india

ക​ണ്ണൂ​രി​ൽ കു​​​​​​ടി​​​​​​യേ​​​​​​റ്റ ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​രു​​​​​​ടെ ക​ർ​ഷ​കരോ​ഷം അ​ണ​പൊ​ട്ടി.

Tiju Kannampally  ,  2019-12-11 05:38:34amm

കണ്ണൂര്‍: കുടിയേറ്റ കര്‍ഷകരുടെ അതിജീവന പോരാട്ടങ്ങള്‍ക്ക്‌ കരുത്തും പ്രതീക്ഷയും പകര്‍ന്ന്‌ കര്‍ഷക മഹാസംഗമം. ചോരയും കണ്ണീരും വിയര്‍പ്പും വീണ കൃഷിയിടങ്ങളില്‍ നിന്ന്‌ നൊമ്പരങ്ങളുടെ കനല്‍പ്പാതകള്‍ താണ്ടിയ ഒരുലക്ഷത്തോളം കര്‍ഷകരുടെ പ്രതിഷേധം മഹാസാഗരമായി അലയടിച്ചു. അവഗണനയ്‌ക്കെതിരെ ഭരണ സിരാകേന്ദ്രങ്ങളെ വലയം ചെയ്‌ത്‌ അവര്‍ പ്രഖ്യാപിച്ചു "നിവര്‍ന്നു നില്‍ക്കും ഞങ്ങള്‍, നിലപാടുകളുമായി" ഉത്തരമലബാര്‍ കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി കണ്ണൂരില്‍ നടത്തിയ കര്‍ഷക മഹാസംഗവും കര്‍ഷകറാലിയും നീതിനിഷേധങ്ങള്‍ക്കെതിരെയുള്ള കര്‍ഷക ജനതയുടെ ചെറുത്തുനില്‍പ്പുകളുടെ ഉജ്വല അധ്യായമായി. മഹാസംഗമത്തിലും രണ്ടര മണിക്കൂറിലേറെ നഗരവീഥി കീഴടക്കിയ കര്‍ഷക റാലിയിലും കോട്ടയം, തലശ്ശേരി, കണ്ണൂര്‍, മാനന്തവാടി, ബത്തേരി രൂപതകളിലെ കര്‍ഷകര്‍ കൈകോര്‍ത്തു. വിവിധ മത സാമൂഹ്യ സംഘടനകളും 22 സ്വതന്ത്ര കര്‍ഷക സംഘടനകളും മഹാസംഗമത്തില്‍ അണിചേര്‍ന്നു. തലശ്ശേരി ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ഞരളക്കാട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. കണ്ണൂര്‍ ബിഷപ്‌ ഡോ. അലക്‌സ്‌ വടക്കുംതല അധ്യക്ഷത വഹിച്ചു. തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പാംപ്ലാനി മുഖ്യപ്രഭാഷണം നടത്തി. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍, ബത്തേരി ബിഷപ്‌ ജോസഫ്‌ മാര്‍ തോമസ്‌, താമരശേരി ബിഷപ്‌ മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയില്‍ എന്നിവര്‍ അനുഗ്രഹ സന്ദേശം നല്‍കി. എസ്‌.എന്‍.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്‌, കര്‍ഷക ഐക്യദാര്‍ഢ്യ സന്ദേശം നല്‍കി. ഹെഡ്‌പോസ്റ്റ്‌ ഓഫീസ്‌ ധര്‍ണയുടെ ഉദ്‌ഘാടനം ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റം നിര്‍വഹിച്ചു.

 



Latest

Copyrights@2016.