pavanasmarana

മോണ്‍: ജേക്കബ് മുല്ലപ്പള്ളി

Anil Mattathikunnel  ,  2016-04-22 04:02:24pmm

ഒന്നാം ചരമ വാര്‍ഷികം
ഏപ്രില്‍ 23, 2016
മോണ്‍: ജേക്കബ് മുല്ലപ്പള്ളി
47 വര്ഷം നീണ്ട സ്തുത്യര്‍ഹമായ വൈദീക സേവനത്തിനു ശേഷം ജബല്‍പൂര്‍ രൂപതയുടെ മോണ്‍സിഞ്ഞോര്‍ ആയിരുന്ന റവ. ജേക്കബ് മുല്ലപള്ളി 2015 ഏപ്രില്‍ 23 ന് നിര്യാതനായി. ജബല്‍പൂര്‍ രൂപതയുടെ വളര്‍ച്ചക്കായി അക്ഷീണം പ്രവര്‍ത്തിച്ച അദ്ദേഹത്തിന് രൂപതയുടെ സുപ്രധാന പദവികള്‍ അലങ്കരിക്കുവാനും നിരവധി സ്ഥാപനങ്ങളുടെ ചുമതല വഹിക്കുവാനും ഇടയാക്കി. സമൂഹത്തില്‍ അവഗണിക്കപെടുകയും കഷ്ടത അനുഭവിക്കുകയും ചെയ്യുന്ന ജനതയുടെ ഉന്നമാനമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ മുഖ്യ ലക്‌ഷ്യം. മധ്യപ്രദേശ് സര്‍ക്കാരിന്റെയും സാമൂഹിക സംഘടനകളുടെയും സഹകരണത്തോട്കൂടി ആദിവാസി ജനതയുടെ വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക അഭിവൃത്തി എന്നീ ലക്ഷ്യങ്ങള്‍ക്കായി അദ്ദേഹം നടത്തിയ നിസ്വാര്‍ത്ഥസേവനങ്ങള്‍ "ദയാലുസ്വാമി" എന്ന വിശേഷണത്തിന് അദ്ദേഹത്തെ അര്‍ഹനാക്കി.
മിഷനറി വൈദീകനായും ഒരുത്തമ കത്തോലിക്കനുമായി പൂര്‍ണ്ണമായും സമര്‍പ്പിച്ചതായിരുന്നു മോണ്‍സിഞ്ഞോര്‍ മുല്ലപ്പള്ളിയുടെ ജീവിതം. അതോടൊപ്പം തന്നെ കോട്ടയം അതിരൂപതയോടും ക്നാനായ സമുദായത്തോടും എക്കാലവും ആത്മബന്ധം നിലനിര്‍ത്തുവാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. കര്‍ത്തവ്യനിര്‍വൃതമായ തന്റെ ജീവിതത്തിനിടയിലും ജനിച്ച നാടും കുടുംബാംഗങ്ങളും ബന്ധുമിത്രാദികളുമായി ഊഷ്മളബന്ധം നിലനിര്‍ത്തുവാനും അദ്ദേഹത്തിന് കഴിഞ്ഞു. സ്നേഹിക്കുവാന്‍ മാത്രം അറിയാവുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം.തന്നെ സന്ദര്‍ശിക്കുവാന്‍ വരുന്ന ഒരാളും വെറും കയ്യോടെ മടങ്ങിപോയിട്ടില്ല എന്നത് എടുത്തുപറയേണ്ട കാര്യമാണ്. അദ്ദേഹത്തിന്റെ വേര്‍പാട് താന്‍ ജോലി ചെയ്തിരുന്ന രൂപതക്കും സര്‍വ്വോപരി തന്റെ കുടുംബത്തിനും നികത്താനാവാത്ത ഒരു വിടവ് തന്നെ സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നു.
Sorrowing Family and Friends
Sr.James Mullapally
Mrs. Mariyakutty Vengacheril
Joseph & Rosemary Mullapally

ഒന്നാം ചരമ വാര്‍ഷികം, 

ഏപ്രില്‍ 23, 2016, 

Latest

Copyrights@2016.