india

വിസ്മയ കാഴ്ചകള്‍ ഒരുക്കി ചൈതന്യ കാര്‍ഷിക മേള - ജനത്തിരക്ക് ഏറുന്നു

Tiju Kannampally  ,  2019-11-21 06:18:39amm

വിസ്മയ കാഴ്ചകള്‍ ഒരുക്കി ചൈതന്യ കാര്‍ഷിക മേള - ജനത്തിരക്ക് ഏറുന്നു
കോട്ടയം: വിസ്മയ കാഴ്ചകള്‍ ഒരുക്കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 21-ാമത് ചൈതന്യ കാര്‍ഷികമേളയില്‍ ജനത്തിരക്ക് ഏറുന്നു. 2000 കിലോ തൂക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ പോത്തുകളുടെ പ്രദര്‍ശനം, കാസര്‍ഗോഡ് കുള്ളന്‍ കാള പ്രദര്‍ശനം, അലങ്കാര മത്സ്യങ്ങളുടെ മനോഹാരിതയുമായി അക്വാഷോ, മെഡിക്കല്‍ എക്‌സിബിഷന്‍, പുരാവസ്തു ശേഖരത്തോടൊപ്പം വിവിധ  രാജ്യങ്ങളിലെ കറന്‍സികളും സ്റ്റാമ്പുകളും ഉള്‍പ്പെടെയുള്ള പ്രദര്‍ശനം, നാടന്‍ പച്ചമരുന്നുകളുടെ പ്രദര്‍ശനവും വിപണനവും പക്ഷിമൃഗാദികളുടെയും പുഷ്പ-ഫലവൃക്ഷാദികളുടെയും പ്രദര്‍ശനവും വിപണനവും, കാര്‍ഷിക വിള പ്രദര്‍ശനങ്ങള്‍,  വിവിധ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ടുമെന്റുകളുടെ പ്രദര്‍ശന സ്റ്റാളുകള്‍,പ്രദര്‍ശന വിപണന സ്റ്റാളുകള്‍, പനം കഞ്ഞി, എട്ടങ്ങാടി പുഴുക്ക്, പിടി കോഴി തുടങ്ങിയ വിഭവങ്ങളുമായി പൗരാണിക ഭോജനശാല, നാടന്‍ തട്ടുകട, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഉല്ലാസപ്രദമായ ഉല്ലാസനഗരി,  പൊതുവിള പ്രദര്‍ശന മത്സരം, കാര്‍ഷിക വിത്തിനങ്ങളുടെയും പച്ചക്കറി തൈകളുടെയും പ്രദര്‍ശനവും വിപണനവും തുടങ്ങിയ നിരവധിയായ ക്രമീകരണങ്ങളാണ് മേളയോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.
മേളയുടെ രണ്ടാം  ദിനത്തിലെ നൈപുണ്യദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എല്‍.എ നിര്‍വ്വഹിച്ചു. ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തയില്‍ എത്തുവാന്‍ സാധിച്ചാല്‍ മാത്രമേ കാര്‍ഷിക മേഖലയില്‍ പുരോഗതി കൈവരിക്കുവാന്‍ സാധിക്കൂവെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.  ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുംന്തോട്ടം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.  കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ ചൈതന്യം പകരുവാന്‍ ചൈതന്യ കാര്‍ഷികമേള വഴിയൊരുക്കുമെന്നും സമൂഹത്തിന്റെ സമസ്ത മേഖലയിലുമുള്ള പുരോഗതി ലക്ഷ്യമാക്കിയുള്ള കെ.എസ്.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ. സാബു തോമസ് മുഖ്യപ്രഭാഷണം നടത്തി. കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍  ഡോ. സോന പി.ആര്‍, കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, എഫ്.വി.റ്റി.ആര്‍.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.എം. ഫിലിപ്പ്, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, സെന്റ് ജോസഫ്‌സ് കോണ്‍ഗ്രിഗേഷന്‍ പ്രതിനിധി സിസ്റ്റര്‍ മേഴ്‌സിന്‍ എസ്.ജെ.സി, കാരിത്താസ് ഇന്‍ഡ്യ പ്രോഗ്രാം ഓഫീസര്‍ സിബി പൗലോസ്, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെയിംസ് വടക്കേകണ്ടംകരിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
