gulf

KCYL കുവൈറ്റ് 2020 പ്രവർത്തന വർഷ ഉത്ഘാടനവും,യൂവജന സംഗമവും മാർച്ച് 1 ന്

Tiju Kannampally  ,  2020-02-10 12:24:36amm

 

കുവൈറ്റ് കെ.സി.വൈ.എൽ ന്റെ 2020 പ്രവർത്തന വർഷ ഉത്ഘാടനവും,യൂവജന സംഗമവും മാർച്ച് 1 ന്
കുവൈറ്റ് “സമുദായ തനിമയുടെ ജ്വാലയാകാൻ ഒരുമയോടെ ക്നാനായ യുവത്വം"
എന്ന ആപ്തവാക്യത്തെ മുൻനിർത്തി 2020 വർഷത്തെ കുവൈറ്റ് കെ.സി.വൈ.എൽ ന്റെ അഞ്ചാമത് പ്രവർത്തന വർഷ ഉത്‌ഘാടനവും, യുവജന സംഗമവും മാർച്ച് ഒന്നാം തിയതി വൈകുന്നേരം അബ്ബാസിയ ഹൈ ഡൈൻ ഹോട്ടലിൽ വെച്ചു നടത്തപ്പെടുന്നു.
നാട്ടിലും, കുവൈറ്റിലും നിരവധി സാമുദായിക, ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്നാനായ സമൂഹത്തിന്റ ഹൃദയങ്ങളിൽ സ്ഥാനം നേടിയ യൂണിറ്റാണ് കുവൈറ്റ്‌ കെ.സി.വൈ.എൽ. കുവൈറ്റിലെ ക്നാനായ മക്കളുടെ മാതൃ സംഘടനായ കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ യുവജന സംഘടനായ കുവൈറ്റ്‌ കെ.സി.വൈ.എൽ ന് ഓരോ വർഷവും മാറി വരുന്ന കെ.കെ.സി.എ കമ്മറ്റി അംഗങ്ങൾ ശക്തമായ പിന്തുണയാണ് നൽകിക്കൊണ്ടിരിക്കുന്നത്. മാർച്ച്‌ ഒന്നിന് നടക്കുന്ന പ്രവർത്തന വർഷ ഉൽഘാടനത്തിനോട്‌ അനുബന്ധിച്ചു യുവജന സംഗമവും, കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ പുതിയ ഭാരവാഗികൾക്കു സ്വീകരണവും നൽകുന്നു. തുടർന്ന് കൾച്ചറൽ പ്രോഗ്രാമുകളും, ഗാനമേളയും, സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത മീറ്റിങ്ങിലേക്ക് കുവൈറ്റിലുള്ള എല്ലാ ക്നാനായ യുവജനങ്ങളെയും ഒരിക്കൽ കുടി സ്നേഹപൂർവം സ്വാഗതം ചെയുന്നു.

കുവൈറ്റ് “സമുദായ തനിമയുടെ ജ്വാലയാകാൻ ഒരുമയോടെ ക്നാനായ യുവത്വം" എന്ന ആപ്തവാക്യത്തെ മുൻനിർത്തി 2020 വർഷത്തെ കുവൈറ്റ് കെ.സി.വൈ.എൽ ന്റെ അഞ്ചാമത് പ്രവർത്തന വർഷ ഉത്‌ഘാടനവും, യുവജന സംഗമവും മാർച്ച് ഒന്നാം തിയതി വൈകുന്നേരം അബ്ബാസിയ ഹൈ ഡൈൻ ഹോട്ടലിൽ വെച്ചു നടത്തപ്പെടുന്നു.

നാട്ടിലും, കുവൈറ്റിലും നിരവധി സാമുദായിക, ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്നാനായ സമൂഹത്തിന്റ ഹൃദയങ്ങളിൽ സ്ഥാനം നേടിയ യൂണിറ്റാണ് കുവൈറ്റ്‌ കെ.സി.വൈ.എൽ. കുവൈറ്റിലെ ക്നാനായ മക്കളുടെ മാതൃ സംഘടനായ കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ യുവജന സംഘടനായ കുവൈറ്റ്‌ കെ.സി.വൈ.എൽ ന് ഓരോ വർഷവും മാറി വരുന്ന കെ.കെ.സി.എ കമ്മറ്റി അംഗങ്ങൾ ശക്തമായ പിന്തുണയാണ് നൽകിക്കൊണ്ടിരിക്കുന്നത്. മാർച്ച്‌ ഒന്നിന് നടക്കുന്ന പ്രവർത്തന വർഷ ഉൽഘാടനത്തിനോട്‌ അനുബന്ധിച്ചു യുവജന സംഗമവും, കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ പുതിയ ഭാരവാഗികൾക്കു സ്വീകരണവും നൽകുന്നു. തുടർന്ന് കൾച്ചറൽ പ്രോഗ്രാമുകളും, ഗാനമേളയും, സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത മീറ്റിങ്ങിലേക്ക് കുവൈറ്റിലുള്ള എല്ലാ ക്നാനായ യുവജനങ്ങളെയും ഒരിക്കൽ കുടി സ്നേഹപൂർവം സ്വാഗതം ചെയുന്നു.

 



Latest

Copyrights@2016.