india

പ്ലാസ്റ്റിക് വിപത്തുകള്‍ക്കെതിരെ ഉഴവൂര്‍ ടൗണില്‍ ബോധവത്കരണ റാലിയും ഫ്‌ളാഷ് മോബും നടത്തി.

Tiju Kannampally  ,  2019-12-14 06:20:13amm

 

ഉഴവൂര്‍: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് എന്‍.സി.സി. യൂണിറ്റിന്റെയും  ഉഴവൂര്‍ ഒ. എല്‍. എല്‍. ഹൈസ്‌ക്കൂള്‍ എന്‍.സി.സി. യൂണിറ്റിന്റെയും സംയുംക്താഭിമുഖ്യത്തില്‍ പ്ലാസ്റ്റിക് ഉയര്‍ത്തുന്ന വിപത്തുകള്‍ക്കെതിരെ ഡിസംബര്‍ 14 ശനിയാഴ്ച രാവിലെ ഉഴവൂര്‍ ടൗണില്‍ ബോധവത്കരണ റാലിയും ഫ്‌ളാഷ് മോബും നടത്തി. എന്‍.സി.സി. ഗ്രൂപ്പ് കമാണ്ടര്‍ ബ്രിഗേഡിയര്‍ എം.വി. സുനില്‍കുമാര്‍ ആണ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷേര്‍ളി രാജു, 17 കേരള ബെറ്റാലിയന്‍ എന്‍.സി.സി. കമാന്റിംഗ്  ഓഫീസര്‍ കേണല്‍ ജോസ് കുര്യന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ലഫ്റ്റനന്റ് കേണല്‍ സി. ആര്‍. ധീരജ്, ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് എന്‍.സി.സി. ഓഫീസര്‍ ലഫ്റ്റനന്റ് ജയിസ് കുര്യന്‍, ഒ. എല്‍. എല്‍. ഹൈസ്‌ക്കൂള്‍ എന്‍.സി.സി. ഓഫീസര്‍ മാത്തുകുട്ടി എബ്രഹാം എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. തുടര്‍ന്ന് എന്‍.സി.സി. കേഡറ്റ്‌സ് നിര്‍മ്മിച്ച പേപ്പര്‍ പേനയും പേപ്പര്‍ ബാഗും സൗജന്യമായി വിതരണം ചെയ്തു. ഉഴവൂര്‍ ടൗണില്‍ നിന്ന് ഉഴവൂര്‍ കെ.ആര്‍. നാരായണന്‍ മെമ്മോറിയല്‍ ഹോസ്പിറ്റലിലേക്ക് നടത്തിയ പ്ലോഗിംഗ് ബ്രിഗേഡിയര്‍ എം. വി. സുനില്‍കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഇതിന്റെ തുടര്‍ച്ചയായി കെ.ആര്‍. നാരായണന്‍ മെമ്മോറിയല്‍ ഹോസ്പിറ്റലിലും പ്ലാസ്റ്റിക് വിരുദ്ധ ഫ്‌ളാഷ് മോബ് നടത്തി. ഈ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ഉഴവൂര്‍ പഞ്ചായത്തിന്റെ എല്ലാവിധ സഹകരണവും ഉണ്ടായിരുന്നു.   

ഉഴവൂര്‍: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് എന്‍.സി.സി.യൂണിറ്റിന്റെയും, ഉഴവൂര്‍ ഒ.എല്‍.എല്‍.ഹൈസ്‌ക്കൂള്‍ എന്‍.സി.സി. യൂണിറ്റിന്റെയും സംയുംക്താഭി മുഖ്യത്തില്‍ പ്ലാസ്റ്റിക് ഉയര്‍ത്തുന്ന വിപത്തുകള്‍ക്കെതിരെ ഡിസംബര്‍ 14 ശനിയാഴ്ച രാവിലെ ഉഴവൂര്‍ ടൗണില്‍ ബോധവത്കരണ റാലിയും ഫ്‌ളാഷ് മോബും നടത്തി. എന്‍.സി.സി. ഗ്രൂപ്പ് കമാണ്ടര്‍ ബ്രിഗേഡിയര്‍ എം.വി. സുനില്‍കുമാര്‍ ആണ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷേര്‍ളി രാജു, 17 കേരള ബെറ്റാലിയന്‍ എന്‍.സി.സി. കമാന്റിംഗ്  ഓഫീസര്‍ കേണല്‍ ജോസ് കുര്യന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ലഫ്റ്റനന്റ് കേണല്‍ സി. ആര്‍. ധീരജ്, ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് എന്‍.സി.സി. ഓഫീസര്‍ ലഫ്റ്റനന്റ് ജയിസ് കുര്യന്‍, ഒ. എല്‍. എല്‍. ഹൈസ്‌ക്കൂള്‍ എന്‍.സി.സി. ഓഫീസര്‍ മാത്തുകുട്ടി എബ്രഹാം എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. തുടര്‍ന്ന് എന്‍.സി.സി. കേഡറ്റ്‌സ് നിര്‍മ്മിച്ച പേപ്പര്‍ പേനയും പേപ്പര്‍ ബാഗും സൗജന്യമായി വിതരണം ചെയ്തു. ഉഴവൂര്‍ ടൗണില്‍ നിന്ന് ഉഴവൂര്‍ കെ.ആര്‍. നാരായണന്‍ മെമ്മോറിയല്‍ ഹോസ്പിറ്റലിലേക്ക് നടത്തിയ പ്ലോഗിംഗ് ബ്രിഗേഡിയര്‍ എം. വി. സുനില്‍കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഇതിന്റെ തുടര്‍ച്ചയായി കെ.ആര്‍. നാരായണന്‍ മെമ്മോറിയല്‍ ഹോസ്പിറ്റലിലും പ്ലാസ്റ്റിക് വിരുദ്ധ ഫ്‌ളാഷ് മോബ് നടത്തി. ഈ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ഉഴവൂര്‍ പഞ്ചായത്തിന്റെ എല്ലാവിധ സഹകരണവും ഉണ്ടായിരുന്നു.   

 



Latest

Copyrights@2016.