കാര്‍ഷികമേളയുടെ രണ്ടാം ദിനത്തില്‍ കടുത്തുരുത്തി ഉഴവൂര്‍ മേഖലാ കലാപരിപാടികളും സെമിനാറും പാറ്റിക്കൊഴിക്കല്‍, ഉറിയടി, പച്ചമലൈ പവിഴമലൈ നാടോടി നൃത്ത മത്സരവും നടത്തപ്പെട്ടു. ഉച്ചകഴിഞ്ഞ് തൊമ്മനും മക്കളും വടംവലി മത്സരവും തിരുവനന്തപുരം സംസ്‌കൃതി അവതരിപ്പിച്ച  നാടകവും നടത്തപ്പെട്ടു.
കര്‍ഷക ദിനമായി ആചരിക്കുന്ന മേളയുടെ മൂന്നാം ദിനമായ ഇന്ന് രാവിലെ 11 ന് നടത്തപ്പെടുന്ന ഡി.ഡി.യു ജി.കെ.വൈ കുട്ടികളുടെ കലാപരിപാടിയില്‍ മാണി സി. കാപ്പന്‍ എ.എല്‍.എ  മുഖ്യാതിഥിയായി പങ്കെടുക്കും. 11.30 ന് ഭക്ഷ്യ ആരോഗ്യ സുരക്ഷിതത്വം ഇന്നിന്റെ സാഹചര്യത്തില്‍ എന്ന വിഷയത്തില്‍ പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചേഴ്‌സ് എജ്യൂക്കേഷന്‍ അസി. പ്രൊഫസര്‍ ഡോ. റ്റി.സി തങ്കച്ചന്‍ നയിക്കുന്ന സെമിനാറും 12.15 ന് ചിരിച്ചെപ്പ് കോമഡി സ്‌കിറ്റ് മത്സരവും  12.30 ന് പുരുഷന്മാര്‍ക്കായി ബുള്‍സ് ഐ അടി മത്സരവും 1.15 ന് കിടങ്ങൂര്‍ മേഖലാ കലാപരിപാടികളും തുടര്‍ന്ന് ദമ്പതികള്‍ക്കായി ഒറ്റാല്‍ മീന്‍പിടുത്ത മത്സരവും നടത്തപ്പെടും 2.30 ന് നടത്തപ്പെടുന്ന കര്‍ഷക സംഗമദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍ കുമാര്‍ നിര്‍വ്വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. കോട്ടയം അതിരൂപതയിലെ ചുള്ളിയോട് മുകളേല്‍ മത്തായി ലീലാമ്മ ദമ്പതികളുടെ വിവാഹസുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ക്ഷീര കര്‍ഷകര്‍ക്കായി ഏര്‍പ്പെടുത്തിയ സംസ്ഥാനതല ക്ഷീര കര്‍ഷക അവാര്‍ഡ് സമര്‍പ്പണം ക്ഷീര വന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിര്‍വ്വഹിക്കും.  കെ.സി.ബി.സി ജസ്റ്റീസ് പീസ് & ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ് അനുഗ്രഹ പ്രഭാഷണം നടത്തും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി,  പി.ജെ ജോസഫ് എം.എല്‍.എ, കെ.സി ജോസഫ് എം.എല്‍.എ, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ, കോട്ടയം അതിരൂപത മലങ്കര റീജിയണ്‍ വികാരി ജനറാള്‍ റവ. ഫാ. ജോര്‍ജ്ജ് കുരിശ്ശുംമൂട്ടില്‍, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ്. എം.എല്‍.എ, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ട്രസ്സ് ജനറല്‍ മിസ് ത്രേസ്യാമ്മ വി.റ്റി. കെ.എസ്.എസ്.എസ് അനിമേറ്റര്‍ ബിസ്സി ചാക്കോ, പുരുഷ സ്വാശ്രയസംഘ കേന്ദ്രതല ഫെഡറേഷന്‍ പ്രസിഡന്റ് റോയി ജേക്കബ് എന്നിവര്‍ പ്രസംഗിക്കും. 4.15 ന് തുടിതാളം ഫ്യൂഷന്‍ ഡാന്‍സ് മത്സരവും 5.15 ന് മാംഗല്യം തന്തുനാനേന കല്ല്യാണത്തലേന്ന് റിയാലിറ്റി ഷോയും തുടര്‍ന്ന് മിസ്റ്റര്‍ മസില്‍മാന്‍ ബോഡി ബില്‍ഡിംഗ് ഷോയും 7.00 ന് സ്റ്റാഴ്‌സ് ഓഫ് കോട്ടയം അവതരിപ്പിക്കുന്ന കലാസന്ധ്യ "നിലാപ്പൂത്തിരിയും" നടത്തപ്പെടും. കലാസന്ധ്യയുടെ ഉദ്ഘാടനം സിനിമാ സീരിയല്‍ താരം സംക്രാന്തി നസീര്‍ നിര്‍വ്വഹിക്കും

