india

KCYL സുവർണ്ണ ജൂബിലി: തലമുറകളുടെ സംഗമം പ്രൗഡോജ്ജ്വലമായി.

Tiju Kannampally  ,  2019-11-17 01:20:59amm

 

KCYL സുവർണ്ണ ജൂബിലി: തലമുറകളുടെ സംഗമം പ്രൗഡോജ്ജ്വലമായി.
കോട്ടയം : കത്തോലിക്കാ യുവജന പ്രസ്ഥാനങ്ങളിൽ പ്രഥമ സ്ഥാനം വഹിക്കുന്ന KCYL സംഘടനയുടെ അൻപതാം വാർഷികാഘോഷങ്ങളുടെ സമാപനം 2019 നവംബർ 17ന് കൈപ്പുഴയിൽ യുവജന റാലി, മെഗാ മാർഗ്ഗം കളി, പൊതുസമ്മേളനം എന്നീ പരിപാടികളോടെ കൈപ്പുഴയിൽ നടത്തപ്പെടുന്നതിന് മുന്നോടിയായി നവം. 16ന് കോട്ടയം BC M ഓഡിറ്റോറിയത്തിൽ വച്ച് തലമുറകളുടെ സംഗമം നടത്തപ്പെട്ടു.
തലമുറകളുടെ സംഗമത്തിൽ 50 വർഷം മുൻപ് സംഘടനയുടെ ആദ്യ ഡയറക്ടറായിരുന്ന റിട്ട. ജസ്റ്റീസ് സിറിയക്ക് ജോസഫ് മുതൽ നിലവിലെ ഭരണ സമിതി യംഗങ്ങൾ വരെ നിരവധി തലമുറകളിലൂടെ സംഘടനയെ വിവിധ തലങ്ങളിൽ നയിച്ചവരും, പ്രവർത്തകരും പങ്കാളികളായി. 
പേരെഴുതി രജിസ്ട്രേഷൻ നടത്തിയ ശേഷം പ്രത്യേക ക്യാൻവാസിൽ കൈയ്യൊപ്പ് പതിപ്പിച്ച ശേഷം ഓരോരുത്തരും തങ്ങളുടെ തലമുറകളിലെ സൗഹൃദങ്ങൾ പുതുക്കി.
തുടർന്ന് ബി.സി.എം. ഓഡിറ്റോറിയത്തിനുള്ളിൽ പ്രവേശിച്ച് മാർത്തോമ്മൻ എന്ന പ്രാർത്ഥാനാ ഗാനം ഏവരുമൊന്നു ചേർന്നാലപിച്ച് സംഗമത്തിന് തുടക്കം കുറിച്ചു.
KCYL സംഘടനയെ അൻപതാം വർഷത്തിൽ നയിക്കാൻ ഭാഗ്യം ലഭിച്ച നിലവിലെ കമ്മറ്റിക്കു വേണ്ടി ജനറൽ സെക്രട്ടറി ജോമി കൈപ്പാറേട്ട് സ്വാഗതം ആശംസിച്ചു.
നൊസ്റ്റാൾജിയ ഉണർത്തുന്ന ചിത്രങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ ഫോട്ടോ സീരീസ് ഏവരുടേയും മുന്നിൽ അവതരിപ്പിച്ചു.
തുടർന്ന് KCYL ചരിത്രങ്ങളിലേയ്ക്ക് തിരനോട്ടം നടത്താവുന്ന ചില ചോദ്യങ്ങൾ പങ്കെടുന്നവരുടെ മുൻപാകെ അവതരിപ്പിക്കുകയും ഉത്തരങ്ങൾ പറഞ്ഞവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
