india

ഭക്ഷ്യസുരക്ഷ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു

Tiju Kannampally  ,  2020-02-12 05:57:44amm

ഭക്ഷ്യസുരക്ഷ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു
കോട്ടയം: ഭക്ഷ്യസുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യസുരക്ഷ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു.  തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്റില്‍ സംഘടിപ്പിച്ച അവബോധ സെമിനാറിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോര്‍ജ്ജ് പുല്ലാട്ട് നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബബിത റ്റി. ജെസ്സില്‍, കോര്‍ഡിനേറ്റര്‍മാരായ ആനി തോമസ്, സൗമ്യ ജോയി എന്നിവര്‍ പ്രസംഗിച്ചു. സെമിനാറിന് സാമൂഹ്യ പ്രവര്‍ത്തക ബെസ്സി ജോസ് നേതൃത്വം നല്‍കി. സെമിനാറില്‍ പങ്കെടുത്ത കെ.എസ്.എസ്.എസ് മലങ്കര, ഉഴവൂര്‍ മേഖലകളിലെ ആളുകള്‍ക്ക് പത്തിനം പച്ചക്കറി വിത്തുകളും ഗ്രോബാഗുകളും ജൈവവളങ്ങളും അടങ്ങുന്ന കിറ്റുകള്‍  സൗജന്യമായി ലഭ്യമാക്കി. 

Latest

Copyrights@2016.