gulf

കുവൈറ്റിലെ ക്‌നാനായ സമൂഹം വി.എസ്തപ്പാനോസ് സഹദായുടെ തിരുനാൾ ആഘോഷിച്ചു.

Anil Mattathikunnel  ,  2016-12-31 08:44:50amm ക്ലിന്റിസ് ജോർജ്ജ്

കുവൈറ്റ് : അബ്ബാസിയ വി.ദാനിയേൽ കമ്പോണി ഇടവകയിൽ കോട്ടയം അതിരൂപതാംഗങ്ങളുടെ ആഭിമുഖ്യത്തിൽ  അത്ഭുത പ്രവർത്തകനും തിരുസഭയുടെ ആദ്യത്തെ രക്ത സാക്ഷിയുമായ "വി.എസ് തപ്പാനോസ് സഹദായുടെ തിരുനാൾ ആഘോഷിച്ചു. ഡിസംബർ 30 വെള്ളിയഴ്ച രാവിലെ 10 മണിക്ക് അബ്ബാസിയ ഇന്റഗ്രെറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ചു നടന്ന തിരുനാൾ കർമ്മങ്ങളിൽ, സുപ്രസിദ്ധ വചന പ്രഘോഷകനും, കപ്പൂച്ചിൻ വൈദീകനുമായ ഫാ .ജോൺ ചൊള്ളാനിയിൽ   മുഖ്യകാർമികത്വം വഹിച്ചു. തിരുനാളിന്റെ ഭാഗമായി നാട്ടിലെത്തും പോലെ തന്നെ പ്രെസുദേന്തി വാഴ്ച , രൂപവും രൂപകൂടും വെഞ്ചിരിപ്പ്, ലദിഞ്ഞു, ആഘോഷമായ തിരുനാൾ പാട്ടുകുർബാന , തിരുന്നാൾ സന്ദേശം, പരിശുദ്ധ കുർബാനയുടെ ആശിർവാദം, തിരുന്നാൾ പ്രദിക്ഷണം, വാദൃമേളംങ്ങൾ എന്നിവയെല്ലാം ഈ തിരുനാളിൽ ഉണ്ടായിരിന്നു. വിശാലമായ ഇന്ത്യൻ ഇന്റഗ്രെറ്റഡ് സ്‌കൂൾ വളപ്പിലെ സ്റ്റേജ് ഒരു അൾത്താരയ്ക്ക് സമമായി അലങ്കരിക്കുകയും ക്രമീകരിക്കുകയും ചെയ്തുകൊണ്ട്, ഒരു ദൈവാലയത്തിൽ തിരുനാൾ ആഘോഷിക്കുന്ന പ്രതീതി ജനിപ്പിക്കുവാൻ സംഘാടകർക്ക് കഴിഞ്ഞു. വാദ്യമേളങ്ങളുടെയും വെഞ്ചാമരത്തിന്റെയും, മുത്തുക്കുടകളുടെയും പൊന്നിൻ കുരിശിന്റെയും താലപ്പൊലിയുടേയുമൊക്കെ അകമ്പടിയോടെ വിശുദ്ധന്റെ തിരുസ്വരൂപം പ്രദിക്ഷണത്തിനായി സമൂഹമധ്യത്തിലേക്ക് എടുത്തപ്പോൾ, ഉഴവൂർ പള്ളിയിലെയോ കുറുമുള്ളൂർ പള്ളിയിലെയോ വി. എസ്തപ്പാനോസ് സഹദായുടെ തിരുനാൾ അക്ഷരാർത്ഥത്തിൽ കുവൈത്തിന്റെ മണ്ണിൽ പുനർജനിക്കുകയായിരുന്നു. വി. എസ്താപ്പാനോസിനോടുള്ള കുവൈത്തിലെ ക്നാനായ സമൂഹത്തിന്റെ താലപര്യവും തീഷ്ണതയും അനുകരണീയവും പ്രശംസനീയവുമാണ് എന്ന് തിരുനാളിനു മുഖ്യ കാർമികത്വം വഹിച്ച ഫാ. ജോൺ ചൊള്ളാനിയിൽ പറഞ്ഞു. വിശുദ്ധന്റെ തിരുനാൾ ആചരിക്കുന്നതിനോടൊപ്പം , വിശുദ്ധന്റെ ജീവിത വിശുദ്ധിയും വിശ്വാസ തീഷ്ണതയും നമ്മുടെ ജീവിതങ്ങളിൽ പകർത്തുമ്പോഴാണ് തിരുനാളിനു അർത്ഥമുണ്ടാവുക എന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. സ്നേഹവിരുന്നോടെയാണ് തിരുനാൾ സമാപിച്ചത്.

 

Click here for more photos



Latest

Copyrights@2016.