europe

UKKCA ബാഡ്മിന്റൺ വൻ വിജയം. അനീഷ് - ഷിബു ഡബിൾസ് ജേതാക്കൾ

Anil Mattathikunnel  ,  2016-12-04 08:11:14pmm ജിജോ മാധവപ്പള്ളിൽ

കവൻട്രി: യൂ കെ കെ സി എ യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ആൾ യു കെ ബാഡ്മിന്റൺ ടൂർണമെന്റ് അത്യന്തം വാശിയേറിയ പോരാട്ടങ്ങൾക്ക് വേദിയായി. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ ബാഡ്മിന്റനെ സ്നേഹിക്കുന്ന ക്നാനായ മക്കൾ വെറും വാശിയും എന്നാൽ സൗഹൃദ്ദപരമായ മത്സരത്ത്തിനു സാക്ഷ്യം വഹിച്ചപ്പോൾ ഡബിൾസിൽ സ്റ്റോക്ക് ഓൺ ട്രൻറ്റ് യൂണിറ്റിലെ അനീഷ് – സിബു സഖ്യം തുടർച്ചയായി അഞ്ചാം വർഷവും ജേതാക്കളായികൊണ്ട് ആഷിന്‍ സിറ്റി ട്രാവല്‍സ് സ്പോണ്സര്‍ ചെയ്ത എം കെ ജോസഫ് മാധവപ്പള്ളില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും സ്വന്തമാക്കി. അത്യന്തം വാശിയേറിയ മൽസരത്തിൽ ബർമിംഹാം യൂണിറ്റിലെ ബാബു- ജോബി സഖ്യം രണ്ടാം സ്ഥാനവും ഗ്ലാസ്ഗോ യൂണിറ്റിലെ ലിനു – ഷിബു സഖ്യം മൂന്നാo സ്ഥാനവും ബ്രിസ്റ്റോൾ യൂണിറ്റിലെ ഷാജി- ബിനു സഖ്യം മൂന്നാം സ്ഥാനവും കരസ്തമാക്കി.

 

Click here for more photos of the tournament

 

മിക്സഡ് ഡബിൾസിൽ ഹമ്പർസൈഡ് യൂണിറ്റിലെ ചാക്കോ- ലീനുമോൾ ദമ്പതികൾ ജേതാക്കളായപ്പോൾ കവൻട്രി യൂണിറ്റിലെ ജോബി- സിമി രണ്ടാം സ്ഥാനവും ബർമിംഹാമിലെ ബാബു തോട്ടം – സ്മിത ദമ്പതികൾ മൂന്നാം സ്ഥാനവും ബർമിംഹാമിൽ നിന്നു തന്നെയുള്ള മാനവു- ജൂബിൽ സഖ്യം നാലാം സ്ഥാനവും കരസ്ഥമാക്കി.

ജൂണിയർ വിഭാഗത്തിൽ കവൻട്രി ആതിഥേയ യൂണിറ്റിലെ മാത്യു -ജോഷ് സഖ്യം ഒന്നാം സ്ഥാനവും ബർമിംഹാമിലെ മാനവ്- സ്റ്റീവ് സൺ രണ്ടാം സ്ഥാനവും വൂസ്റ്റർ യൂണിറ്റിലെ വിഷാൽ- അലൻ മൂന്നാം സ്ഥാനവും സ്റ്റോക്ക് ഓൺട്രൺറ്റ് യൂണിറ്റിലെ ശിൽപ്പ- റൂയൽ സഖ്യം നാലാം സ്ഥാനവും കരസ്തമാക്കി.

പ്രസിഡന്റ് ബിജു മടക്കക്കുഴി സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻപുര, ട്രഷറർ  ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തൻകളം, ജോ. ട്രഷറർ ഫിനിൽ കളത്തിൽകോട്ട് ഉപദേശക സമിതിയംഗങ്ങളായ ബെന്നി മാവേലിൽ, റോയി സ്റ്റീഫൻ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി



Latest

Copyrights@2016.