america

ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് മിഷന്റെ രജത ജൂബിലിയും ദേവാലയ ദശാബ്ദിയും | Live on KNANAYAVOICE

Saju Kannampally  ,  2020-01-30 11:39:34pmm Kunnacherry Jimmy

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലേക്കും സമീപ പ്രദേശങ്ങളിലേക്കും കുടിയേറിയ ക്‌നാനായ കത്തോലിക്കാ സമുദായാംഗങ്ങളുടെ ആത്മീയ വളര്‍ച്ച ലക്ഷ്യമിട്ട് തുടക്കമിട്ട ക്‌നാനായ മിഷന്റെ രജത ജൂബിലിയും, സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ദേവാലയത്തിന്റെ ദശാബ്ദിയും സംയുക്തമായി ആഘോഷിക്കുന്നു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഒദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി രണ്ട് ഞായറാഴ്ച രാവിലെ പത്തു മണിക്കുള്ള ദിവ്യബലിയോടു കൂടി ക്‌നാനായ റീജിയണ്‍ ഡയറക്ടറും വികാരി ജനറാളുമായ ഫാ.തോമസ് മുളവനാലിന്റെ സാന്നിധ്യത്തില്‍  ഷിക്കാഗോ സീറോ മലബാര്‍ രൂപതാ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിക്കും. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തില്‍ അര്‍ഹിക്കുന്ന പത്ത് കുടുംബങ്ങള്‍ക്ക് പണിതു നല്‍കുവാന്‍ ഉദ്ദേശിക്കുന്ന  ഭവന നിര്‍മാണ പദ്ധതിയുടെ ധനസമാഹരണ ഉദ്ഘാടനവും തദവസരത്തില്‍ നടത്തപ്പെടും. 
കോട്ടയം രൂപതാധ്യക്ഷനായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശ്ശേരി വിഭാവനം ചെയ്ത ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് മിഷന്‍ , ഗാല്‍വസ്റ്റണ്‍ - ഹൂസ്റ്റണ്‍ കാത്തലിക് അതിരൂപതയുടെ അംഗീകാരത്തോടെ 1996 ജനുവരി ആറിനാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. 2001 ല്‍ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപത നിലവില്‍ വന്നപ്പോള്‍ ക്‌നാനായ മിഷന്‍  ഇടവകയായി പ്രഖ്യാപിക്കപ്പെട്ടു. 2011 നവംബര്‍ അഞ്ചിന് സ്വന്തമായി പള്ളി വാങ്ങിയ ഇടവക ,  2015 ല്‍ ഫൊറോനയായി ഉയര്‍ത്തപ്പെട്ടു. നൂറില്‍ താഴെ കുടുംബങ്ങളുമായി തുടക്കമിട്ട മിഷന്‍ രജത ജൂബിലി നിറവിലെത്തുമ്പോള്‍ എണ്ണൂറിലധികം കുടുംബങ്ങളുടെ ആത്മീയ അഭയ കേന്ദ്രമായി വളര്‍ന്നിരിക്കുന്നു. സ്വന്തം ദേവാലയവും, വൈദിക മന്ദിരവും, സന്യസ്ത സഹോദരങ്ങളുടെ സേവനവും വളര്‍ച്ചയുടെ പാതയില്‍ ദൈവാനുഗ്രങ്ങളായി പെയ്തിറങ്ങി.
ഫാ.ജോസഫ് മേലേടം, ഫാ.ജോസഫ് മണപ്പുറം, ഫാ.ജയിംസ് ചെരുവില്‍, ഫാ.ജോസ് ഇല്ലിക്കുന്നുംപുറത്ത്, ഫാ.മാത്യു മേലേടം, ഫാ.സജി പിണര്‍ക്കയില്‍ എന്നിവര്‍ മിഷന്‍ ഡയറക്ടര്‍മാരായും, ഇടവക വികാരിമാരായും ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2018 മെയ് മുതല്‍ ഫാ. സുനി പടിഞ്ഞാറേക്കര ഇവിടെ വികാരിയായി സേവനം ചെയ്യുന്നു. 
ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള വൈവിധ്യ കര്‍മ പരിപാടികള്‍ക്ക് വികാരി ഫാ.സുനി പടിഞ്ഞാറേക്കര ജനറല്‍ കണ്‍വീനറായും, പീറ്റര്‍ ചാഴികാട്ട്, ബേബി മണക്കുന്നേല്‍ എന്നിവര്‍ കണ്‍വീനര്‍മാരുമായുള്ള വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.
കേരളത്തില്‍ അര്‍ഹിക്കുന്ന പത്ത് കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുക, മാതാവിന്റെ ആയിരം ഗാനങ്ങളും ആയിരം വിശുദ്ധരുടെ ജീവചരിത്രവും കൈയെഴുത്തു മാസികയായി പ്രസിദ്ധീകരിക്കുക, "പരിശുദ്ധ കന്യകാ മറിയം ലോകറാണി" എന്നു പ്രഖ്യാപിച്ചു കൊണ്ട് ലോകത്തിലെ എല്ലാ രാജ്യങ്ങളെയും പ്രതിനിധീകരിക്കുന്ന മാതാവിന്റെ വേഷധാരികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഒക്‌ടോബര്‍ മാസത്തില്‍ പ്രദക്ഷിണം നടത്തുക, ഇടവക സമൂഹം ജൂബിലി വര്‍ഷത്തില്‍ ഒരു ലക്ഷം ജപമാല ചൊല്ലുക (റോസറി ചലഞ്ച്), ക്വീന്‍ മേരി മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഇടവക ധ്യാനം നടത്തുക, വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകള്‍ നടത്തുക, വിവാഹത്തിന്റെ സുവര്‍ണ - രജത ജൂബിലിയും, പത്താം വാര്‍ഷികവും  ആഘോഷിക്കുന്നവരെയും, ഇടവകയുടെയും അത്മായ സംഘടനകളുടെയും മുന്‍ ഭാരവാഹികളെയും, ഗ്രാന്‍ഡ് പേരന്റ്‌സിനെയും ആദരിക്കുക, ഫൊറോനാ തല കലാ - കായിക മത്സരങ്ങള്‍ നടത്തുക, ഇടവകയിലെ എല്ലാ കുടുംബങ്ങളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഫാമിലി പിക്‌നിക് ക്രമീകരിക്കുക തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ജൂബിലി വര്‍ഷത്തില്‍ വിഭാവനം ചെയ്തിട്ടുള്ളത്.
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജൂബിലി ആഘോഷം 2021 ജനുവരിയില്‍ സമാപിക്കും. മദര്‍ സിസ്റ്റര്‍ റെജി എസ്.ജെ.സി, ഇടവക കൈക്കാരന്മാരായ ജോണ്‍സണ്‍ വട്ടമറ്റം, ബൈജു പഴയംപള്ളി, ജോണി പതിയില്‍, റോയി മാങ്ങാപ്പള്ളില്‍ എന്നിവരും പാരിഷ് കൗണ്‍സില്‍ അംഗങ്ങളും, കൂടാരയോഗ ഭാരവാഹികളും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. 
ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് മിഷന്റെ രജത ജൂബിലിയും  ദേവാലയ ദശാബ്ദിയും | Live on KNANAYAVOICE