സംഗമ രജിസ്ട്രേഷൻ സമയത്തെ നമ്പരുകൾ നറുക്കിട്ട് ഭാഗ്യശാലികളെ കണ്ടത്തി സമ്മാനവിതരണം നിർവ്വഹിച്ചു.
തുടർന്ന് ഏവരും സെൽഫ് ഇൻട്രഡക്ഷൻ നടത്തി.
അമിത്ത്, സിജിൻ, പ്രമോദ്, ഷിജോ, .......... തുടങ്ങി നിരവധി ഗായകർ ഗാനങ്ങൾ ആലപിച്ച് സംഗമത്തെ ജീവസുറ്റതാക്കി മാറ്റി.
സംഘടനയുടെ മുൻകാല അതിരൂപതാ ഭാരവാഹികൾക്ക് മെമന്റോ നൽകി ആദരിച്ചു. 
അൻപതാം വാർഷികാഘോഷ ഭാഗമായി ആർച്ച് ബിഷപ്പ് മാർ മാത്യു മുലക്കാട്ട് കേക്ക് മുറിച്ചു ഏവർക്കും പങ്കുവച്ചു. 
നടവിളിച്ചും ക്നാനായ പാട്ടുകൾക്കൊപ്പം നൃത്തം ചവിട്ടിയും ഗതകാല സ്മരണകൾ അയവിറക്കി. KCYL പ്രതിജ്ഞ പ്രവർത്തകർ ആവേശപൂർവ്വം ഏറ്റുചൊല്ലി. തുടർന്ന് അഭി. പിതാക്കൻമാരെ തോളിലേറ്റി തലമുറ സംഗമത്തിലെ യംഗ് ബ്രിഗേഡ് ഡാൻസ് കളിച്ചു.
സ്നേഹവിരുന്നിൽ പങ്കുചേർന്നും ഏവരും സംഗമത്തിൽ സാഹോദര്യം പ്രകടമാക്കി.
ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ബിഷപ്പ് മാർ ജോസഫ് പണ്ടാരശ്ശേരിൽ, ജസ്റ്റീസ് സിറിയക് ജോസഫ്, സ്റ്റീഫൻ ജോർജ് Ex MLA, സിറിയക്ക് ചാഴികാടൻ, Prof. ബാബു പൂഴിക്കുന്നേൽ, ജേക്കബ് വാണിയം പുരയിടത്തിൽ, എന്നിവർ പ്രസംഗിച്ചു.
പരിപാടികൾക്ക് ബിബീഷ് ഓലിക്കാ മുറിയിൽ, സീമാ സൈമൺ, ജിനോ മോട്ടി, ടോം കരികുളം, സ്റ്റീഫൻ ചെട്ടിക്കത്തോട്ടത്തിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കോട്ടയം : കത്തോലിക്കാ യുവജന പ്രസ്ഥാനങ്ങളിൽ പ്രഥമ സ്ഥാനം വഹിക്കുന്ന KCYL സംഘടനയുടെ അൻപതാം വാർഷികാഘോഷങ്ങളുടെ സമാപനം 2019 നവംബർ 17ന് കൈപ്പുഴയിൽ യുവജന റാലി, മെഗാ മാർഗ്ഗം കളി, പൊതുസമ്മേളനം എന്നീ പരിപാടികളോടെ കൈപ്പുഴയിൽ നടത്തപ്പെടുന്നതിന് മുന്നോടിയായി നവം. 16ന് കോട്ടയം BC M ഓഡിറ്റോറിയത്തിൽ വച്ച് തലമുറകളുടെ സംഗമം നടത്തപ്പെട്ടു.

