india

ദുരന്ത പ്രതിരോധ നിവാരണ ശില്പശാലയും സ്റ്റിക്കര്‍ ക്യാമ്പയിനും സംഘടിപ്പിച്ചു

Tiju Kannampally  ,  2020-01-21 05:19:34amm

ദുരന്ത പ്രതിരോധ നിവാരണ ശില്പശാലയും
സ്റ്റിക്കര്‍ ക്യാമ്പയിനും സംഘടിപ്പിച്ചു
കോട്ടയം:  ദുരന്ത പ്രതിരോധ നിവാരണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഹബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്‍ഡ്യയുടെ സഹകരണത്തോടെ ദുരന്ത പ്രതിരോധ നിവാരണ ശില്പശാലയും സ്റ്റിക്കര്‍ ക്യാമ്പയിനും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ശില്പശാലയുടെയും സ്റ്റിക്കര്‍ ക്യാമ്പയിന്റെയും ഉദ്ഘാടനം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, സന്നദ്ധ പ്രവര്‍ത്തകരായ ബെസ്സി ജോസ്, ലൈല ഫിലിപ്പ്, ബിജി ജോസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ദുരന്തങ്ങളെ അതിജീവിക്കാന്‍ പ്രചോദനം നല്‍കുന്ന പഞ്ച തത്വങ്ങള്‍ ആലേഖനം ചെയ്ത സ്റ്റിക്കറുകളാണ് ക്യാമ്പയിന്റെ ഭാഗമായി ലഭ്യമാക്കിയത്. കോട്ടയം ഇടുക്കി ജില്ലകളില്‍ നിന്നായുള്ള 200റോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. ശില്പശാലയില്‍ പങ്കെടുത്തവര്‍ക്ക് പത്തിനം പച്ചക്കറി വിത്തുകളും ഗ്രോബാഗുകളും ജൈവവളവും സൗജന്യമായി ലഭ്യമാക്കി.

Latest

Copyrights@2016.