india

ഫാ. എ പി ജേക്കബിന്റെ പതിനൊന്നാമത് പുസ്തകം "ഗ്രാറ്റിസ്" ന്റെ പ്രകാശനം ഇന്ന്.

Anil Mattathikunnel  ,  2017-01-07 09:49:32pmm റോബി ജോസഫ് വാണിയിടത്ത്

ചിങ്ങവനം: ഇന്ന് (ജനുവരി എട്ടിന്) എ പി ജേക്കബ് അച്ചൻ രചിച്ച പതിനൊന്നാം പുസ്തകം ഗ്രാറ്റിസിന്റെ പ്രകാശനം ആർച്ച് ബിഷപ്പ് കുറിയക്കോസ് മോർ സേവേറിയോസ് വലിയ മെത്രപ്പോലീത്ത കുറിച്ചി സെന്റ് ഇഗ്നത്തിയോസ് ക്നാനായ പള്ളിയിൽ വെച്ച് നിർവ്വഹിക്കും. അഭി. വലിയ മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബ്ബാന മദ്ധ്യയാണ് പുസ്തക പ്രകാശനം ചെയ്യുന്നത്. ഫാ. എ പി ജേക്കബ് ഇപ്പോൾ ചെങ്ങളം സെൻറ് മേരീസ് സെഹിയോൻ ക്നാനായ പള്ളിയിൽ വികാരി ആയി സേവനം അനുഷ്ഠിയ്ക്കുന്നു.

കൂനംകൂരിശ് സത്യത്തിനെ നേത്യത്വം നല്കിയ ക്നാനായ സമുദായത്തിന്റെ യശ്ശശരീരനായ ആഞ്ഞിലിമൂട്ടിൽ ഇട്ടി തെമ്മൻ കത്തനാരുടെ കുടുംബത്തിൽ കുര്യൻ പുന്നൂസിന്റെയും, ഏലിയാമ്മ പുന്നൂസിന്റെയും നാല്‌ മക്കളിൽ മൂത്ത മകൻ ആയിട്ട് ജനിച്ചു ഫാ : എ.പി ജേക്കബ് ആഞ്ഞിലിമൂട്ടിൽ. കാലം ചെയ്ത പുണ്യശ്ലോകനായ എബ്രഹാം മോർ ക്ലീമിസ് തിരുമേനിയിൽ നിന്നെ 25 വർഷം മുമ്പ് കശ്ശീശ്ശാ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. ക്നാനായ സമുദായത്തിന്റെ വിവിധ ദേവലായങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ട് ഉണ്ട്. ക്നാനായ സമുദായത്തിന്റെ ഫാമിലി ഡയറക്ടററ്റിന്റെ സ്ഥാപകനുo, ഡയറക്ടറും ആയിരുന്നു. ബഹുമാനപ്പെട്ട അച്ചൻ18 വർഷം ഫാമിലി ഡയറക്ടറ്റിന്റെ ഡയടക്ടർ ആയി സേവനം അനുഷ്ഠിച്ചിട്ട് ഉണ്ട്. ബഹുമാനപ്പെട്ട അച്ചൻ നൂറ് കണക്കിന് ലേഖനങ്ങളും, മാസികകളും, സുവീ നീറകളും എഴുതിയിട്ട് ഉണ്ട്.കുടുംബ ബന്ധങ്ങളിലെ ഇഴകളെ കൂട്ടിയിണക്കുന്ന പത്തു ക്യതികൾ ഇതിനു മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം വളരെ താല്പര്യത്തോടെ സമൂഹം വായിച്ചിട്ടുണ്ട്. ഈ പതിനൊന്നാമത്തെ കൃതിയും ആ സരണിയിലെ ഒരു തുടർച്ചയാണ്.യാക്കോബായ സമുദായത്തിന്റെ എല്ലാ ഭദ്രാസനങ്ങളിലും പ്രീ മാര്യോജ് കൗൺസിൽ ആരംഭിച്ചത് അച്ചന്റെ നേതൃത്വത്തിൽ ആണ്.ഫാ.എ.പി ജേക്കബ് ക്നാനായ സമുദായത്തിന്റെയും, യാക്കോബായ സമുദായത്തിന്റെയും കൺവൻഷൻ പ്രസാഗിക ൻ കൂടി ആണ്.ബഹുമാനപ്പെട്ട അച്ചൻ വൈദികൻ ആയിട്ട് 25 വർഷം പൂർത്തികരിയ്ക്കുകയാണ്. പൗരോഹിത്യ രജത ജൂബിലിയുടെ ഭാഗമായി ആഘോഷങ്ങളും, അനുമോദന മീറ്റിംഗ്കളും ഒഴിവാക്കി അച്ചന്റെ ഇടവക ദേവലായമായ ചിങ്ങവനം സെന്റ് ജോൺസ് ദയാറ പള്ളിയ്ക്ക് ഇനിയും ഉള്ള എല്ലാ വർഷവും ഒരു കൂട്ടിയുടെ പഠന സഹായമായി 25000 രൂപ വീതം നീക്കി വച്ചത് എല്ലാവർക്കും മാതൃകപരമാണ്. ഫാ.എ.പി ജേക്കബ് കശ്ശീശ്ശായ്ക്ക് ക്നാനാനായവോയിസിന്റെ പ്രാർത്ഥന പൂർവ്വമായ ആശംസകൾ നേരുന്നു. റാന്നി ഐത്തല സെന്റ് കുറിയക്കോസ് ക്‌നാനായ പള്ളി ഇടവക അംഗം മെർലിൻ ജേക്കബ് സഹധർമ്മണി. മക്കൾ: മീഖൾ, ഗോഡ്‌വിൻ, ഗ്രാറ്റിസ്.  



Latest

Copyrights@2016.