gulf

കുവൈറ്റിലെ ക്‌നാനായ സമൂഹം വി.എസ്തപ്പാനോസിന്റെ തിരുനാൾ ആഘോഷിക്കുന്നു

Anil Mattathikunnel  ,  2016-12-12 10:29:56amm ക്ലിന്റിസ് ജോർജ്ജ്

കുവൈറ്റിലെ ക്‌നാനായ സമൂഹം വി.എസ്തപ്പാനോസ് സഹദായുടെ തിരുനാൾ ആഘോഷിക്കുന്നു കുവൈറ്റ് : അബ്ബാസിയ വി.ദാനിയേൽ കമ്പോണി ഇടവകയിൽ കോട്ടയം അതിരൂപതങ്കങ്ങളുടെ ആഭിമുക്യത്തിൽ അത്ഭുത പ്രവർത്തകനും തിരുസഭയുടെ ആദ്യത്തെ രക്ത സാക്ഷിയുമായ "വി.എസ് തപ്പാനോസ് സഹദായുടെ തിരുനാൾ ഡിസംബർ 30 വെള്ളിയഴ്ച രാവിലെ 10 മണിക്ക് അബ്ബാസിയ ഇന്റഗ്രെറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ചു ഫാ .ജോൺ ചൊള്ളാനിക്കൽ അച്ചന്റെ മുഖ്യകാർമികത്ത്വത്തിൽ ആഘോഷപൂർവ്വമായ തിരുനാൾ പാട്ടുകുർബാനയോടെ നടത്തപ്പെടുന്നു . തിരുനാളിന്റെ ഭാഗമായി നാട്ടിലെത്തും പോലെ തന്നെ പ്രെസുദേന്തി വാഴ്ച , രൂപവും രൂപകൂടും വെഞ്ചിരിപ്പ്, ലദിഞ്ഞു, ആഘോഷമായ തിരുനാൾ പാട്ടുകുർബാന , തിരുന്നാൾ സന്ദേശം, പരിശുദ്ധ കുർബാനയുടെ ആശിർവാദം, തിരുന്നാൾ പ്രദിക്ഷണം, വാദൃമേളംങ്ങൾ എന്നിവയെല്ലാം ഈ തിരുനാളിൽ ഉണ്ടായിരിക്കും. തിരുനാളിനോട് അനുബന്ധിച്ചു കല്ലും തൂവാല എടുക്കുന്നതിനും , അടിമ വെക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണ് . കാരുണ്യവർഷത്തിൽ ദൈവം ഒരുക്കിയിരിക്കുന്ന വിശുദ്ധന്റെ തിരുനാളിൽ സംബന്ധിച്ച് ദൈവാനുഗ്രഹങ്ങൾ പ്രാപിക്കാൻ ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി പ്രസുദേന്തിമാർ അറിയിച്ചു.



Latest

Copyrights@2016.