gulf

ഖത്തർ KCYL രക്തദാന ക്യാമ്പ് നടത്തുന്നു.

Anil Mattathikunnel  ,  2016-12-22 11:34:40amm ക്ലിന്റിസ് ജോർജ്ജ്

ദോഹ: ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഖത്തർ ക്നാനായ യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടത്തപ്പെടുന്നു. ഇന്ന് വൈകിട്ട് 7 മുതൽ 9 വരെ ലുലു സെന്ററിന് എതിർവശത്തുള്ള ഹമാദ് ബ്ലഡ് ബാങ്കിലാണ് രക്തദാനം ചെയ്യുവാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. രക്തദാനം മഹാ ദാനം എന്ന സന്ദേശം മനസ്സിലാക്കി കൊണ്ട്, കാരുണ്യമുള്ള ഹൃദയങ്ങളോടെ ജീവൻ രക്ഷിക്കുവാനായി ലഭിച്ചിരിക്കുന്ന അവസരം ഏവരും പ്രയോജനപ്പെടുത്തണം എന്ന് കെ സി വൈ എൽ ഭാരവാഹികൾ അറിയിച്ചു. 



Latest

Copyrights@2016.