oceana
ക്നാനായ യുവജനോത്സവം മാർ ജോസഫ് സ്രാമ്പ്രിക്കൽ ഉദ്ഘാടനം ചെയ്യും

ബർമിങഹാം: യു. കെ ക്നാനായ കാത്തലിക് യൂത്ത് ലീഗിൻ്റെ യുവജനോത്സവം അതിവിപുലമായി ഈ മാസം 26- ന് ബർമിങ്ങ്ഹാമിലെ യു.കെ.കെ.സി.എ ആസ്ഥാന മന്ദിരത്തിൽ നടത്തപ്പെടുന്നു.
യു.കെ.യിൽ എങ്ങുമുള്ള ക്നാനായ കാത്തലിക് യൂത്ത് ലീഗ് അംഗങ്ങൾ അണിചേർന്ന് യുവത്വത്തിൻ്റെ പ്രസരിപ്പ് ഊർജ്ജതയോടെ കൂടി യുവജനസംഗമ വേദിയിൽ നിറപ്പകിട്ടാർന്ന നിരവധി കലാമത്സരങ്ങൾ അരങ്ങേറും . യുവജനോത്സവം ഉദ്ഘാടനം ചെയ്യുവാൻ എത്തുന്നത് എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പ്രിക്കലാണ്. ഈ മാസം 26-ന് രാവിലെ നടത്തപ്പെടുന്ന പ്രൌഡഗംഭിരമായ യുവജനോത്സവ ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് പുതുമയിൽ തനിമയാർന്ന വ്യത്യസ്തമായ ഉദ്ഘാടന മാമാങ്കത്തിൽ ക്നാനായ അവേശം അലതല്ലുന്ന വേദിയായി മാറും.
തുടർന്ന് വിവിധ കലാകാരന്മാർ വിവിധ വേദികളിലായി നടത്തപ്പെടുന്ന കലാമേളയ്ക്ക് വീറും വാശിയോടെയും പ്രകടനങ്ങൾ കാഴ്ചവെയ്ക്കും. യു.കെ.കെ.സി.വൈ.എൽ ചാപ്ലിയനും എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൺ വികാരി ജനറാളുമായ ഫാ. സജി മലയിൽ പുത്തൻപുര, ഡയറക്ടർമാരായ സിൻ്റോ വെട്ടുകല്ലേൽ, ജോമോൾ പടവുത്തേൽ കെ.സി.വൈ.എൽ. ഭാരവാഹികളായ ഷിബിൻ ജോസ് വടക്കേക്കര, ജോണി സജി മലേമാണ്ടയിൽ, ഡേവിഡ് ജേക്കബ് മൂരിക്കുന്നേൽ സ്റ്റെഫിൻ ഫിലിപ്പ്, സ്റ്റീഫൻ ടോം പുളിമ്പാറയിൽ എന്നിവർ നേതൃത്വം നൽകും.