gulf

കെ കെ സി എ ക്രിതുമസ് കരോൾ പുരോഗമിക്കുന്നു.

Anil Mattathikunnel  ,  2016-12-17 10:22:03pmm ക്ളിന്റിസ് ജോര്‍ജ്ജ്

കുവൈറ്റ്:ഭാരതത്തിനു വെളിയിലെ ആദ്യത്തെ ക്നാനായ അസോസിയേഷനായ കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ 2016 ലെ കരോൾ ആവേശപൂർവ്വം മുന്നേറുന്നു. കെ കെ സി എ യുടെ ഏഴു കൂടാര യോഗങ്ങൾ കേന്ദ്രീകരിച്ച്, കൂടാര യോഗങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ക്രിസ്തുമസ് കരോൾ, പങ്കാളിത്തം കൊണ്ടും സഹകരണം കൊണ്ടും ചരിത്രത്തിലേക്ക് നടന്നു കയറുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി ക്രിസ്തുമസ് കരോളുമായി കുടുംബങ്ങളിലേക്ക് കടന്നു ചെല്ലുമ്പോൾ, ഹൃദ്യമായ സ്വീകരണവും ആവേശം നിറഞ്ഞ കരോൾ ഗാനങ്ങളുമൊക്കെയായി കുടുംബാംഗങ്ങളും കരോളിൽ പങ്കു ചേർന്നുകൊണ്ട് ക്രിസ്തുമസ് ആഘോഷമാക്കി മാറ്റികൊണ്ടിരിക്കുകയാണ്. കെ കെ സി എ ഭാരവാഹികളും കൂടാര യോഗം ഭാരവാഹികളും സംയുക്തമായി നേതൃത്വം നൽകുന്ന കരോളിൾ കുവൈത്തിലെ എല്ലാ ക്നാനായ കുടുംബങ്ങളിലും എത്തിക്കുക എന്ന ദൗത്യവുമായാണ് കരോൾ മുന്നേറുന്നത്.



Latest

Copyrights@2016.