europe

കലാ വിസ്മയങ്ങൾ തീർത്തുകൊണ്ട് "തെക്കൻ 2019" ക്നാനായ യുവജന സംഗമത്തിന് ബിർമിൻഹാമിൽ സമാപനം.

Tiju Kannampally  ,  2019-11-14 03:09:27amm

കലാ വിസ്മയങ്ങൾ തീർത്തുകൊണ്ട് തെക്കൻ 2019  ന് തിരശ്ശീല വീണു. !! മുതിർന്നവരെയാകെ  വീണ്ടും  ഞെട്ടിച്ചുകൊണ്ട് ക്നാനായ യുവജന സംഗമത്തിന് ബിർമിൻഹാമിൽ  സമാപനം.
=========================================================================
കഴിഞ്ഞ ശനിയാഴ്ച്ച നവംബർ 9 -ന് ബിർമിൻഹാമിലെങ്ങും ക്നാനായ മയമായിരുന്നു . Piccadilly  Venue വിൽ ക്നാനായ യുവജനങ്ങൾ മതിമറന്ന് ആഘോഷിച്ചപ്പോൾ തേക്കൻസ് 2019 ,  അത്  UK യിലെ ക്നാനായ ജനതയുടെ  ചരിത്രത്തിന്റെ താളുകളിൽ പുതിയ അദ്ധ്യായം തങ്കലിപികളാൽ  ആലേഖനം ചെയ്യപ്പെടുകയായിരുന്നു . 
 
രണ്ടായിരത്തോളം ക്നാനായ ചുണക്കുട്ടികൾ ഒന്നിച്ചൊന്നായി   ഡാൻസിലും , സംഗീതത്തിലും , ഡിജെ യിലും   മതിമറന്നാടിയപ്പോൾ, ഈ മാമാങ്കം ക്‌നാനായ  യുവജനങ്ങളുടെ  ഓർഗ നൈസിംഗ്    കഴിവിനെയും,  അവരുടെ കൂട്ടായ്മയുടെയും സംഘടനാ  ശക്തിയുടെയും  ഒത്തൊരുമയുടെയുമൊക്കെ  പ്രഖ്യാപനങ്ങളായി  മാറി. 
 
2018 ഇൽ ആദ്യമായി നടന്ന തെക്കൻസ്  യുവജനങ്ങൾ നെഞ്ചിലേറ്റിയതിന്റെ ആത്‌മവിശ്വാസത്തിൽ 2019  -ൽ രണ്ടാമതായി  സംഘടിപ്പിച്ച ഈ യുവജന മാമാങ്കത്തിന് 1500 ൽ  കൂടുതൽ യുവജനങ്ങളും, പിന്നെ സപ്പോർട്ടിനായി വന്ന  മാതാപിതാക്കളും അടക്കം രണ്ടായിരത്തിൽ  കൂടുതൽ ആളുകൾ പങ്കെടുത്തു. പരിപാടികളിൽ പങ്കെടുക്കാനെത്തിയ യുവജനങ്ങൾക്ക്  ഒരിക്കലും മറക്കാനാവാത്ത  കലാ വിസ്മയങ്ങൾ സമ്മാനിച്ചാണ്  തേക്കാൻസ് 2019  പടിയിറങ്ങിയത്. 
 
ഈ യുവജനമാമാങ്കം തെക്കൻസ് 2019 ന് മുഖ്യാഥിതി യായി എത്തിയത് കോട്ടയം അതിരൂപതയുടെ ആർച്ചു ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് പിതാവാണ്. രാവിലെ 10 മണിക്ക് ഫ്ലാഗ് ഹോസ്റ്റിഗും അതിനുശേഷം പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ  വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ച ക്നാനായ യുവജന മാമാങ്കം വൈകുന്നേരം ഏഴര യോട് കൂടി സമാപിച്ചു. ആയിരത്തിലധികം   പേർ  പങ്കെടുത്ത വിശുദ്ധ കുർബാന , യുവജനങ്ങൾ തങ്ങൾ വിശ്വാസത്തിൻറെ കാര്യത്തിൽ  തെല്ലിട പുറകിലല്ല എന്ന് തെളിയിക്കുന്നതായിരുന്നു. 
 
