india

കെ.സി.വൈ.എൽ സുവർണ്ണജൂബിലി ക്വിസ് മത്സരം സമാപിച്ചു.

Tiju Kannampally  ,  2019-11-16 07:35:23amm

കെ.സി.വൈ.എൽ സുവർണ്ണജൂബിലി ക്വിസ് മത്സരം സമാപിച്ചു.
കോട്ടയം : കെ.സിവൈഎൽ സുവർണ്ണ ജൂബിലി സമാപനത്തോടനുബന്ധിച്ച് കെ.സി.വൈ.എൽ അതിരൂപത സമിതി സംഘടിപ്പിച്ച മെഗാ ക്വിസ് മത്സരം നീറിക്കാട് ലൂർദ്ദ്മാതാ ക്‌നാനായ കത്തോലിക്ക പാരീഷ് ഹാളിൽ വച്ച് നടത്തപ്പെട്ടു. അതിരൂപതയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 41 ടീമുകൾ പങ്കെടുത്തു. പിറവം, നീണ്ടൂർ, കിടങ്ങൂർ എന്നീ യൂണിറ്റുകൾ യഥാക്രമം ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. കൂടാതെ ഞീഴൂർ, കരിങ്കുന്നം, കുറുമുള്ളൂർ, നീറിക്കാട്, കല്ലറ പഴയപള്ളി എന്നീ യൂണിറ്റുകൾ പ്രോത്സാഹന സമ്മാനം നേടി. കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ബിബീഷ് ഓലിക്കമുറിയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് സമ്മാനങ്ങൾ നൽകി. ഫാ. സ്റ്റാനി ഇടത്തിപറമ്പിൽ, ഫാ. എബി അലക്‌സ് വടക്കേക്കര, ഷൈജി ഓട്ടപ്പള്ളി, ജിസ്‌മോൾ സ്റ്റീഫൻ, ബിനോയ് മാത്യു, ജോമി കൈപ്പാറേട്ട്, ജോസുകുട്ടി ജോസഫ്, എന്നിവർ പ്രസംഗിച്ചു.
അതിരൂപത ചാപ്ലയിൻ ഫാ. സന്തോഷ് മുല്ലമംഗലത്ത്, സ്റ്റെഫി കപ്ലങ്ങാട്ട്, ജോണീസ് പി. സ്റ്റീഫൻ, ജിനി പുത്തൻ കുടിലിൽ, ഷെല്ലി ആലപ്പാട്ട്, സി.ഡോ.ലേഖ , നീറിക്കാട് യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

Latest

Copyrights@2016.