obituarylive Broadcasting

ഉഴവൂര്‍:സി. യൂഫ്രേസിയ SVM

Saju Kannampally  ,  2017-01-02 12:07:24pmm

ഉഴവൂര്‍: കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സി. യൂഫ്രേസിയ (82) നിര്യാതയായി. സംസ്‌കാരം നാളെ (ചൊവ്വാഴ്‌ച) ഉച്ചകഴിഞ്ഞ്‌ 2.30 ന്‌ ഉഴവൂര്‍ മഠത്തിലെ ശുശ്രൂഷകള്‍ക്കുശേഷം സെന്റ്‌ സ്റ്റീഫന്‍സ്‌ ഫൊറോന പള്ളി സെമിത്തേരിയില്‍. മൃതദേഹം നാളെ രാവിലെ 9 മണിക്ക്‌ മഠത്തില്‍ കൊണ്ടുവരും. പാലത്തുരുത്ത്‌ മലയില്‍, പരേതരായ തൊമ്മിക്കുഞ്ഞ്‌ – അച്ചുക്കുട്ടി ദമ്പതികളുടെ മകളാണ്‌. കൈപ്പുഴ, മ്രാല, നട്ടാശ്ശേരി, ചാമക്കാല, ചിങ്ങവനം, കട്ടച്ചിറ, കൂടല്ലൂര്‍, കരിങ്കുന്നം, പേരൂര്‍, ഉഴവൂര്‍, പെരിക്കല്ലൂര്‍, ഈസ്റ്റ്‌ നട്ടാശ്ശേരി എന്നിവിടങ്ങളിലെ സ്‌കൂളില്‍ അധ്യാപികയായിരുന്നു. കണ്ണൂര്‍ ശ്രീപുരം സ്‌കൂള്‍, പിറവം, മറ്റക്കര എന്നിവിടങ്ങളിലും സ്‌നേഹശുശ്രൂഷ ചെയ്‌തിട്ടുണ്ട്‌. സഹോദരങ്ങള്‍: പെണ്ണമ്മ, ജോസ്‌, ജയിംസ്‌, ഗ്രേസി, സിസിലി, ജെസ്സി, ഡെന്നീസ്‌, പരേതരായ തോമസ്‌, മറിയം, സി. മാര്‍ഗരറ്റ്‌ എസ്‌.ജെ.സി, സി. ഗ്രാസിയ എസ്‌.വി.എം, റോസമ്മ. സി. മെര്‍ലീന എസ്‌.വി.എം. സഹോദരീ പുത്രിയാണ്‌.



Latest

Copyrights@2016.