europe

നോർത്തേൺ അയർലണ്ടിൽ ക്നാനായ കുടുംബ യോഗത്തിന്റെ ക്രിസ്തുമസ് ആഘോഷവും ദൈവാലയ സംഗീത മത്സരവും.

Anil Mattathikunnel  ,  2016-12-13 12:59:12pmm

 

ബെൽഫാസ്റ്റ്: ഉണ്ണിയേശുവിന്റെ പിറവി തിരുനാൾ ഡിസം. 17 ശനിയാഴ്ച 10 മണിക്ക് ബെൽഫാസ്റ്റ് സെന്റ് ആന്റണീസ് പാരീഷ് സെന്ററിൽ ഫാ. ബിജു മാളിയേക്കൽ അർപ്പിക്കുന്ന ദിവ്യബലിയോടുകൂടി നോർത്തേൺ അയർലണ്ടിലെ ക്നാനായക്കാർ ആഘോഷിക്കുന്നു.
തുടർന്ന് ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ബെഡ്‌ലഹേമിൽ നടന്ന ലോക രക്ഷകനായ ഉണ്ണിയേശുവിന്റെ പിറവിയുടെ ദൃശ്യാ പുനരാവിഷ്‌ക്കാരം സ്റ്റേജിൽ അവരിപ്പിക്കുന്നു. കിഡ്സ്‌ക്ലബ്ബ് കുട്ടികളുടെ കരോൾ, ജനറൽ മീറ്റിങ്, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ ഇനം കലാ പരിപാടികൾ എന്നിവ നടത്തപ്പെടും.
നോർത്തേൺ അയർലണ്ടിലെ ക്നാനായക്കാർക്ക് കത്തോലിക്കാ സഭ അനുവദിച്ചു തന്ന സഭാ സംവിധാനത്തിന് നന്ദി സൂചകമായി എല്ലാ മാസവും അർപ്പിക്കപ്പെടുന്ന വി. കുർബ്ബാനയ്ക്ക് പാടേണ്ട തെരെഞ്ഞെടുക്കപ്പെട്ട ദൈവാലയ സംഗീതങ്ങളുടെ ഏരിയാ തിരിച്ചുള്ള സംഗീത മത്സരവും ക്രിസ്തുമസ് ആഘോഷത്തോടോപ്പം പ്രത്യേകമായി നടത്തപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ജെയിംസ് കുരുവിള +447882639702

 

 



Latest

Copyrights@2016.