india

കെ.സി.വൈ.എല്‍ സുവര്‍ണജൂബിലി ഒരുക്കങ്ങൾ പൂർത്തിയായി.

Tiju Kannampally  ,  2019-11-15 07:24:01amm

കൈപ്പുഴ: കെ.സി.വൈ.എല്‍ സുവര്‍ണജൂബിലി സമാപനത്തിനും മെഗാ മാര്‍ഗംകളിക്കും സുവര്‍ണജൂബിലി സമാപന റാലിയ്‌ക്കും ഒരുക്കങ്ങൾ പൂർത്തിയായി. നവംബര്‍ 17-ന്‌ കൈപ്പുഴയില്‍ ഉച്ചയ്‌ക്ക്‌ 1.30ന്‌ സെന്റ്‌ ജോര്‍ജ്‌ വി.എച്ച്‌.എസ്‌.എസ്‌ ഗ്രൗണ്ടില്‍ അറുനൂറിലധികം യുവജനങ്ങള്‍ പങ്കെടുക്കുന്ന മെഗാ മാര്‍ഗംകളി അരങ്ങേറും. തുടര്‍ന്ന്‌ മാര്‍ മാക്കില്‍ പബ്ലിക്‌ സ്‌കൂളിലേക്ക്‌ മത്സര റാലി നടക്കും. റാലിക്ക്‌ ശേഷം മാര്‍ മാക്കില്‍ പബ്ലിക്‌ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന സമാപന സമ്മേളനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഉദ്‌ഘാടനം ചെയ്യും. കെ.സി.വൈ.എല്‍ പ്രസിഡന്റ്‌ ബിബീഷ്‌ ഓലിക്കമുറിയില്‍ അധ്യക്ഷത വഹിക്കും. മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്ത ആമുഖ സന്ദേശവും മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ സ്വാഗതവും പറയും. സാമൂഹിക, സാംസ്‌കാരിക സമുദായ നേതാക്കള്‍ ആശംസകള്‍ നേരും. അതിരൂപതയിലെ എല്ലാ ഇടവകകളില്‍നിന്നുമായി നാലായിരത്തിലധികം യുവതീയുവാക്കള്‍ റാലിയിലും സമ്മേളനത്തിലും സംബന്ധിക്കും.

 



Latest

Copyrights@2016.