india

മടമ്പം: പി.കെ.എം കോളേജ് ഓഫ് എഡ്യൂക്കേഷന്‍ ഏകദിന സെമിനാര്‍ നടത്തി.

Tiju Kannampally  ,  2020-01-24 06:10:50amm

മടമ്പം: പി.കെ.എം കോളേജ് ഓഫ് എഡ്യൂക്കേഷന്‍ കോളേജ്  യൂണിറ്റിന്റെ നേതൃത്വതില്‍ IQAC യുമായി സഹകരിച്ചു "Right to have Rights"  എന്ന വിഷയത്തെ ആസ്പദമാക്കി സംസ്ഥാനതല ഏകദിന സെമിനാര്‍ നടത്തി. കോളേജ് ചെയര്‍പേഴ്സണ്‍ ശിവകീര്‍ത്തന ദിനേശ് അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഒൗസേപ്പച്ചന്‍ കെ വി ഉത്ഘാടനം നിര്‍വഹിച്ചു. കോളേജ് ലോക്കല്‍ മാനേജര്‍ ഫാ.ലൂക്ക് പുതൃക്കയില്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ.രേഖ കെ ആര്‍, സ്റ്റാഫ് അഡ്വൈസര്‍ റവ ഡോ.സിനോജ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ബ്രണ്ണന്‍ കോളേജ് പൊളിറ്റിക്കല്‍ സയന്‍സ് അസോസിയേറ്റഡ് പ്രൊഫസര്‍ ഡോ . സാബു തോമസ്,റിട്ട മിലിട്ടറി ഓഫീസര്‍ രമേശന്‍ വി എന്‍ എന്നിവര്‍ ക്ളാസുകള്‍ നയിച്ചു.



Latest

Copyrights@2016.