കോട്ടയം: വിസ്മയ കാഴ്ചകള്‍ ഒരുക്കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 21-ാമത് ചൈതന്യ കാര്‍ഷികമേളയില്‍ ജനത്തിരക്ക് ഏറുന്നു. 2000 കിലോ തൂക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ പോത്തുകളുടെ പ്രദര്‍ശനം, കാസര്‍ഗോഡ് കുള്ളന്‍ കാള പ്രദര്‍ശനം, അലങ്കാര മത്സ്യങ്ങളുടെ മനോഹാരിതയുമായി അക്വാഷോ, മെഡിക്കല്‍ എക്‌സിബിഷന്‍, പുരാവസ്തു ശേഖരത്തോടൊപ്പം വിവിധ  രാജ്യങ്ങളിലെ കറന്‍സികളും സ്റ്റാമ്പുകളും ഉള്‍പ്പെടെയുള്ള പ്രദര്‍ശനം, നാടന്‍ പച്ചമരുന്നുകളുടെ പ്രദര്‍ശനവും വിപണനവും പക്ഷിമൃഗാദികളുടെയും പുഷ്പ-ഫലവൃക്ഷാദികളുടെയും പ്രദര്‍ശനവും വിപണനവും, കാര്‍ഷിക വിള പ്രദര്‍ശനങ്ങള്‍,  വിവിധ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ടുമെന്റുകളുടെ പ്രദര്‍ശന സ്റ്റാളുകള്‍,പ്രദര്‍ശന വിപണന സ്റ്റാളുകള്‍, പനം കഞ്ഞി, എട്ടങ്ങാടി പുഴുക്ക്, പിടി കോഴി തുടങ്ങിയ വിഭവങ്ങളുമായി പൗരാണിക ഭോജനശാല, നാടന്‍ തട്ടുകട, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഉല്ലാസപ്രദമായ ഉല്ലാസനഗരി,  പൊതുവിള പ്രദര്‍ശന മത്സരം, കാര്‍ഷിക വിത്തിനങ്ങളുടെയും പച്ചക്കറി തൈകളുടെയും പ്രദര്‍ശനവും വിപണനവും തുടങ്ങിയ നിരവധിയായ ക്രമീകരണങ്ങളാണ് മേളയോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.

മേളയുടെ രണ്ടാം  ദിനത്തിലെ നൈപുണ്യദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എല്‍.എ നിര്‍വ്വഹിച്ചു. ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തയില്‍ എത്തുവാന്‍ സാധിച്ചാല്‍ മാത്രമേ കാര്‍ഷിക മേഖലയില്‍ പുരോഗതി കൈവരിക്കുവാന്‍ സാധിക്കൂവെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.  ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുംന്തോട്ടം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.  കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ ചൈതന്യം പകരുവാന്‍ ചൈതന്യ കാര്‍ഷികമേള വഴിയൊരുക്കുമെന്നും സമൂഹത്തിന്റെ സമസ്ത മേഖലയിലുമുള്ള പുരോഗതി ലക്ഷ്യമാക്കിയുള്ള കെ.എസ്.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ. സാബു തോമസ് മുഖ്യപ്രഭാഷണം നടത്തി. കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍  ഡോ. സോന പി.ആര്‍, കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, എഫ്.വി.റ്റി.ആര്‍.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.എം. ഫിലിപ്പ്, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, സെന്റ് ജോസഫ്‌സ് കോണ്‍ഗ്രിഗേഷന്‍ പ്രതിനിധി സിസ്റ്റര്‍ മേഴ്‌സിന്‍ എസ്.ജെ.സി, കാരിത്താസ് ഇന്‍ഡ്യ പ്രോഗ്രാം ഓഫീസര്‍ സിബി പൗലോസ്, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെയിംസ് വടക്കേകണ്ടംകരിയില്‍ എന്നിവര്‍ പ്രസംഗിച്ചു.കാര്‍ഷികമേളയുടെ രണ്ടാം ദിനത്തില്‍ കടുത്തുരുത്തി ഉഴവൂര്‍ മേഖലാ കലാപരിപാടികളും സെമിനാറും പാറ്റിക്കൊഴിക്കല്‍, ഉറിയടി, പച്ചമലൈ പവിഴമലൈ നാടോടി നൃത്ത മത്സരവും നടത്തപ്പെട്ടു. ഉച്ചകഴിഞ്ഞ് തൊമ്മനും മക്കളും വടംവലി മത്സരവും തിരുവനന്തപുരം സംസ്‌കൃതി അവതരിപ്പിച്ച  നാടകവും നടത്തപ്പെട്ടു.

