india

കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് നഴ്‌സിംഗ് കോളേജില്‍ ബിരുദദാനവും ദീപം തെളിയിക്കല്‍ കര്‍മ്മവും സംഘടിപ്പിച്ചു

Tiju Kannampally  ,  2020-01-21 05:31:54amm

കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് നഴ്‌സിംഗ് കോളേജില്‍ 
ബിരുദദാനവും ദീപം തെളിയിക്കല്‍ കര്‍മ്മവും സംഘടിപ്പിച്ചു
കോട്ടയം: കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥികളുടെ ബിരുദദാനവും ദീപം തെളിയിക്കല്‍ കര്‍മ്മവും സംഘടിപ്പിച്ചു. ചേര്‍പ്പുങ്കല്‍ മുത്തോലത്ത് ഓഡിറ്റേറിയത്തില്‍ വിസിറ്റേഷന്‍ സന്യാസിനി സമൂഹം സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ കരുണയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തോമസ് ചാഴികാടന്‍ എം.പി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല പരീക്ഷാ വിഭാഗം മേധാവി ഡോ. സി.പി വിജയന്‍ ലിറ്റില്‍ ലൂര്‍ദ്ദ് നഴ്‌സിംഗ് കോളേജ് ഓഫ് നഴ്‌സിംഗിലെ മൂന്നാം ബാച്ച് വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി. ജോസീനയും ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ട് സിസിലിയാമ്മയും ചേര്‍ന്ന് നഴ്‌സിംഗ് സ്‌കൂളിലെ ഏഴാം ബാച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ദീപം തെളിയിച്ച് നല്‍കി. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഡോ. സിന്ധു ദേവി എം, ഡോ. സിസ്റ്റര്‍ ആന്‍ ജോസ്, കിടങ്ങൂര്‍ ഫൊറോന വികാരി ഫാ. ജോണ്‍ ചേന്നാകുഴി, ഡോ. രാജേഷ് എസ്. നായര്‍, ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. 

Latest

Copyrights@2016.