യുകെയിൽ ആദ്യമായി തന്നെയായിരിക്കാം യുവജനങ്ങൾ മാത്രം പങ്കെടുത്ത ഒരു ലൈവ് ക്വയർ !  ഷോൺ ടോമി  പടപുരയ്ക്കൽ നേതൃത്വം നൽകിയ ലൈവ് choir കുർബാനയെ വളരെ ഭക്തി സാന്ദ്രമാക്കി. കുർബാന അർപ്പിക്കാൻ യുകെയുടെ പല ഭാഗങ്ങളിൽ നിന്നും  എത്തിയ ക്നാനായ മിഷനിലെ  നിരവധി പുരോഹിതർ  , ക്നാനായ വികാരി ജനറാൾ   fr സജി മലയിൽ പുത്തൻപുരയിലിന്റെയും മാർ മൂലക്കാട്ട് പിതാവിന്റെയുമൊപ്പം  കുർബാന അർപ്പിച്ചു.
 കുർബാനയ്ക്കുശേഷം  യുകെ യിൽ  അറിയപ്പെടുന്ന മോട്ടിവേഷണൽ  സ്പീക്കർ  മിസ്സസ് ഷെറി ബേബി യുവജനങ്ങൾക്ക് എന്നും  ആവശ്യമുള്ള " How to develop confidence in Interviews" വിഷയത്തിൽ യുവജനങ്ങളുമായി സംവദിച്ചു. 
 പിന്നീട് നടന്നുനടന്ന അമ്പതോളം യുവജനങ്ങൾ പങ്കെടുത്ത welcome ഡാൻസ് എല്ലാവരുടെയും പ്രശംസ പിടിച്ചു വാങ്ങി. കെസിവൈഎൽ  അംഗങ്ങൾ  ആയ ലിവർപൂളിൽ നിന്നുമുള്ള നിഷിത ടോമി , സെൻഷിയാ തോമസ്, ലെസ്റ്ററിൽ നിന്നുമുള്ള ക്രിസ്റ്റോ  എന്നിവർ ആയിരുന്നു  വെൽക്കം ഡാൻസ് കൊറിയോഗ്രാഫി ചെയ്തത്.
അതിനുശേഷം നടന്ന പബ്ലിക് മീറ്റിങ്ങിൽ യു കെ കെ സി വൈ എൽ പ്രസിഡൻറ് ടെനിൻ  ജോസ് കടുതോടിൽ അധ്യക്ഷനായിരുന്നു. പ്രസിഡണ്ടിന്റെ   വാക്കുകൾ ക്നാനായ യുവജനങ്ങളുടെ വികാരവും വിചാരവും ആത്മവിശ്വാസവും , സഭയൊടും സമുദായത്തോടുമുള്ള യുവാക്കളുടെ  പ്രതിബദ്ധതയും  വിളിച്ചോതുന്നതായിരുന്നു.
KCYL ൻറെ  മുദ്രാവാക്യം യുവജനങ്ങളെക്കൊണ്ട്  ഏറ്റു ചൊല്ലിച്ചുകൊണ്ടു UKKCYL ലിന്റെ നേടും തൂണായ  സെക്രട്ടറി Blaize  തോമസ് ചേത്തലിൽ സ്വാഗതം ആശംസിച്ചതു വളെരെ പുതുമനിറഞ്ഞതായി . 
കേറ്ററിങ് യൂയൂണിറ്റിലെ യുവജനങ്ങൾ അവതരിപ്പിച്ച മാർഗം കളി വളരെയേറെ  ശ്രദ്ധ നേടി .
പരമ്പരാഗത രീതി വിട്ട് , സ്റ്റേജിലെ ലൈറ്റ്  ഓൺ  ചെയ്തുകൊണ്ട് യുവജനങ്ങളുടെ മോഡേൺ ശൈലിയിൽ നടന്ന ഉത്ഘാടനം വ്യത്യസ്തതയുള്ളതായിരുന്നു .
ഉത്ഘാടന പ്രസംഗം മൂലക്കാട്ട് പിതാവും അതിനു ശേഷം അനുഗ്രഹ പ്രഭാഷണം സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ സ്രാമ്പിക്കൽ പിതാവും  നടത്തി .
ആഗോള KCYL സംഘടനയുടെ 50 വര്ഷം പിന്നിടുന്ന ഈ അവസരത്തിൽ അതിനെ അനുസ്മരിച്ചുകൊണ്ട് UK സെൻട്രൽ കമ്മിറ്റി അംഗങ്ങൾ കേക്ക് മുറിച്ചു യുവജനങ്ങൾക്ക്‌ മധുരം  പങ്കുവെച്ചുകൊണ്ട് ആഘോഷിച്ചു .
യു കെ കെ സി വൈ എൽ നാഷണൽ ചാപ്ലയിൻ സജിമലയിൽ പുത്തൻപുരയിൽ പിന്നീട് സംസാരിച്ചു.യുകെകെസിഎ പ്രസിഡണ്ട് തോമസ് ജോസഫ് , വിമൻസ് ഫോറം പ്രസിഡണ്ട് ടെസ്സി മാവേലി എന്നിവർ  ആശംസകൾ നേർന്നു. സാംസ്കാരിക സമ്മേളനത്തിന് അവസാനം വൈസ് പ്രസിഡണ്ട് സെറിൻ  സിബി ജോസഫ്  എല്ലാവർക്കും നന്ദിയും അറിയിച്ചു. 
 
