gulf

സലാല ക്നാനായ സമുഹം ക്രിസ്തുമസ് കരോള്‍ സംഘടിപ്പിച്ചു.

Anil Mattathikunnel  ,  2016-12-23 11:55:44pmm ബിബിന്‍ ലൂ ക്കോസ് ചുനയംമാക്കില്‍

സലാല ക്നാനായ സമുഹം ക്രിസ്തുമസ് കരോള്‍ സംഘടിപ്പിച്ചു. 23ാം തിയതി 6.30 pm നു ഷൈന്‍ തോമസ് കാഞ്ഞിരപ്പാലയുടെ ഭവനത്തില്‍ നിന്നും ആരംഭിച്ചു. കരോളിനു പ്രസിഡന്റ് ജോബി മൂരിക്കുന്നേല്‍ നേതൃത്വം കൊടുത്തു . ക്രിസ്മസ് പപ്പയായിവേഷമിട്ടുവന്ന നോബിൾ ജെമിനി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പുതു അനുഭവമായിരുന്നു. ഏകദേശം12 മണിയോടെ ഏല്ലാ ക്നാനായ ഭവനങ്ങളും സന്ദർശിച്ച് കരോള്‍ സമാപിച്ചു. സമാപന ഭവനമായ സേക്രട്ടറി ബീജോ ചാക്കോ കുളങ്ങരാത്തിന്റെ ഭവനത്തില്‍ നടന്ന മീറ്റിങ്ങില്‍ ജെമനി എബ്രാഹം മനസ്രായിൽ കിസ്തുമസ് സന്ദേശം നല്‍കി. തുടര്‍ന്ന് "എന്റെ ഉണ്ണിയിശോയ്ക്ക് ഒരു പുൽക്കൂട്"" എന്ന് പേരിട്ട പുല്‍ക്കൂട് നിര്‍മ്മാണ മല്‍സരത്തിന് ഡിസംബർ 21‍ നു മുമ്പ് പേരുതന്ന് പുല്‍ക്കുട് നിര്‍മ്മിച്ചവരുടെ വിധിനിര്‍ണ്ണയം ട്രഷറര്‍ ബിബിന്‍ ലൂ ക്കോസ് ചുനയംമാക്കില്‍ നടത്തി. ഒന്നും, രണ്ടും. മൂന്നും സ്ഥാനക്കാരെ ബിബിന്‍ പ്രഖ്യാപിച്ചു. കുട്ടികള്‍ക്കുള്ള ക്രിസ്മസ് സമ്മാനവും, പുല്‍ക്കുടു നിര്‍മ്മാണ വിജയിക്കുള്ള സമ്മാനവും, തോമസ്കുട്ടി അടയാനൂര്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് ബിജോ ചാക്കോ കുളങ്ങരത്ത്‌ നല്‍കിയ അത്താഴവിരുന്നിനുശേഷം എല്ലാവരും പിരിഞ്ഞു



Latest

Copyrights@2016.