കര്‍ഷക ദിനമായി ആചരിക്കുന്ന മേളയുടെ മൂന്നാം ദിനമായ ഇന്ന് രാവിലെ 11 ന് നടത്തപ്പെടുന്ന ഡി.ഡി.യു ജി.കെ.വൈ കുട്ടികളുടെ കലാപരിപാടിയില്‍ മാണി സി. കാപ്പന്‍ എ.എല്‍.എ  മുഖ്യാതിഥിയായി പങ്കെടുക്കും. 11.30 ന് ഭക്ഷ്യ ആരോഗ്യ സുരക്ഷിതത്വം ഇന്നിന്റെ സാഹചര്യത്തില്‍ എന്ന വിഷയത്തില്‍ പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചേഴ്‌സ് എജ്യൂക്കേഷന്‍ അസി. പ്രൊഫസര്‍ ഡോ. റ്റി.സി തങ്കച്ചന്‍ നയിക്കുന്ന സെമിനാറും 12.15 ന് ചിരിച്ചെപ്പ് കോമഡി സ്‌കിറ്റ് മത്സരവും  12.30 ന് പുരുഷന്മാര്‍ക്കായി ബുള്‍സ് ഐ അടി മത്സരവും 1.15 ന് കിടങ്ങൂര്‍ മേഖലാ കലാപരിപാടികളും തുടര്‍ന്ന് ദമ്പതികള്‍ക്കായി ഒറ്റാല്‍ മീന്‍പിടുത്ത മത്സരവും നടത്തപ്പെടും 2.30 ന് നടത്തപ്പെടുന്ന കര്‍ഷക സംഗമദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍ കുമാര്‍ നിര്‍വ്വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. കോട്ടയം അതിരൂപതയിലെ ചുള്ളിയോട് മുകളേല്‍ മത്തായി ലീലാമ്മ ദമ്പതികളുടെ വിവാഹസുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ക്ഷീര കര്‍ഷകര്‍ക്കായി ഏര്‍പ്പെടുത്തിയ സംസ്ഥാനതല ക്ഷീര കര്‍ഷക അവാര്‍ഡ് സമര്‍പ്പണം ക്ഷീര വന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിര്‍വ്വഹിക്കും.  കെ.സി.ബി.സി ജസ്റ്റീസ് പീസ് & ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ് അനുഗ്രഹ പ്രഭാഷണം നടത്തും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി,  പി.ജെ ജോസഫ് എം.എല്‍.എ, കെ.സി ജോസഫ് എം.എല്‍.എ, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ, കോട്ടയം അതിരൂപത മലങ്കര റീജിയണ്‍ വികാരി ജനറാള്‍ റവ. ഫാ. ജോര്‍ജ്ജ് കുരിശ്ശുംമൂട്ടില്‍, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ്. എം.എല്‍.എ, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ട്രസ്സ് ജനറല്‍ മിസ് ത്രേസ്യാമ്മ വി.റ്റി. കെ.എസ്.എസ്.എസ് അനിമേറ്റര്‍ ബിസ്സി ചാക്കോ, പുരുഷ സ്വാശ്രയസംഘ കേന്ദ്രതല ഫെഡറേഷന്‍ പ്രസിഡന്റ് റോയി ജേക്കബ് എന്നിവര്‍ പ്രസംഗിക്കും. 4.15 ന് തുടിതാളം ഫ്യൂഷന്‍ ഡാന്‍സ് മത്സരവും 5.15 ന് മാംഗല്യം തന്തുനാനേന കല്ല്യാണത്തലേന്ന് റിയാലിറ്റി ഷോയും തുടര്‍ന്ന് മിസ്റ്റര്‍ മസില്‍മാന്‍ ബോഡി ബില്‍ഡിംഗ് ഷോയും 7.00 ന് സ്റ്റാഴ്‌സ് ഓഫ് കോട്ടയം അവതരിപ്പിക്കുന്ന കലാസന്ധ്യ "നിലാപ്പൂത്തിരിയും" നടത്തപ്പെടും. കലാസന്ധ്യയുടെ ഉദ്ഘാടനം സിനിമാ സീരിയല്‍ താരം സംക്രാന്തി നസീര്‍ നിര്‍വ്വഹിക്കും

 Latest

Copyrights@2016.