ഹൂസ്റ്റണ്‍:

ഹൂസ്റ്റണിലേക്കും സമീപ പ്രദേശങ്ങളിലേക്കും കുടിയേറിയ ക്‌നാനായ കത്തോലിക്കാ സമുദായാംഗങ്ങളുടെ ആത്മീയ വളര്‍ച്ച ലക്ഷ്യമിട്ട് തുടക്കമിട്ട ക്‌നാനായ മിഷന്റെ രജത ജൂബിലിയും, സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ദേവാലയത്തിന്റെ ദശാബ്ദിയും സംയുക്തമായി ആഘോഷിക്കുന്നു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഒദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി രണ്ട് ഞായറാഴ്ച രാവിലെ പത്തു മണിക്കുള്ള ദിവ്യബലിയോടു കൂടി ക്‌നാനായ റീജിയണ്‍ ഡയറക്ടറും വികാരി ജനറാളുമായ ഫാ.തോമസ് മുളവനാലിന്റെ സാന്നിധ്യത്തില്‍  ഷിക്കാഗോ സീറോ മലബാര്‍ രൂപതാ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിക്കും. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തില്‍ അര്‍ഹിക്കുന്ന പത്ത് കുടുംബങ്ങള്‍ക്ക് പണിതു നല്‍കുവാന്‍ ഉദ്ദേശിക്കുന്ന  ഭവന നിര്‍മാണ പദ്ധതിയുടെ ധനസമാഹരണ ഉദ്ഘാടനവും തദവസരത്തില്‍ നടത്തപ്പെടും.

