gulf

QKCA അവതരിപ്പിക്കുന്ന ക്നാനായ ഗാനം ഉടൻ വരുന്നു.

Anil Mattathikunnel  ,  2017-01-07 10:27:09pmm ക്ലിന്റിസ് ജോർജ്ജ്

ഖത്തർ: ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്നാനായ ഗാനം പുറത്തിറക്കുന്നു. പ്രശസ്ത സിനിമാ സംവിധായകനും, നടനും ഗായകനുമൊക്കെയായി തിളങ്ങുന്ന വിനീത് ശ്രീനിവാസൻ ആലപിക്കുന്ന ഗാനം ജിജോയി ജോർജ്ജ് രചിച്ച് ബിജു ജെയിംസ് സംഗീതം നൽകിയിരിക്കുന്നു. ക്നാനായ സമുദായത്തിന്റെ ചരിത്രവും, പാരമ്പര്യവും ആഗോള ക്നാനായ സമുദായ ശക്തിയുമൊക്കെ കോർത്തിണക്കികൊണ്ട് അവതരിപ്പിക്കുന്ന ഗാനം ഉടനെ തന്നെ പുറത്തിറങ്ങും എന്ന് QKCA യ്ക്ക് വേണ്ടി മാത്യു ലൂക്കോസ് അറിയിച്ചു.  



Latest

Copyrights@2016.