അതിനുശേഷം നടന്ന സിനിമാറ്റിക് ഡാൻസ് ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു. ഓരോ ഡാൻസിനും യുവജനങ്ങൾ മതിമറന്ന് തകർത്താടുന്നതും കാണാമായിരുന്നു. സിനിമാറ്റിക് ഡാൻസുകൾ അവതരിപ്പിച്ച ബ്രിസ്റ്റോൾ ,ലീഡ്‌സ്  ,ലിവർപൂൾ , ബിർമിങ്ഹാം ,ലെസ്റ്റർ , ന്യൂകാസിൽ  യൂണിറ്റുകളുടെയും  , ഷെറിൻ ഷാജി & ടീം, സ്നേഹ ബെന്നി & ടീം , സ്വീറ്റി ടോം  & ടീം  എന്നിവർ അവതരിപ്പിച്ച Cross-യൂണിറ്റുകളുടെയും ഡാൻസ്  പെർഫോമൻസ് കേരളത്തിലെ ഏത് ഡാൻസ് റിയാലിറ്റി ഷോകളോട് കിടപിടിക്കുന്ന തരത്തിൽ അത്യുജ്ജ്വലമായിരുന്നു.
അതിനുശേഷം നടന്ന യുവജനങ്ങൾക്കുവേണ്ടിയുള്ള ഡിജെ (DJ) യുവജനങ്ങളെ ആവേശത്തിൽ ആറാടിച്ചു. ഓരോ ഗാനത്തോടൊപ്പം എല്ലാ യുവജനങ്ങളും ചുവടുവച്ചപ്പോൾ കണ്ടുനിന്ന മാതാപിതാക്കൾക്കും മറ്റുള്ളവർക്കും ഇതൊരു പുതിയ അനുഭവമായി മാറി. 
ആടിയും ,പാടിയും, നട വിളിച്ചും, ക്നാനായ ഗീതങ്ങൾ ആലപിച്ചും, ബിർമിങ്ഹാമിനെ  ക്നാനായ നഗരമാക്കി മാറ്റിക്കൊണ്ട്  യുവജനങ്ങൾ തെക്കൻ സ്  2019  നെ രണ്ടുകയ്യും നീട്ടി ഏറ്റെടുക്കുകയായിരുന്നു. 
ക്നാനായ യുവജന മാമാങ്കം "തെക്കൻ സ് 2019" -ന്, UK -KCYL പ്രസിഡന്റ് ടെനിൻ ജോസ് കടുതോടിൻറെ യും  സെക്രട്ടറി  BLAIZE  തോമസ്  ചേത്തലിന്റെയും നേത്രുത്വത്തിൽ  കമ്മിറ്റിയംഗങ്ങളായ  വൈസ് പ്രസിഡണ്ട്  സെറിൻ  സിബി ജോസഫ്,  TRESSURER യേശുദാസ് ജോസഫ് , ജോയിന്റ് സെക്രട്ടറി ജസ്റ്റിൻ പാട്ടാറുകുഴിയിൽ എന്നിവർ തോളോട് തോൾ ചേർന്നു പ്രവർത്തിച്ചപ്പോൾ , തെക്കൻസ് 2019 എല്ലാ പ്രതീക്ഷകൾക്കും അപ്പുറം  ക്നാനായ യുവജനങ്ങൾക്കു മറക്കാനാവാത്ത ഒരു അനുഭവം സമ്മാനിക്കുകയായിരുന്നു .
UKKCYL  നാഷണൽ  ചാപ്ലൈൻ  Fr  സജി മലയിൽ പുത്തെൻപുരയിലിന്റെ ശക്തമായ ആല്മീയ നേതൃത്വ ത്തിൽ  നാഷണൽ  DIRECTORS ആയ   ജോമോൾ സന്തോഷ് , സിന്റോ  വെട്ടുകല്ലേൽ എന്നിവരുടെ  ഗൈഡൻസിൽ  കമ്മറ്റി അംഗങ്ങൾ അടുക്കും ചിട്ടയോടും കൂടി   ഒന്ന് ചേർന്നു പ്രവർത്തിച്ചപ്പോൾ ഈ മാമാങ്കം   ക്നാനായ യുവജനങ്ങളുടെ കഴിവിന്റെയും ഒത്തൊരുമയുടേയും പരിയാരമായി മാറി.

