europe

കൂട്ടായ്‌­മയുടെ മാധുര്യം നുകർന്ന് ഓസ്ട്രിയൻ ക്നാനായ സമൂഹത്തിന്റെ ക്രിസ്മസ്‌ ആഘോഷം

Anil Mattathikunnel  ,  2016-12-28 11:35:29pmm ജെസിന്‍ മണ്ണാറുമറ്റത്തില്‍

വിയന്ന : ഓസ്ട്രിയൻ ക്നാനായ കാത്തലിക്ക്‌ കമ്മ്യൂണിറ്റിയുടെ (എ.കെ.സി.സി) നേതൃത്വത്തിൽ ക്രിസ്മസ്‌ ആഘോഷം സംഘടിപ്പിച്ചു. ചടങ്ങിൽ എ.കെ.സി.സിയുടെ പ്രസിഡന്റ്‌­ സ്റ്റീഫൻ കിഴക്കെപുറത്ത്‌ സ്വാഗതം പറഞ്ഞു. പാവന പാസ്റ്ററൽ സെന്റർ മാനന്തവാടിയിൽ നിന്നും സന്ദർശനത്തിനെത്തിയ അഡ്വ. ഫാ. സ്റ്റീഫൻ മാത്യു ചീക്കപ്പാറ മുഖ്യാതിഥി ആയിരുന്നു. ക്രിസ്മസ്‌ സന്ദേശം നൽകിയ ഫാ. സ്റ്റീഫൻ മാത്യു എ.കെ.സി.സി സമൂഹത്തിന്റെ മാതൃകയും, ഒരുമയെയും അഭിനന്ദിക്കുകയും, ഹൃദയങ്ങളിൽ ക്രിസ്മസ്‌ ആഘോഷമാക്കുന്നതിന്റെ പ്രാധാന്യത്തെയും ഓർമിപ്പിച്ചു. കുട്ടികൾ അവതരിപ്പിച്ച പ്രത്യേക ക്രിസ്മസ്‌ കലാപരിപാടികൾ ആഘോഷത്തിന്‌ അഴകേകി. ഈ വർഷം മതൂറ വിജയിച്ച അലൻ അരീച്ചിറകാലയിൽ , റ്റിðസൺ പടിഞ്ഞാറേക്കാലയിൽ , സ്റ്റെഫാനി കുന്നുംപുറത്ത് ‍, രേണു മാക്കിൽ എന്നിവർക്ക്‌­ പുരസ്‌­കാരം നൽ കി. അതോടൊപ്പം ബാഡ്മിന്റണിൽ അന്താരാഷ്ട്രവിജയം നേടിയെത്തിയ വിൽ ­സൺ വട്ടനിരപ്പേലിന്‌ പ്രത്യേക പുരസ്‌­കാരം സമ്മാനിച്ചു. എ.കെ.സി.സി ഓസ്ട്രിയ കുടുംബത്തിൽ ജനിച്ച കുരുന്നുകളുടെ മാതാപിക്കളെയും പിറവിയുടെ ദിനത്തിൽ അനുമോദിച്ചു. സണ്ണി അരീച്ചിറകാലായിലിന്റെ നേതൃത്വത്തിൽ നടന്ന കരോളും, ഡിജെയും ക്രിസ്മസ്‌ ആഘോഷം അവിസ്മരണീയമാക്കി. എ.കെ.സി.സിയുടെ 2017ലേക്കുള്ള ഭാരവാഹികളെ വേദിയില്‍ വിളിക്കുകയും, ആശംസകള്‍ നേരുകയും ചെയ്തു. സമീറ പുതുപ്പറമ്പിലും, നദീന കോര്‍മഠവും അവതരികമാരായിരുന്നു. ജെസിന്‍ മണ്ണാറുമറ്റത്തില്‍ നന്ദി പറഞ്ഞു. അലക്സ് വരിക്കമാന്‍തൊട്ടിയില്‍, സണ്ണി കിഴക്കാടശ്ശേരില്‍, ആനീസ് പുതുപ്പറമ്പില്‍ എന്നിവരും മറ്റു കമ്മിറ്റി ഭാരവാഹികളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.



Latest

Copyrights@2016.