europe

യു കെ കെ സി എ കലണ്ടർ പ്രകാശനം ചെയ്തു.

Anil Mattathikunnel  ,  2016-12-19 10:22:19pmm സഖറിയ പുത്തെന്‍കളം

ബർമിംഗ്ഹാം: യു കെ ക്നാനായ കാത്തലിക്ക് അസോസിയേഷന്റെ 2017 ലെ വർണ്ണ മനോഹരമായ കലണ്ടർ പ്രകാശനം ചെയ്തു. യു കെ കെ സി എ ആസ്ഥാന മന്ദിരത്തിൽ, പ്രസിഡണ്ട് ബിജു മടക്കക്കുഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ക്നാനായ സമുദായ അവബോധന സെമിനാർ നടത്തുന്ന പ്രഗത്ഭ വാഗ്മിയായ ഫാ. ജോൺ ചൊള്ളാനി, യു കെ കെ സി എ സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തെൻപുരയിൽ, യു കെ കെ സി വൈ എൽ ഡയറക്ടർമാറിൽ ഒരാളായ ജോമോൾ സന്തോഷ്, യു കെ കെ സി എ യുടെ നിശബ്ദ പ്രായോജകന്മാരിൽ ഒരു കുടുംബമായ ബിനു - ലീനാമോൾ ചാക്കോ, മൂശാരിപ്പറമ്പിൽ ദമ്പതികൾക്കും നൽകിയാണ് കലണ്ടർ പ്രകാശനം ചെയ്തത്. ട്രഷറർ ബാബു തോട്ടം, ജോ. സെക്രട്ടറി സഖറിയ പുത്തെൻകളം, ജോ. ട്രഷറർ ഫിനിൽ കളത്തിൽക്കോട്ടു എന്നിവർ സന്നിഹിതരായിരുന്നു. യു കെ കെ സി എ യുടെ പ്രവർത്തന വർഷത്തെ ആക്ടിവിറ്റികളും ഇടവക തിരുനാളും ഉൾപ്പെടെ മൾട്ടി കളറിലാണ് കലണ്ടർ അച്ചടിച്ചിരിക്കുന്നത്.



Latest

Copyrights@2016.