oceana

മെൽബണിൽ മാതാവിന്റെ കൊന്ത നമസ്‍കാരം ആചരിക്കുന്നു.

Anil Mattathikunnel  ,  2016-10-25 05:50:38amm സോളമൻ പാലക്കാട്ട്

മെൽബൺ ക്നാനായ മിഷന്റെ നേതൃത്വത്തിൽ എല്ലാ വർഷത്തെയും പോലെ ഈ വർഷവും പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തി സൂചകമായി പത്തു ദിവസത്തെ കൊന്ത നമസ്കാരം നടത്തുന്നു. ഒക്ടോബർ ഇരുപത്തൊന്നാം തീയതി വെള്ളിയാഴ്ച ആരംഭിച്ച സന്ധ്യാ പ്രാർത്ഥന വിവിധ കൂടാരയോഗങ്ങളിൽ ആയി നടത്തപ്പെടുന്നു.  പാരിഷ് കൗൺസിൽ മെമ്പേഴ്സും കൂടാരയോഗ പ്രതിനിധികളും ഈ പ്രാർത്ഥന കൂട്ടായ്മക്ക് നേതൃത്വം നൽകുന്നു. ഒക്ടോബർ മുപ്പത് ഞായറാഴ്ച  കൊന്തപത്ത്‌ സമാപനവും പാച്ചോറ് നേർച്ചയും സെൻറ് മാത്യൂസ് ചർച്ച് ഫൊക്കാനറിൽ വെച്ച് നടത്തപ്പെടും.




Latest

Copyrights@2016.