india

ഭക്ഷ്യസുരക്ഷ സംസ്‌ക്കാരം നാടിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതം - മന്ത്രി തിലോത്തമന്‍

Tiju Kannampally  ,  2020-01-18 05:19:07amm

 

ഭക്ഷ്യസുരക്ഷ സംസ്‌ക്കാരം നാടിന്റെ
നിലനില്‍പ്പിന് അത്യന്താപേക്ഷിതം - മന്ത്രി തിലോത്തമന്‍
കോട്ടയം:  ഭക്ഷ്യസുരക്ഷ സംസ്‌ക്കാരം നാടിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്ത്വത്തില്‍ നടപ്പിലാക്കുന്ന അടുക്കളത്തോട്ട വ്യാപന പദ്ധതിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ ഉല്‍പ്പന്നങ്ങളോടൊപ്പം വിവിധങ്ങളായ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും ഉല്‍പ്പാദിപ്പിച്ച് സ്വയം പര്യാപ്തത കൈവരിക്കുവാന്‍ നമുക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍  ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു ഐ.എ.എസ,്  കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ജില്ലാപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജയേഷ് മോഹന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോര്‍ജ്ജ് പുല്ലാട്ട്, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, സിസ്റ്റര്‍ ലിനറ്റ് ഡിസിപിബി, ബബിത റ്റി ജെസ്സില്‍ എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി പത്തിനം പച്ചക്കറി വിത്തുകളും ഗ്രോബാഗുകളും ജൈവവളങ്ങളും സൗജന്യമായി ലഭ്യമാക്കും. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ 500റോളം കുടുംബങ്ങള്‍ക്കായാണ് പദ്ധതി നടപ്പിലാക്കുന്നത്.
കോട്ടയം:  ഭക്ഷ്യസുരക്ഷ സംസ്‌ക്കാരം നാടിന്റെ നിലനില്‍പ്പിന് അത്യന്താ പേക്ഷിതമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്ത്വത്തില്‍ നടപ്പിലാക്കുന്ന അടുക്കളത്തോട്ട വ്യാപന പദ്ധതിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ ഉല്‍പ്പന്നങ്ങളോടൊപ്പം വിവിധങ്ങളായ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും ഉല്‍പ്പാദിപ്പിച്ച് സ്വയം പര്യാപ്തത കൈവരിക്കുവാന്‍ നമുക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍  ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു ഐ.എ.എസ,്  കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ജില്ലാപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജയേഷ് മോഹന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോര്‍ജ്ജ് പുല്ലാട്ട്, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, സിസ്റ്റര്‍ ലിനറ്റ് ഡിസിപിബി, ബബിത റ്റി ജെസ്സില്‍ എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി പത്തിനം പച്ചക്കറി വിത്തുകളും ഗ്രോബാഗുകളും ജൈവവളങ്ങളും സൗജന്യമായി ലഭ്യമാക്കും. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ 500റോളം കുടുംബങ്ങള്‍ക്കായാണ് പദ്ധതി നടപ്പിലാക്കുന്നത്.

 



Latest

Copyrights@2016.