gulf

ക്നാനാനായ അംഗങ്ങൾ മുഖ്യ കഥാപാത്രങ്ങളായുള്ള ലൈറ്റ് ആൻറ് സൗണ്ട് ഷോ " സാന്റാ റെഡീമർ "കുവൈറ്റിൽ .

Anil Mattathikunnel  ,  2016-12-25 10:38:15pmm ക്ളിന്റിസ് ജോര്‍ജ്ജ്

കുവൈറ്റ് Fraternity of Arabian Malayalees (FAM) ന്റെ നേതൃത്വത്തിൽ കുവൈറ്റിൽ ആദ്യമായി വളരെ വ്യത്യസ്തമാർന്ന ദൃശ്യമനോഹരമായ ഒരു ലൈറ്റ് ആൻറ് സൗണ്ട് ഷോ " സാന്റാ റെഡീമർ " ഡിസംബർ 26 നു അരങ്ങിലെത്തും.ക്നാനായ അംഗങ്ങൾ മുഖ്യ കഥാപാത്രങ്ങളായുള്ള പ്രസ്തുത പരിപാടിയിൽ കുവൈറ്റിൽ നിന്നുള്ള 150 ൽ പരം കലാകാരന്മാർ അണിനിരക്കും.ഒരേ സമയം 11 സ്റ്റേജുകളിലായി 32 ഓളം സീനുകളിൽ അവതരിപ്പിക്കപ്പെടുന്ന ഈ ദൃശ്യവിസ്മയം കുവൈറ്റിന്റെ സാംസ്ക്കാരിക ചരിത്രത്തിൽ ഇടം നേടും.

 

അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ 2016 ഡിസംബർ 26 മുതൽ 30 വരെ വൈകിട്ട് 6 മണിക്കും 8 മണിക്കും ദിവസേന രണ്ടു ഷോകൾ ഉണ്ടായിരിക്കും.

 

കുവൈറ്റിലെ ബഹുമുഖ പ്രതിഭ ശ്രീ ബാബുജീ ബത്തേരി ഗാനവും ,രചനയും ,സംവിധാനവും നിർവ്വഹിച്ച ഈ ഷോയിൽ, നാടക രംഗപടത്തിന്റെ അവസാന വാക്കായ സുജാതൻ മാഷുടെ കരവിരുതിൽ വിരിഞ്ഞ രംഗപടവും , കുവൈറ്റിലെ കലാ സാംസ്കാരിക രംഗങ്ങളിൽ നിറ സാന്നിധ്യമായ ശ്രീ. മനോജ് മാവേലിക്കരയും ഉദയൻ അൻചലും ചേർന്ന് ഒരുക്കിയ പശ്ചാത്തല സംഗീതവും ഈ ഷോയക്ക് മിഴിവ് ഏകുന്നു. ഒട്ടനവധി സിനിമകൾക്കും ,നാടകങ്ങൾക്കും വസ്ത്രാലങ്കാരവും മേക്കപ്പും നിർവ്വഹിച്ചിട്ടുള്ള ശ്രീപൂജപ്പുര ശശിയാണ് ഈ ഷോയുടെയും , വസ്ത്രാലങ്കാരവും മേക്കപ്പും ചെയ്തിട്ടുള്ളത് , നിരവധി തവണ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ശ്രീ പ്രവീൺ ആണ് ലൈറ്റ് കൈകാര്യം ചെയ്തിരിക്കുന്നത്.

 

ബെത്ലഹേമിലെ കാലിതൊഴുത്തിൽ നിന്നും കാൽവരി കുന്നിലേക്കുള്ള തീർഥയാത്ര " സാന്റാ റെഡീമർ " അഞ്ചു ദിവസങ്ങളിലായി നാല്പതിനായിരത്തില്പരം പ്രേക്ഷകരെ ആകര്ഷിക്കുമെന്നു കരുതുന്നു .

 

അഞ്ചു വയസു മുതൽ 68 വയസു വരെയുള്ള കലാകാരന്മാരുടെ മൂന്നു മാസത്തെ കഠിന പരിശീലനത്തിനൊടുവിൽ ആണ് " സാന്റാ റെഡീമർ " വേദിയിൽ എത്തുന്നത് . കുവൈറ്റിലെ ക്നാനായ (KKCA) സമുദായത്തിൽ നിന്നുള്ള അനുഹ്രഹീത കലാകാരന്മാരായ ജോസഫ് കുര്യൻ പുത്തൻമറ്റത്തിൽ , ജോബി ജോസ് ചാമം കണ്ടയിൽ , ബിജു സൈമൺ കവലക്കൽ, ബിനോ ജോൺ കദളിക്കാട്, പ്രിസില്ല മനോജ് പൂഴിക്കുന്നേൽ തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തുന്നത് .

 

സീറ്റുകൾ ബുക്ക് ചെയ്യുവാൻ ബന്ധപ്പെടേണ്ട നമ്പർ ജയേഷ് ഓണശ്ശേരിൽ (55649694).



Latest

Copyrights@2016.