gulf

ദുബായ് കുടുംബ യോഗത്തിന്റെ ക്രിസ്തുമസ് കരോൾ ഇന്നും നാളെയും

Anil Mattathikunnel  ,  2016-12-15 08:07:39amm ക്ലിന്റിസ് ജോർജ്ജ്

ദുബായ്: ദുബായ് ക്നാനായ കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് കരോൾ ഇന്നും നാളെയുമായി (ഡിസംബർ 15 & 16) നടത്തപ്പെടുന്നു. രണ്ടു ടീമുകളായി തിരിഞ്ഞാണ് സമാധാനത്തിന്റെയും ശാന്തിയുടെയും ഗൃഹാതുരുത്വം തുളുമ്പുന്ന സന്ദേശവുമായി കരോൾ ദുബായ് ക്നാനായ കുടുംബയോഗത്തിലെ അംഗങ്ങളുടെ ഭവനങ്ങളിലേക്ക് എത്തുന്നത്. ആദ്യത്തെ ടീമിന്റെ കരോൾ, സബീലിലെ ടോമി സൈമൺന്റെ ഭവനത്തിൽ നിന്നും ഏഴുമണിക്ക് ആരംഭിക്കുന്ന കരോൾ റാസ്‌ അൽ ഖോറിലാണ് അവസാനിക്കുക. രണ്ടാമത്തെ ടീം ക്രിസ്തുമസ് കരോളുമായി ഓട് മെത്തയിലും കരാമയിലുമാണ് എത്തുക. വെള്ളിയാഴ്ച ആദ്യ ടീം അൽ നഹ്ദയിൽ ആരംഭിച്ച് ഗർഹോഡിൽ അവസാനിപ്പിക്കും. രണ്ടാമത്തെ ടീം, വെള്ളിയാഴ്ച ടെയിറയിൽ ആരംഭിച്ച് ഷാർജയിൽ കരോൾ അവസാനിപ്പിക്കും. കരോളുമായി എത്തുന്ന വേളയിൽ ഓരോ ഭവനങ്ങളിലെയും പുൽക്കൂടുകളും, ക്രസിതുമസ് ട്രീകളും അലങ്കാരങ്ങളും വിലയിരുത്തുകയും ഏറ്റവും നല്ല ക്രിസ്തുമസ് ട്രീ, പുൽക്കൂട്, അലങ്കാരങ്ങൾ എന്നിവയ്ക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യും. 



Latest

Copyrights@2016.