കോട്ടയം രൂപതാധ്യക്ഷനായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശ്ശേരി വിഭാവനം ചെയ്ത ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് മിഷന്‍ , ഗാല്‍വസ്റ്റണ്‍ - ഹൂസ്റ്റണ്‍ കാത്തലിക് അതിരൂപതയുടെ അംഗീകാരത്തോടെ 1996 ജനുവരി ആറിനാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. 2001 ല്‍ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപത നിലവില്‍ വന്നപ്പോള്‍ ക്‌നാനായ മിഷന്‍  ഇടവകയായി പ്രഖ്യാപിക്കപ്പെട്ടു. 2011 നവംബര്‍ അഞ്ചിന് സ്വന്തമായി പള്ളി വാങ്ങിയ ഇടവക ,  2015 ല്‍ ഫൊറോനയായി ഉയര്‍ത്തപ്പെട്ടു. നൂറില്‍ താഴെ കുടുംബങ്ങളുമായി തുടക്കമിട്ട മിഷന്‍ രജത ജൂബിലി നിറവിലെത്തുമ്പോള്‍ എണ്ണൂറിലധികം കുടുംബങ്ങളുടെ ആത്മീയ അഭയ കേന്ദ്രമായി വളര്‍ന്നിരിക്കുന്നു. സ്വന്തം ദേവാലയവും, വൈദിക മന്ദിരവും, സന്യസ്ത സഹോദരങ്ങളുടെ സേവനവും വളര്‍ച്ചയുടെ പാതയില്‍ ദൈവാനുഗ്രങ്ങളായി പെയ്തിറങ്ങി.

ഫാ.ജോസഫ് മേലേടം, ഫാ.ജോസഫ് മണപ്പുറം, ഫാ.ജയിംസ് ചെരുവില്‍, ഫാ.ജോസ് ഇല്ലിക്കുന്നുംപുറത്ത്, ഫാ.മാത്യു മേലേടം, ഫാ.സജി പിണര്‍ക്കയില്‍ എന്നിവര്‍ മിഷന്‍ ഡയറക്ടര്‍മാരായും, ഇടവക വികാരിമാരായും ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2018 മെയ് മുതല്‍ ഫാ. സുനി പടിഞ്ഞാറേക്കര ഇവിടെ വികാരിയായി സേവനം ചെയ്യുന്നു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള വൈവിധ്യ കര്‍മ പരിപാടികള്‍ക്ക് വികാരി ഫാ.സുനി പടിഞ്ഞാറേക്കര ജനറല്‍ കണ്‍വീനറായും, പീറ്റര്‍ ചാഴികാട്ട്, ബേബി മണക്കുന്നേല്‍ എന്നിവര്‍ കണ്‍വീനര്‍മാരുമായുള്ള വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

കേരളത്തില്‍ അര്‍ഹിക്കുന്ന പത്ത് കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുക, മാതാവിന്റെ ആയിരം ഗാനങ്ങളും ആയിരം വിശുദ്ധരുടെ ജീവചരിത്രവും കൈയെഴുത്തു മാസികയായി പ്രസിദ്ധീകരിക്കുക, "പരിശുദ്ധ കന്യകാ മറിയം ലോകറാണി" എന്നു പ്രഖ്യാപിച്ചു കൊണ്ട് ലോകത്തിലെ എല്ലാ രാജ്യങ്ങളെയും പ്രതിനിധീകരിക്കുന്ന മാതാവിന്റെ വേഷധാരികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഒക്‌ടോബര്‍ മാസത്തില്‍ പ്രദക്ഷിണം നടത്തുക, ഇടവക സമൂഹം ജൂബിലി വര്‍ഷത്തില്‍ ഒരു ലക്ഷം ജപമാല ചൊല്ലുക (റോസറി ചലഞ്ച്), ക്വീന്‍ മേരി മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഇടവക ധ്യാനം നടത്തുക, വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകള്‍ നടത്തുക, വിവാഹത്തിന്റെ സുവര്‍ണ - രജത ജൂബിലിയും, പത്താം വാര്‍ഷികവും  ആഘോഷിക്കുന്നവരെയും, ഇടവകയുടെയും അത്മായ സംഘടനകളുടെയും മുന്‍ ഭാരവാഹികളെയും, ഗ്രാന്‍ഡ് പേരന്റ്‌സിനെയും ആദരിക്കുക, ഫൊറോനാ തല കലാ - കായിക മത്സരങ്ങള്‍ നടത്തുക, ഇടവകയിലെ എല്ലാ കുടുംബങ്ങളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഫാമിലി പിക്‌നിക് ക്രമീകരിക്കുക തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ജൂബിലി വര്‍ഷത്തില്‍ വിഭാവനംചെയ്തിട്ടുള്ളത്.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജൂബിലി ആഘോഷം 2021 ജനുവരിയില്‍ സമാപിക്കും. മദര്‍ സിസ്റ്റര്‍ റെജി എസ്.ജെ.സി, ഇടവക കൈക്കാരന്മാരായ ജോണ്‍സണ്‍ വട്ടമറ്റം, ബൈജു പഴയംപള്ളി, ജോണി പതിയില്‍, റോയി മാങ്ങാപ്പള്ളില്‍ എന്നിവരും പാരിഷ് കൗണ്‍സില്‍ അംഗങ്ങളും, കൂടാരയോഗ ഭാരവാഹികളും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. 

Latest

Copyrights@2016.