gulf

കുവൈത്തിൽ ജേക്കബ് വാണിയടത്തിന് യാത്രയപ്പ് നൽകി

Anil Mattathikunnel  ,  2016-12-12 10:22:37amm റോബി ജോസഫ് വാണിയടത്ത്

കുവൈറ്റ്: ഔദ്യോഗിക ജീവിതം മതിയാക്കി സ്ഥിരതാമസത്തിനായി നാട്ടിലേക്ക് മടങ്ങുന്ന റാന്നി പ്രവാസി സംഘം കുവൈത്തിന്റെ പ്രഥമ പ്രസിഡണ്ടും നിലവിലെ ഉപ രക്ഷാധികാരിയും ക്നാനായ യാക്കോബായ ഇടവകാംഗവുമായ ജേക്കബ് മാത്യു വാണിയടത്തിന് സംഘടനയുടെ വകയായി കുവൈത്തിലെ വിവിധ സാമൂഹിക, സാംസ്കാരിക സംഘടനാ പ്രവർത്തകരുടെ സഹകരണത്തിൽ സമുചിതമായ യാത്രയപ്പ് നൽകി. യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ കൂടിയ പൊതു സമ്മേളനത്തിൽ പ്രസിഡണ്ട് റോയി കൈതവണ അധ്യക്ഷനായി. സാം പൈനംമൂട് (കുവൈത്ത് മലയാളം മീഡിയ ഫോറം), വർഗ്ഗീസ് പുതുക്കുളങ്ങര( കുവൈത്ത് OICC നാഷ്ണൽ പ്രസിഡണ്ട്), എബി വാരിക്കാട് (മുൻ കുവൈറ്റ് UMO ചെയർമാൻ ), അഡ്വ. ജോൺ തോമസ് (മാർത്തോമാ സഭ ബിഷപ്പ് സെലെക്ഷൻ കമ്മറ്റി അംഗം),എസ് എ ലബ്ബാ (മുൻ UMO ചെയർമാൻ), സുനിൽ പി ആന്റണി (ചങ്ങനാശ്ശേരി അസോസിയേഷൻ കുവൈറ്റ്), സാബു ഒലിക്കൻ ( മുൻ ചെറുകോൽ പഞ്ചായത്ത് പ്രസിഡണ്ട്), സജി തോമസ് മാത്യു (കല കുവൈറ്റ്), സി എം ഫിലിപ്പ് (റാന്നി കോളേജ് അലുംനി അസോസിയേഷൻ), രാജു സി നൈനാൻ, റോയി വർഗ്ഗീസ്, വർഗ്ഗീസ് കാച്ചാനാത്ത് (റാന്നി പ്രവാസി സംഘം മുൻ പ്രസിഡണ്ടുമാർ) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജനറൽ സെക്രട്ടറി ജോണ് സേവ്യർ സ്വാഗതവും ട്രഷറർ സോജൻ മാത്യു നന്ദിയും പറഞ്ഞു. 



Latest

Copyrights@2016.