oceana

മെല്‍ബണില്‍ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുന്നാൾ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു.

Anil Mattathikunnel  ,  2016-10-04 08:17:27pmm സോളമന്‍ പാലക്കാട്ട്

മെല്‍ബണ്‍: മെല്‍ബണിലെ സെൻറ് മേരിസ് ക്നാനായ കാത്തലിക് മിഷനില്‍, പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുന്നാൾ 2016 ഒക്ടോബർ 2 ന് ക്ലെയ്ടൺ സെൻറ് പീറ്റേഴ്സ് പള്ളിയിൽ വെച്ച് ഭക്ത്യാദരപൂർവ്വം കൊണ്ടാടി. റവ. ഫാദർ ജേക്കബ് മുഖ്യ കാർമ്മികനായ വിശുദ്ധ കുർബ്ബാനയോടു കൂടി തിരുന്നാൾ കർമ്മങ്ങൾ ആരംഭിച്ചു. റവ. ഫാദർ ജെയ്സൺ കുഴിയിൽ തിരുന്നാൾ സന്ദേശം നൽകി. ഫാദർ ജോസി കിഴക്കേത്തലക്കൽ സഹകാർമ്മികനായിരുന്നു

 

പിന്നീട് നടന്ന ഭക്തി സാന്ദ്രമായ തിരുന്നാൾ പ്രദക്ഷണത്തിലും നാട്ടിൽ നിന്ന് വന്ന പ്രശസ്ത സിനിമ പിന്നണി ഗായകനായ വിൽ‌സൺ പിറവത്തിന്റെ നേതൃത്വത്തിലുള്ള അതിഗംഭീരമായ ഗാനമേളയിലും നൂറ്‌ കണക്കിന് ഭക്ത ജനങ്ങൾ പങ്കെടുത്തു. ബീറ്റ്‌സ് ബൈ സെന്റ് മേരിസിന്റെ ചെണ്ട മേളവും നാസിക് ധോളും പ്രദക്ഷണത്തിനും പിന്നീടുള്ള കലാപരിപാടികൾക്കും കൊഴുപ്പേകി. ക്നാനായക്കാരുടെ തനതു കലയായ മാർഗംകളിയുടെ നോർത്ത് വെസ്റ്റിലെ കുട്ടികളുടെ അരങ്ങേറ്റവും പരിപാടികൾക്കു മാറ്റു കൂട്ടി. തദവസരത്തിൽ, ജൂലൈ മാസത്തിൽ നടത്തപ്പെട്ട ബൈബിൾ കലോത്സവത്തിന്റെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഓവർ ഓൾ ചാമ്പ്യൻഷിപ്പിന് അർഹയായ അബിയ മരിയ അലക്സ് വടക്കേക്കര ഏവരുടേയും പ്രശംസ പിടിച്ചു പറ്റി.

 

ക്നാനായ മിഷന്റെ നേതൃത്വത്തിൽ നാലാം വര്ഷം നടത്തപ്പെടുന്ന പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുന്നാളിൽ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ അനുഗ്രഹം സ്വീകരിക്കുവാനും ദൈവ സ്‌നേഹത്തിൽ വളരുവാനും എത്തിച്ചേർന്ന എല്ലാ വിശ്വാസികളെയും മിഷന്റെ ചാപ്ലിൻ റവ . ഫാദർ തോമസ് കുമ്പുക്കൽ അനുമോദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. മിഷന്റെ പ്രഥമ ചാപ്ലിൻ റവ. ഫാദർ സ്റ്റീഫൻ കണ്ടാരപ്പള്ളി എല്ലാവർക്കും തിരുന്നാൾ ആശംസകൾ നേർന്നു. സിറോ മലബാർ വികാർ ജനറൽ റവ . ഫാദർ ഫ്രാൻസിസ് കോലഞ്ചേരിയുടെ സാന്നിദ്ധ്യം തിരുന്നാൾ പരിപാടികൾക്ക് ഉണർവേകി.

 

കൈക്കാരന്മാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ, വിവിധ ഭക്ത സംഘടനകളുടെ ഭാരവാഹികൾ, തിരുന്നാൾ പ്രേസുദേന്തിമാരായ ജിനോ കുടിലിൽ, നിഷാദ് പുളിയന്നൂർ, ബൈജു ഓണശ്ശേരിൽ, ബിജു രാമച്ചനാട്ട്, ഷിനോ മാത്യു, മനോജ് വള്ളിത്തോട്ടത്തിൽ, ലാലു കണ്ണാലയിൽ, കുര്യൻ ചാക്കോ, സിജോ ചാലയിൽ, സോബി പുലിമലയിൽ, അജി മാത്യു, സിബി വയലുങ്കൽ, ബിജോ മുളക്കൽ, ഡൊമിനിക് താന്നിമൂട്ടിൽ, ഏലിയാസ് മാത്യു, ടോബി ജോയി, അജു എബ്രഹാം, ഷൈൻ ജോസഫ്, ജോബി ജോസഫ്, ഫിലിപ്സ് എബ്രഹാം, ആൻ റോസ് കുഴിവേലിൽ, ഫിലിപ്പ് മാത്യു & തോമസ് എന്നിവർ തിരുന്നാൾ പരിപാടികൾക്ക് നേതൃത്വം നൽകി . സ്നേഹ വിരുന്നോടു കൂടി തിരുന്നാൾ പരിപാടികൾക്ക് തിരശീല വീണു.Latest

Copyrights@2016.