങ്ങളുണ്ട്. 1918 മുതൽ ദൈവാലയത്തോടനുബന്ധിച്ച് പ്രവർത്തിച്ചു വരുന്ന ടൌൺ യു പി സ്‌കൂൾ, ഈ പ്രദേശത്തിന്റെ വികസനത്തിന് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. സഭയുടെ മിഷനറി പ്രവർത്തനങ്ങൾക്ക് അതുല്യമായ സംഭാവനകൾ ഈ ദൈവാലയം നൽകിയിട്ടുണ്ട്. സീറോ മലബാർ സഭയിലെ ആദ്യകാല മിഷനറി ബഹുമാനപ്പെട്ട ജേക്കബ് പഴേമ്പള്ളി അച്ഛന്റെ മാതൃ ഇടവകയിൽ നിന്നും ഒരു മെത്രാൻ കൂടി ഉണ്ടാവുന്നത് ഒരു ചരിത്ര നിയോഗമാകാം. ഭരണങ്ങാനത്ത് ചെറുപുഷ്പ മിഷൻ ലീഗ് തുടങ്ങുന്നതിനു വർഷങ്ങൾക്ക് മുൻപ് ഈ ദൈവാലയത്തോടനുബന്ധിച്ചാണ് പല സന്യാസ സമൂഹങ്ങളിലേക്കും റിക്രൂട്ട്മെന്റ് നടത്തി വന്നിരുന്നത് എന്നത് വാസ്തവമാണ്.

 

ഭാരതത്തിലെ വിവിധ രൂപതകളിൽ വിശിഷ്ട സേവനം നടത്തുന്ന ക്നാനായ മിഷനറിമാർക്കുള്ള അംഗീകാരം കൂടിയാണ് ബഹുമാനപ്പെട്ട തെന്നാട്ട് പിതാവിന്റെ നിയമനം. തേനാട്ട് പിതാവിന്റെ മാതൃ സഹോദരൻ ബഹുമാനപ്പെട്ട തെക്കേ പറമ്പിൽ കുര്യാക്കോസച്ചൻ ഏറ്റുമാനൂർ ഇടവകയ്ക്കും അദ്ദേഹത്തിന്റെ സേവന രംഗമായ ജഗൽപ്പൂർ രൂപതയിലും വലിയ സേവനങ്ങൾ നൽകിയിട്ടുണ്ട്. മെത്രാനായി ജന്മ നാട്ടിലെത്തുന്ന തെന്നാട്ട് പിതാവിന്റെ സ്വീകരിക്കുവാനൊരുങ്ങുകയാണ് ഏറ്റുമാനൂരിലെ ഇടവക സമൂഹം.



Latest

Copyrights@2016.