america

ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിലെ തീരുപിറവി ആഘോഷം ഭക്തിനിർഭരമായി.

Editor  ,  2019-12-29 12:40:56amm സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ.ഒ)

 


ചിക്കാഗോ : ഇരുപത്തഞ്ച് ദിവസത്തെ ഒരുക്കത്തിന് ശേഷം ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിൽ നടന്ന തിരുപിറവി ആഘോഷങ്ങൾ ഭക്തിനിർഭരമായി. ഡിസംബർ 24 ചൊവ്വാഴ്ച വൈകിട്ട്
4 മണിക്ക് യുവജനങ്ങൾക്കായി നടത്തിയ ശുശ്രൂഷയിലും 7 മണിക്ക് മുതിർന്നവർക്ക് നടത്തിയ തീരുകർമ്മത്തിലും ആയിരകണക്കിന് വിശ്വാസികൾ പങ്കെടുത്തു. യുവജനങ്ങളുടെ നേതൃത്വത്തിൽ നിർമ്മിച്ച പുൽക്കൂട് ഏവരുടെയും പ്രശംസ പിടിച്ച് പറ്റി . കൊച്ചു കുട്ടികൾ നടത്തിയ മനോഹരമായ നൃത്തവും കുട്ടികളുടെ ശൃങ്കാരിമേള പ്രകടനവും ഏവരെയും ആകർഷിച്ചു. തീരു കർമ്മങ്ങൾക്ക് വികാരി ഫാ തോമസ്സ് മുളവനാൽ മുഖ്യകാർമ്മികനായി . ചർച്ച് എക്സിക്യൂട്ടിവ് അംഗങ്ങളായ സാബൂ നടുവീട്ടിൽ , ജോമോൻ തെക്കേപറമ്പിൽ , സീനി നെടുംതുരുത്തിയിൽ , സണ്ണി മേലേടം , ക്രിസ്സ് കട്ടപ്പുറം എന്നിവർ ചടങ്ങുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വേണ്ട നേതൃത്വം നൽകി.

 



Latest

Copyrights@2016.