india

അധ്യാപക ഷട്ടില്‍ ടൂര്‍ണമെന്റ് നടത്തി ഉഴവൂര്‍ കോളേജ് മാതൃകയായി.

Tiju Kannampally  ,  2020-02-13 03:51:29amm

 

അധ്യാപക ഷട്ടില്‍ ടൂര്‍ണമെന്റ്
വിദ്യാര്‍ത്ഥികളില്‍ എന്നപോലെ അധ്യാപകരിലും ശാരീരികക്ഷമതാ അവബോധം ഉളവാക്കുതിന് വേണ്ടി വിദ്യാര്‍ത്ഥികളുടെ ജൂബിലി മെമ്മോറിയല്‍ ഷട്ടില്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റിനോടൊപ്പം അധ്യാപകര്‍ക്ക് വേണ്ടിയുള്ള ഷട്ടില്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് നടത്തി ഉഴവൂര്‍ കോളേജ് മാതൃകയായി. ടൂര്‍ണമെന്റ് ഉദ്ഘാടനം ബസേലിയസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബിജു തോമസ്  നിര്‍വ്വഹിച്ചു. എം.ജി. യൂണിവേഴ്‌സിറ്റി വിവിധ കോളേജുകളില്‍ നിന്നുള്ള അധ്യാപകര്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. കാഞ്ഞിരപ്പിള്ളി സെന്റ് ഡോമിനിക്‌സ്, നിര്‍മ്മല മൂവാറ്റുപുഴ, ബസേലിയസ് കോട്ടയം സെന്റ് സ്റ്റീഫന്‍സ് ഉഴവൂര്‍ എന്നീ ടീമുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് ബ്രിഗേഡിയര്‍ ഷാജി കുര്യാച്ചന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രൊഫ. ജോസ് തോമസ്, വൈസ് പ്രിന്‍സിപ്പലും കായികവിഭാഗം മേധാവിയുമായ ഡോ. ബെന്നി കുര്യാക്കോസ്, ലഫ്‌നന്റ് ജയിസ് കുര്യന്‍, പ്രൊഫ. അഭിഷേക് തോമസ്, പ്രൊഫ. അനു തോമസ് പ്രൊഫ. എബി ജിംസണ്‍, ശ്രീ. വത്സരാജ്  എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.
കോളേജില്‍

ഉഴവൂര്‍: വിദ്യാര്‍ത്ഥികളില്‍ എന്നപോലെ അധ്യാപകരിലും ശാരീരികക്ഷമതാ അവബോധം ഉളവാക്കുതിന് വേണ്ടി വിദ്യാര്‍ത്ഥികളുടെ ജൂബിലി മെമ്മോറിയല്‍ ഷട്ടില്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റിനോടൊപ്പം അധ്യാപകര്‍ക്ക് വേണ്ടിയുള്ള ഷട്ടില്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് നടത്തി ഉഴവൂര്‍ കോളേജ് മാതൃകയായി. ടൂര്‍ണമെന്റ് ഉദ്ഘാടനം ബസേലിയസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബിജു തോമസ്  നിര്‍വ്വഹിച്ചു. എം.ജി. യൂണിവേഴ്‌സിറ്റി വിവിധ കോളേജുകളില്‍ നിന്നുള്ള അധ്യാപകര്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. കാഞ്ഞിരപ്പിള്ളി സെന്റ് ഡോമിനിക്‌സ്, നിര്‍മ്മല മൂവാറ്റുപുഴ, ബസേലിയസ് കോട്ടയം സെന്റ് സ്റ്റീഫന്‍സ് ഉഴവൂര്‍ എന്നീ ടീമുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് ബ്രിഗേഡിയര്‍ ഷാജി കുര്യാച്ചന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രൊഫ. ജോസ് തോമസ്, വൈസ് പ്രിന്‍സിപ്പലും കായികവിഭാഗം മേധാവിയുമായ ഡോ. ബെന്നി കുര്യാക്കോസ്, ലഫ്‌നന്റ് ജയിസ് കുര്യന്‍, പ്രൊഫ. അഭിഷേക് തോമസ്, പ്രൊഫ. അനു തോമസ് പ്രൊഫ. എബി ജിംസണ്‍, ശ്രീ. വത്സരാജ്  എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.

 

 



Latest

Copyrights@2016.