കലാ വിസ്മയങ്ങൾ തീർത്തുകൊണ്ട് തെക്കൻ 2019  ന് തിരശ്ശീല വീണു. !! മുതിർന്നവരെയാകെ  വീണ്ടും  ഞെട്ടിച്ചുകൊണ്ട് ക്നാനായ യുവജന സംഗമത്തിന് ബിർമിൻഹാമിൽ  സമാപനം.കഴിഞ്ഞ ശനിയാഴ്ച്ച നവംബർ 9 -ന് ബിർമിൻഹാമിലെങ്ങും ക്നാനായ മയമായിരുന്നു . Piccadilly  Venue വിൽ ക്നാനായ യുവജനങ്ങൾ മതിമറന്ന് ആഘോഷിച്ചപ്പോൾ തേക്കൻസ് 2019 ,  അത്  UK യിലെ ക്നാനായ ജനതയുടെ  ചരിത്രത്തിന്റെ താളുകളിൽ പുതിയ അദ്ധ്യായം തങ്കലിപികളാൽ  ആലേഖനം ചെയ്യപ്പെടുകയായിരുന്നു . 

രണ്ടായിരത്തോളം ക്നാനായ ചുണക്കുട്ടികൾ ഒന്നിച്ചൊന്നായി   ഡാൻസിലും , സംഗീതത്തിലും , ഡിജെ യിലും   മതിമറന്നാടിയപ്പോൾ, ഈ മാമാങ്കം ക്‌നാനായ  യുവജനങ്ങളുടെ  ഓർഗ നൈസിംഗ്    കഴിവിനെയും,  അവരുടെ കൂട്ടായ്മയുടെയും സംഘടനാ  ശക്തിയുടെയും  ഒത്തൊരുമയുടെയുമൊക്കെ  പ്രഖ്യാപനങ്ങളായി  മാറി. 