തലമുറകളുടെ സംഗമത്തിൽ 50 വർഷം മുൻപ് സംഘടനയുടെ ആദ്യ ഡയറക്ടറായിരുന്ന റിട്ട. ജസ്റ്റീസ് സിറിയക്ക് ജോസഫ് മുതൽ നിലവിലെ ഭരണ സമിതി യംഗങ്ങൾ വരെ നിരവധി തലമുറകളിലൂടെ സംഘടനയെ വിവിധ തലങ്ങളിൽ നയിച്ചവരും, പ്രവർത്തകരും പങ്കാളികളായി. പേരെഴുതി രജിസ്ട്രേഷൻ നടത്തിയ ശേഷം പ്രത്യേക ക്യാൻവാസിൽ കൈയ്യൊപ്പ് പതിപ്പിച്ച ശേഷം ഓരോരുത്തരും തങ്ങളുടെ തലമുറകളിലെ സൗഹൃദങ്ങൾ പുതുക്കി.

തുടർന്ന് ബി.സി.എം. ഓഡിറ്റോറിയത്തിനുള്ളിൽ പ്രവേശിച്ച് മാർത്തോമ്മൻ എന്ന പ്രാർത്ഥാനാ ഗാനം ഏവരുമൊന്നു ചേർന്നാലപിച്ച് സംഗമത്തിന് തുടക്കം കുറിച്ചു.KCYL സംഘടനയെ അൻപതാം വർഷത്തിൽ നയിക്കാൻ ഭാഗ്യം ലഭിച്ച നിലവിലെ കമ്മറ്റിക്കു വേണ്ടി ജനറൽ സെക്രട്ടറി ജോമി കൈപ്പാറേട്ട് സ്വാഗതം ആശംസിച്ചു. നൊസ്റ്റാൾജിയ ഉണർത്തുന്ന ചിത്രങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ ഫോട്ടോ സീരീസ് ഏവരുടേയും മുന്നിൽ അവതരിപ്പിച്ചു.

തുടർന്ന് KCYL ചരിത്രങ്ങളിലേയ്ക്ക് തിരനോട്ടം നടത്താവുന്ന ചില ചോദ്യങ്ങൾ പങ്കെടുന്നവരുടെ മുൻപാകെ അവതരിപ്പിക്കുകയും ഉത്തരങ്ങൾ പറഞ്ഞവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.സംഗമ രജിസ്ട്രേഷൻ സമയത്തെ നമ്പരുകൾ നറുക്കിട്ട് ഭാഗ്യശാലികളെ കണ്ടത്തി സമ്മാനവിതരണം നിർവ്വഹിച്ചു.തുടർന്ന് ഏവരും സെൽഫ് ഇൻട്രഡക്ഷൻ നടത്തി.അമിത്ത്, സിജിൻ, പ്രമോദ്, ഷിജോ, .......... തുടങ്ങി നിരവധി ഗായകർ ഗാനങ്ങൾ ആലപിച്ച് സംഗമത്തെ ജീവസുറ്റതാക്കി മാറ്റി. സംഘടനയുടെ മുൻകാല അതിരൂപതാ ഭാരവാഹികൾക്ക് മെമന്റോ നൽകി ആദരിച്ചു. 

അൻപതാം വാർഷികാഘോഷ ഭാഗമായി ആർച്ച് ബിഷപ്പ് മാർ മാത്യു മുലക്കാട്ട് കേക്ക് മുറിച്ചു ഏവർക്കും പങ്കുവച്ചു. നടവിളിച്ചും ക്നാനായ പാട്ടുകൾക്കൊപ്പം നൃത്തം ചവിട്ടിയും ഗതകാല സ്മരണകൾ അയവിറക്കി. KCYL പ്രതിജ്ഞ പ്രവർത്തകർ ആവേശപൂർവ്വം ഏറ്റുചൊല്ലി. തുടർന്ന് അഭി. പിതാക്കൻമാരെ തോളിലേറ്റി തലമുറ സംഗമത്തിലെ യംഗ് ബ്രിഗേഡ് ഡാൻസ് കളിച്ചു.സ്നേഹവിരുന്നിൽ പങ്കുചേർന്നും ഏവരും സംഗമത്തിൽ സാഹോദര്യം പ്രകടമാക്കി.

ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ബിഷപ്പ് മാർ ജോസഫ് പണ്ടാരശ്ശേരിൽ, ജസ്റ്റീസ് സിറിയക് ജോസഫ്, സ്റ്റീഫൻ ജോർജ് Ex MLA, സിറിയക്ക് ചാഴികാടൻ, Prof. ബാബു പൂഴിക്കുന്നേൽ, ജേക്കബ് വാണിയം പുരയിടത്തിൽ, എന്നിവർ പ്രസംഗിച്ചു. പരിപാടികൾക്ക് ബിബീഷ് ഓലിക്കാ മുറിയിൽ, സീമാ സൈമൺ, ജിനോ മോട്ടി, ടോം കരികുളം, സ്റ്റീഫൻ ചെട്ടിക്കത്തോട്ടത്തിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 Latest

Copyrights@2016.