india

ചൈതന്യ കാര്‍ഷിക മേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും തിരി തെളിഞ്ഞു.

Tiju Kannampally  ,  2019-11-20 06:25:45amm

ചൈതന്യ കാര്‍ഷിക മേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും തിരി തെളിഞ്ഞു
കോട്ടയം:  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 21-ാമത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും തിരി തെളിഞ്ഞു. കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മേളയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. കാര്‍ഷികമേഖല പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ പ്രോത്സാഹനത്തോടൊപ്പം ന്യൂതന കൃഷി രീതികളും അവലംമ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്തായും കെ.എസ്.എസ്.എസ് രക്ഷാധികാരിയുമായ മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം മിയ ജോര്‍ജ്ജ് ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ ബിനു, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോര്‍ജ്ജ് പുല്ലാട്ട്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ടോമി, നബാര്‍ഡ് കോട്ടയം ഡിസ്ട്രിക്റ്റ് ഡെവലപ്പ്‌മെന്റ് മാനേജര്‍ ദിവ്യ കെ.ബി, കാരിത്താസ് ഇന്‍ഡ്യ എന്‍.ആര്‍.എം മാനേജര്‍ വി.ആര്‍ ഹരിദാസ്, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ റവ. സിസ്റ്റര്‍ കരുണ എസ്.വി.എം, കെ.എസ്.എസ്.എസ് നവചൈതന്യ വികലാംഗ ഫെഡറേഷന്‍ പ്രസിഡന്റ് തോമസ് കൊറ്റോടം, ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ റവ. ഫാ. മാത്യു കൊച്ചാദംപള്ളി എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ഭിന്നശേഷിയുള്ളവര്‍ക്കായി കെ.എസ്.എസ്.എസ് നടപ്പിലാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വ്വഹിച്ചു.
കാര്‍ഷിക മഹോത്സവത്തിന്റെ ഉദ്ഘാടന ദിവസമായ ഇന്നലെ സര്‍ഗ്ഗസംഗമ ദിനം എന്ന പേരിലാണ് സംഘടിപ്പിച്ചത്. രാവിലെ 10.15 ന് നടത്തപ്പെട്ട പതാക ഉയര്‍ത്തല്‍ കര്‍മ്മം കെ.എസ്.എസ്.എസ് പ്രസിഡന്റ് റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിച്ചു. തുടര്‍ന്ന് സി.ബി.ആര്‍ കലാപരിപാടികളും, സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഗ്രൂപ്പ് ഡാന്‍സ്, കോമഡി സ്‌കിറ്റ് മത്സരങ്ങളും നടത്തപ്പെട്ടു. തുടര്‍ന്ന് മുട്ടപ്പൂക്കള നിര്‍മ്മാണ മത്സരവും ദമ്പതികള്‍ക്കായി കപ്പ അരിച്ചില്‍, വനിതകള്‍ക്കായി തേങ്ങാ പൊതിക്കല്‍ എന്നീ മത്സരങ്ങളും നടത്തപ്പെട്ടു. ഉച്ചകഴിഞ്ഞ്  ഇടയ്ക്കാട്ട് മേഖലാ കലാപരിപാടികളും, സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാന്റ്‌സെറ്റ് മത്സരവും ആലപ്പുഴ പ്രാര്‍ത്ഥന കമ്മ്യൂണിക്കേഷന്‍സിന്റെ നാടകവും നടത്തപ്പെട്ടു.
നൈപുണ്യ ദിനമായി ആചരിക്കുന്ന കാര്‍ഷികമേളയുടെ രണ്ടാം ദിനമായ ഇന്ന് രാവിലെ 11 ന് കടുത്തുരുത്തി മേഖല കലാപരിപാടികള്‍ നടത്തപ്പെടും. 11.30 ന് മൂല്യാധിഷ്ഠിത ജീവിത ദര്‍ശനങ്ങള്‍ എന്ന വിഷയത്തില്‍ ഫാമിലി കൗണ്‍സിലര്‍ ഗ്രേസ് ലാല്‍ സെമിനാര്‍ നയിക്കും. 12.30 ന് പാറ്റിക്കൊഴിക്കല്‍ മത്സരവും തുടര്‍ന്ന് പച്ചമലൈ പവിഴമലൈ നാടോടി നൃത്ത മത്സരവും പുരുഷന്മാര്‍ക്കായി ഉറിയടി മത്സരവും 2 ന് ഉഴവൂര്‍ മേഖലാ കലാപരിപാടികളും നടത്തപ്പെടും 3 ന് നടത്തപ്പെടുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വ്വഹിക്കും. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുംന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തും. എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ. സാബു തോമസ്, കോട്ടയം ജില്ലാ പോലീസ് മേധാവി പി.എസ് സാബു ഐ.പി.എസ്, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍  ഡോ. സോന പി.ആര്‍, കാരിത്താസ് ഇന്‍ഡ്യ അസ്സി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജോളി പുത്തന്‍പുര, കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സിമോള്‍ മനോജ്, എഫ്.വി.റ്റി.ആര്‍.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.എം. ഫിലിപ്പ്, കോട്ടയം ജില്ലാ കുടുംബശ്രീ മിഷന്‍ കോര്‍ഡിനേറ്റര്‍ സുരേഷ് പി.എന്‍, കോട്ടയം ജില്ലാ സാമൂഹ്യനിധി വകുപ്പ് ഓഫീസര്‍, എം.എം മോഹന്‍ദാസ്, ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്‍ഡ്യ മാനേജര്‍ ജോര്‍ജ്ജ് പി. കുര്യന്‍, കോട്ടയം അതിരൂപത പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റവ. ഫാ. ജോയി കട്ടിയാങ്കല്‍, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, സെന്റ് ജോസഫ്‌സ് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ റവ. സിസ്റ്റര്‍ സൗമി എസ്.ജെ.സി, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെയിംസ് വടക്കേകണ്ടംകരിയില്‍ എന്നിവര്‍ പ്രസംഗിക്കും. സമ്മേളനത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസ് പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങളുടെ സമര്‍പ്പണവും നടത്തപ്പെടും 4.45 ന് തൊമ്മനും മക്കളും വടംവലി മത്സരവും 6.30 ന് തിരുവനന്തപുരം സംസ്‌കൃതിയുടെ "ജീവിതപാഠം" നാടകവും നടത്തപ്പെടും.

 Latest

Copyrights@2016.