gulf

സംഗീതപ്രേമികളുടെ മനം കവർന്ന് ക്നാനായ സമുദായാംഗം രചിച്ച ഗാനത്തിന്റെ യുട്യൂബ് വീഡിയോ ഹിറ്റാകുന്നു

Anil Mattathikunnel  ,  2016-12-20 09:20:27amm

സംഗീതപ്രേമികളുടെ മനം കവർന്ന് ക്നാനായ സമുദായാംഗം രചിച്ച ഗാനത്തിന്റെ യുട്യൂബ് വീഡിയോ ഹിറ്റാകുന്നു. ജിജോയ്‌ ജോർജ്ജ് രചിച്ച്, കോളിൻസ് തോമസ് ഈണം പകർന്ന്, പ്രശസ്ത പിന്നണി ഗായകൻ നജീം അർഷാദ് ആലപിച്ച "മഴമേഘം മൃദുവായ്" എന്ന പ്രണയഗാനമാണ് ഷാനു ചേലക്കരയുടെ സംവിധാനത്തിൽ "നിൻ മിഴിയോരം " എന്ന വീഡിയോ ആൽബമായി യുട്യൂബിൽ ശ്രദ്ധ നേടുന്നത്.

 ജിജിൻ ജോർജ്ജ് നിർമ്മിച്ച് പൂർണമായും ഖത്തറിൽ ചിത്രീകരിച്ച ആൽബം ഗൾഫ് നാടുകളുടെ ഇതുവരെ കാണാത്ത മനോഹാരിത എടുത്തു കാണിക്കുന്നു. കൂടാതെ ഗാനത്തിന്റെ വരികളുടെയും ഈണത്തിന്റെയും ആലാപനത്തിന്റെയും ഭംഗിയിലും സംവിധാനത്തിന്റെ മികവിലും ആൽബം വേറിട്ടു നിൽക്കുന്നു. അർഷാദ്, അഷ്ടമി, ജിജിൻ ജോർജ്ജ് എന്നിവർ അഭിനയിച്ചിരിക്കുന്നു.

 

ഗാനരചയിതാവ് ജിജോയ് ജോർജ്ജ് മാറിടം ഇടവകാംഗമാണ്. എരപ്പുങ്കര ജോർജ് - അന്നക്കുട്ടി ദമ്പതികളുടെ മകനാണ്. നിരവധി കഥകൾ, കവിതകൾ, ഗാനങ്ങൾ, നാടകങ്ങൾ മുതലായവ രചിച്ചിട്ടുണ്ട്. ഇപ്പോൾ ഖത്തറിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്നു. ഭാര്യ സിന്ധു. മക്കൾ ആതിര, അജൻ, ആര്യ, ആർദ്ര.



Latest

Copyrights@2016.