oceana

ഏഴു തിരിതെളിച്ചു ബ്രിസ്‌ബേൻ ക്നാനായ കൾച്ചറൽ ക്ളബ്ബിനു തുടക്കം

Tiju Kannampally  ,  2020-02-10 12:11:56amm

ഏഴു തിരിതെളിച്ചു ബ്രിസ്‌ബേൻ ക്നാനായ കൾച്ചറൽ ക്ളബ്ബിനു തുടക്കം
ബ്രിസ്‌ബേൻ : പതിനേഴു നൂറ്റാണ്ടുകളായി തലമുറകൾ കൈമാറിവന്ന യഹൂദ പാരമ്പര്യവും സംസ്ക്കാരവും, വരും തലമുറകളിലേക്കും കൈമാറുവാൻ തങ്ങളും ബാധ്യസ്ഥരാണെന്നു തെളിയിയിച്ചുകൊണ്ടു, 2020 ഫെബ്രുവരി മാസം എട്ടാം തീയതി ബ്രിസ്‌ബേനിലെ ഗ്രീൻബാങ്ക് കമ്മ്യൂണിറ്റി സെന്ററിൽ ആണ് എഴുതിരിയുള്ള "മെനോറ "വിളക്ക് തെളിച്ചു ക്നാനായ കൾച്ചറൽ ക്ളബ്ബിനു തുടക്കം കുറിച്ചത്. വിവിധ തലമുറകളെ പ്രതിനിധീകരിച്ചു ക്ളബ്ബിന്റെ കാരണവരയായ ശ്രീ ജോസ് ചെരുവൻകാല മുതൽ ഇളംതലമുറയിൽ പെട്ട മാത്തു വരെയുള്ള ഏഴു പേരാണ് മെനോറ വിളക്ക് തെളിയിച്ചത്. 18 കുടുംബങ്ങൾ പ്രാർഥനചൊല്ലി തുടക്കമിട്ട കൂട്ടായ്മയിൽ ക്നാനായക്കാരുടെ പ്രാർത്ഥനാഗാനമായ "മാർത്തോമ്മൻ " ക്രിസ്റ്റി ചങ്ങുമ്മൂലയിൽ ആലപിച്ചതോടെ ബ്രിസ്‌ബേൻ ക്നാനായ കൾച്ചറൽ ക്ളബ്ബിനു പ്രാർത്ഥനാപൂർവ്വമായ തുടക്കമായി.ജാസ്മിനും മെലനി ചിറയിലും ആങ്കറിങ് നടത്തിയ കലാസന്ധ്യയിൽ കലാപരിപാടികളിൽ അവതരിപ്പിച്ചത് നേഹ കിഴക്കേക്കാട്ടിൽ,അൻഷുൽ ചെട്ടിയാത്ത്,അലൻ തെക്കേവാലയിൽ, ഇഷാന മൂലയിൽ ,ജോയെല്ല ചേലമൂട്ടിൽ തുടങ്ങിയവരാണ്. സംഗീതവും നൃത്തവും ഒന്നുചേർന്ന കലാപരിപാടികൾക്ക് ലിയോണ വെങ്ങേലി , അമീലിയ കുഴിപ്പള്ളി , നേഹ തുടങ്ങിയവരുമായി തെരേസയുടെ നേതൃത്വത്തിൽ നടന്ന ഗ്രൂപ്പ് ഡാൻസ് കൂടുതൽ ആവേശം പകർത്തി. ശ്രീ ഷോജോ തെക്കേവാലയിൽ നന്ദി അറിയിച്ച പൊതുപരിപാടികൾക്കു ശേഷം ശ്രീ ജോബി കിഴേക്കേക്കാട്ടിലും ശ്രീമതി ടീന ചേലമൂട്ടിലും ഒന്നുചേർന്ന് മുഴുവൻ പേരെയും പങ്കെടുപ്പിച്ചു നടത്തിയ "ഐസ് ബ്രെക്കിങ് ആക്ടിവിറ്റീസ് " ഈ ക്നാനായ സന്ധ്യക്ക്‌ കളിയിലും ചിരിയിലും ചാലിച്ച ഇഴയടുപ്പത്തിന് മാറ്റേകി. ക്ളബ്ബിന്റെ തുടക്കം മുതൽ ഇതിനായി സമയം ചിലവഴിച്ചു ക്നാനായ സംസ്കാരത്തിന് ഊന്നൽ നൽകിയുള്ള വീഡിയോകളും പോസ്റ്ററുകളും തയ്യാറാക്കുന്ന ശ്രീ ടോം ചെട്ടിയാത്തിനു സമ്മേളനം പ്രത്യേക നന്ദി അറിയിച്ചു.ലോകത്തിന്റെ വിവിധ കോണുകളിൽ ഇന്ന് ക്നാനായ കൾച്ചറൽ ക്ളബ്ബുകൾ രൂപംകൊണ്ടു വരുന്നുണ്ട്.നൂറ്റാണ്ടുകൾ പാരമ്പര്യമുള്ള ക്നാനായ സംസ്കാരത്തിനും പാരമ്പര്യത്തിനും ഊന്നൽ നൽകികൊണ്ടുള്ള വിവിധ ആശയങ്ങളും പരിപാടികളുമാണ് ക്ളബ്ബിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ എന്ന് ശ്രീ ജിജോ ചെരുവൻകാല അറിയിച്ചു .ക്ളബ്ബിന്റെ അടുത്ത ഒരുവർഷത്തെ പരിപാടികളും പ്രസ്തുത യോഗത്തിൽ അവതരിപ്പിച്ചു .

Latest

Copyrights@2016.