america

ചിക്കാഗോ സെൻറ് മേരീസ് ക്നാനായ ദൈവാലയത്തിൽ വി.യോഹന്നാൻ ഏവൻഗേലിസ്തായുടെ തിരുനാൾ

Editor  ,  2020-01-05 04:34:03pmm സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ.ഒ)

ചാമക്കാല സെൻറ് ജോൺസ് ഇടവക മധ്യസ്ഥനായ വിശുദ്ധ യോഹന്നാൻ ഏവൻഗേലിസ്തായുടെ തിരുനാൾ 2020 ജനുവരി 12 ഞായറാഴ്ച രാവിലെ 10 മണിക്ക് ചിക്കാഗോ സെൻറ് മേരീസ് ക്നാനായ ദൈവാലയത്തിൽ വച്ച്  റവ.ഫാ.ബിൻസ് ചേത്തലിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു . ഉയരങ്ങളിലേക്ക് ഉയർന്നു പറക്കുന്ന കഴുകന് സദൃശ്യമായി യേശുവിന്റ മാറിൽ തല ചായ്ച്ച് ദൈവ മനുഷ്യ സ്നേഹത്തിന്റെ സുവിശേഷകനുമായ വിശുദ്ധ യോഹന്നാൻ ഏവൻഗേലിസ്താ വഴി ലഭിക്കുന്ന ദൈവ അനുഗ്രഹങ്ങൾക്ക് നന്ദി പറയുവാനും കൂടുതൽ ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാനും തുടർന്നുള്ള സ്നേഹവിരുന്നിനും ഏവരെയും ചിക്കാഗോ സെൻറ് മേരീസ് ക്നാനായ ദേവാലയാങ്കണത്തിലേക്ക് ചാമക്കാല സെൻറ് ജോൺസ് തിരുനാൾ കമ്മിറ്റി സ്നേഹപൂർവ്വം ക്ഷണിക്കുന്നു.


 

 



Latest

Copyrights@2016.