india

മുംബൈ കെ.സി.വൈ.എല്‍ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു.

Tiju Kannampally  ,  2019-12-12 04:19:17amm

മുംബൈ: കെ.സി.വൈ.എല്‍-ന്റെ നേതൃത്വത്തില്‍ മുംബൈയിലെ യുവജനങ്ങള്‍ക്കുവേണ്ടി ഒരുമ 2019 അന്ധേരിയിലെ കാനോസ്സേ ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ടു. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ ഉദ്‌ഘാടനം ചെയ്‌തു. മലയാള ടെലിവിഷന്‍ സിനിമാതാരം ഡൈന്‍ ഡേവിഡ്‌ യുവജനങ്ങളുമായി അനുഭവങ്ങള്‍ പങ്കുവയ്‌ക്കുകയും ചെയ്‌തു. ഡി.ജെ. നൈറ്റും ക്യാമ്പ്‌ ഫയറും ക്യാമ്പിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു. ഫാ. ജോബി പുന്നിലത്തില്‍, ഫാ. ജിലേഷ്‌ പുഴക്കരോട്ട്‌, ഫാ. ഷിബി ചെട്ടിക്കത്തോട്ടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഫാ. ജിന്‍സ്‌ നെല്ലിക്കാട്ടില്‍, ക്ലാസ്‌ നയിച്ചു. മുംബൈ കെ.സി.വൈ.എല്‍. അംഗങ്ങളായ ജോയേല്‍ ജോസ്‌, സവി ഷാജി, ലിജോ ലൂക്കോസ്‌ എന്നിവര്‍ നേതൃത്വം നല്‍കിയ Syncopations Band ന്റെ മ്യൂസിക്‌ ഷോയും ഡി.ജെ. പ്രോഗ്രാമും നടത്തപ്പെട്ടു. ക്യാമ്പിന്‌ മുംബൈ കെ.സി.വൈ.എല്‍. പ്രസിഡന്റ്‌ രൂപേഷ്‌ വി.എം, കെ.സി.വൈ.എല്‍. ഭാരവാഹികള്‍, ബോംബെ ക്‌നാനായ സൊസൈറ്റി പ്രസിഡന്റ്‌ ജോസ്‌ വിരുത്തക്കുളങ്ങര, ബോംബെ ക്‌നാനായ സൊസൈറ്റി ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.



Latest

Copyrights@2016.