gulf

KCYL ദുബായ് വൺഡേ പിക്‌നിക്ക് നടത്തി

Anil Mattathikunnel  ,  2016-12-18 11:29:20pmm സോണല്‍ ഫിലിപ്പ് ചേലമലയില്‍

കെ.സി.വൈ.എൽ ദുബായിയുടെ നേതൃത്വത്തിൽ വൺഡേ പിക്‌നിക്ക് കഴിഞ്ഞ വെള്ളിയാഴ്ച്ച 16‌- 12-2016 നടത്തപ്പെട്ടു. ചരിത്രം ഉറങ്ങുന്ന ഫുജൈറ മ്യൂസിയം കോർഫക്കാൻ പാർക്ക് കോർഫക്കാൻ ബീച്ച് എന്നിവടങ്ങളിലാണ് സന്ദർശനം നടത്തിയത്.വിവിധയിനം കലാകായിക മത്സരങ്ങളും മികച്ച രീതിയിലുള്ള ആഹാര വിഭവങ്ങളും കൊണ്ട് വളരെ വ്യത്യസ്തമായ ഒരു പിക്‌നിക്ക് ആയിരുന്നു എന്ന് സംഘാടകർ അറിയിച്ചു.കെ സി വൈ എൽ FUJAIRAH വളരെ ഊഷ്മളമായ സ്വീകരണമാണ് ദുബായ് കെ.സി.വൈ.എൽ ന് ഒരുക്കിയത്. KCYL DUBAI PRESIDENT അരുൺ തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിൽ പുതതായി തുടക്കം കുറിക്കുന്ന കെ സി വൈ എൽ FUJAIRAH യ്ക്ക് എല്ലാവിധ ഭാവുകങ്ങളും ആശംസകളും അർപ്പിച്ചു സംസാരിച്ചു.വിവധയിനം കലാകായിക പരുപാടികൾക്കൊണ്ട് പിക്നിക്ക് ഒരു ഉത്സവമേളയായി മാറി. ജോലിത്തിരക്കുകൾ മറന്ന് ഒരു ദിവസം ഒത്തു ചേരാൻ സാധിച്ചത് ക്നാനായ സമുദായത്തിന്റെ ഐക്യത്തിന് ഉണർവ്വ് ഏകുന്നുവെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു.CHRISTMAS കേക്ക് മുറിച്ചും CHIRISTMAS ഗാനങ്ങൾ ആലപിച്ചും ഈ വർഷത്തെ CHIRISTMAS ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുക്കൊണ്ടാണ് പിക്നിക്ക് അവസാനിപ്പിച്ചത്. സെക്റട്ടറി ജിക്കു , Treasurer ഫ്രെഡി, മുൻ പ്രസിഡന്റ്മാരായ സോണൽ ,JINTO എന്നിവരും മറ്റ് കമ്മിറ്റി അംഗങ്ങളും പിക്‌നിക്ക് നേതൃത്വം നൽകി. ഇനിയും ഇതുപോലുള്ള പരുപാടികൾ സംഘടിപ്പിക്കുമെന്ന് കമ്മിറ്റി അംഗങ്ങൾ ഈ അവസരത്തിൽ അറിയിച്ചു.



Latest

Copyrights@2016.