america

ചിക്കാഗോ സെന്റ് മേരീസിൽ കൂടാരയോഗതല ദശവത്സര സംഗമം നടത്തപ്പെട്ടു :

Editor  ,  2020-02-01 03:10:55pmm സ്റ്റീഫൻ ചൊള്ളബേൽ (പി.ആർ.ഒ)


ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിന്റെ ദശവത്സരത്തോട് അനുബന്ധിച്ച് നടത്തപ്പെടുന്ന കൂടാരയോഗതല സംഗമത്തിന്റെ ഭാഗമായി പീറ്റർ & പോൾ കൂടാരയോഗത്തിന്റെ സംഗമം ജനുവരി 26 ഞായറാഴ്ച നടത്തപ്പെട്ടു . കൂടാരയോഗ കോർഡിനേറ്റർ ജോയൽ ഇലയ്ക്കാട്ടിന്റെ നേതൃത്വത്തിൽ ദൈവാലയത്തിലെ പുഷ്പാലങ്കാരത്തിലും  കുർബ്ബാനയോട്  അനുബന്ധിച്ചുള്ള കാഴ്ചവെപ്പ് ക്രമീകരണത്തിനും  നേതൃത്വം നൽകുകയും ചെയ്തു .  തുടർന്ന് പീറ്റർ & പോൾ കൂടാരയോഗത്തിലെ  വീടുകളിൽ മാതാവിന്റെ രൂപം പ്രതിഷ്ഠിക്കുന്നതിനായി തിരുസ്വരൂപം ഏറ്റുവാങ്ങുകയും , കൂടാരയോഗത്തിലെ എല്ലാവരെയും ഉൾപ്പെടുത്തി ഇടവകയുടെ സ്മരണികയിലേക്ക് വേണ്ടി ഗ്രൂപ്പ് ചിത്രം എടുക്കുകയും ചെയ്യുതു.



Latest

Copyrights@2016.