europe

കരോൾ മത്സരം ജനുവരി ഏഴിന്; നിബന്ധനകൾ അറിയാൻ ഇതു വായിക്കുക

Anil Mattathikunnel  ,  2016-12-22 10:31:39pmm സഖറിയ പുത്തെന്‍കളം

കെറ്ററിങ്ങ്: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ യുകെയിലെങ്ങും പുൽക്കൂട് നിർമ്മിച്ച് യേശുദേവന്റെ പിറവി തിരുന്നാൾ വിശ്വാസ പ്രഘോഷണമായി മാറുന്നു. യുകെകെസിഎയുടെ യൂണിറ്റുകളിൽ പുൽക്കൂട് നിർമ്മാണങ്ങൾ പൂർത്തിയായി വരുന്നു. മികച്ച ആദ്യ മൂന്ന് പുൽക്കൂടിന് ട്രോഫിയും ക്യാഷ് അവാർഡും നൽകപ്പെടും. യൂണിറ്റ് ഭാരവാഹികളുടെ ആമുഖത്തോടെ ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഇമെയിൽ വാട്‌സാപ്പ് മുഖാന്തരമോ യുകെകെസിഎയുടെ ഔദ്യോഗിക ഫേസബുക്ക് പേജിലോ അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഒപ്പം പുൽക്കൂടിന്റെ ഫോട്ടോയും ukkca345@gmail.com എന്ന ഇമെയിലും അയക്കണം. ജനുവരി ഏഴിന് നടത്തപ്പെടുന്ന പ്രത്യേക കരോൾ മത്സരത്തിൽ ഒരു യൂണിറ്റിൽ നിന്നും ഒരു ടീമിനു പങ്കെടുക്കാം. പരമാവധി 12 അംഗങ്ങളെ കരോൾ ടീമിൽ പാടുള്ളൂ. ഒരു ടീമിന് 12 മിനിറ്റ് സമയമാണ് അനുവദിച്ചിരിക്കുന്നത്. മലയാളത്തിലോ ഇംഗ്ലീഷിലോ അല്ലെങ്കിൽ സമ്മിശ്രമായിട്ടോ മൂന്ന് ഗാനങ്ങൾ വരെ ആലപിക്കാം. പുൽക്കൂട് നിർമ്മിച്ച യൂണിറ്റ് കരോൾ മത്സരത്തിൽ വരികയാണെങ്കിൽ 25ശതമാനം പോയിന്റ് ലഭിക്കും. 25ശതമാനം സംഗീതത്തിനും 25ശതമാനം സ്വരമാധുര്യത്തിനും 15ശതമാനം പ്രകടനത്തിനും 10ശതമാനം കോസ്റ്റിയൂമിനും ആയിരിക്കും. ജനുവരി ഏഴിന് രാവിലെ 10.15ന് രജിസ്‌ട്രേഷനും 10.30ന് ഉദ്ഘാടനവും 10.45ന് കരോൾ മത്സരവും ആരംഭിക്കും. യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻപുര, ട്രഷറർ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തൻകളം, ജോയിന്റ് ട്രഷറർ ഫിനിൽ കളത്തിൽകോട്ട് ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലിൽ, റോയി സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നു വരുന്നു.



Latest

Copyrights@2016.