2018 ഇൽ ആദ്യമായി നടന്ന തെക്കൻസ്  യുവജനങ്ങൾ നെഞ്ചിലേറ്റിയതിന്റെ ആത്‌മവിശ്വാസത്തിൽ 2019  -ൽ രണ്ടാമതായി  സംഘടിപ്പിച്ച ഈ യുവജന മാമാങ്കത്തിന് 1500 ൽ  കൂടുതൽ യുവജനങ്ങളും, പിന്നെ സപ്പോർട്ടിനായി വന്ന  മാതാപിതാക്കളും അടക്കം രണ്ടായിരത്തിൽ  കൂടുതൽ ആളുകൾ പങ്കെടുത്തു. പരിപാടികളിൽ പങ്കെടുക്കാനെത്തിയ യുവജനങ്ങൾക്ക്  ഒരിക്കലും മറക്കാനാവാത്ത  കലാ വിസ്മയങ്ങൾ സമ്മാനിച്ചാണ്  തേക്കാൻസ് 2019  പടിയിറങ്ങിയത്. 

ഈ യുവജനമാമാങ്കം തെക്കൻസ് 2019 ന് മുഖ്യാഥിതി യായി എത്തിയത് കോട്ടയം അതിരൂപതയുടെ ആർച്ചു ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് പിതാവാണ്. രാവിലെ 10 മണിക്ക് ഫ്ലാഗ് ഹോസ്റ്റിഗും അതിനുശേഷം പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ  വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ച ക്നാനായ യുവജന മാമാങ്കം വൈകുന്നേരം ഏഴര യോട് കൂടി സമാപിച്ചു. ആയിരത്തിലധികം   പേർ  പങ്കെടുത്ത വിശുദ്ധ കുർബാന , യുവജനങ്ങൾ തങ്ങൾ വിശ്വാസത്തിൻറെ കാര്യത്തിൽ  തെല്ലിട പുറകിലല്ല എന്ന് തെളിയിക്കുന്നതായിരുന്നു. 

യുകെയിൽ ആദ്യമായി തന്നെയായിരിക്കാം യുവജനങ്ങൾ മാത്രം പങ്കെടുത്ത ഒരു ലൈവ് ക്വയർ !  ഷോൺ ടോമി  പടപുരയ്ക്കൽ നേതൃത്വം നൽകിയ ലൈവ് choir കുർബാനയെ വളരെ ഭക്തി സാന്ദ്രമാക്കി. കുർബാന അർപ്പിക്കാൻ യുകെയുടെ പല ഭാഗങ്ങളിൽ നിന്നും  എത്തിയ ക്നാനായ മിഷനിലെ  നിരവധി പുരോഹിതർ  , ക്നാനായ വികാരി ജനറാൾ   fr സജി മലയിൽ പുത്തൻപുരയിലിന്റെയും മാർ മൂലക്കാട്ട് പിതാവിന്റെയുമൊപ്പം  കുർബാന അർപ്പിച്ചു.കുർബാനയ്ക്കുശേഷം  യുകെ യിൽ  അറിയപ്പെടുന്ന മോട്ടിവേഷണൽ  സ്പീക്കർ  മിസ്സസ് ഷെറി ബേബി യുവജനങ്ങൾക്ക് എന്നും  ആവശ്യമുള്ള " How to develop confidence in Interviews" വിഷയത്തിൽ യുവജനങ്ങളുമായി സംവദിച്ചു. 

പിന്നീട് നടന്നുനടന്ന അമ്പതോളം യുവജനങ്ങൾ പങ്കെടുത്ത welcome ഡാൻസ് എല്ലാവരുടെയും പ്രശംസ പിടിച്ചു വാങ്ങി. കെസിവൈഎൽ  അംഗങ്ങൾ  ആയ ലിവർപൂളിൽ നിന്നുമുള്ള നിഷിത ടോമി , സെൻഷിയാ തോമസ്, ലെസ്റ്ററിൽ നിന്നുമുള്ള ക്രിസ്റ്റോ  എന്നിവർ ആയിരുന്നു  വെൽക്കം ഡാൻസ് കൊറിയോഗ്രാഫി ചെയ്തത്.അതിനുശേഷം നടന്ന പബ്ലിക് മീറ്റിങ്ങിൽ യു കെ കെ സി വൈ എൽ പ്രസിഡൻറ് ടെനിൻ  ജോസ് കടുതോടിൽ അധ്യക്ഷനായിരുന്നു. പ്രസിഡണ്ടിന്റെ   വാക്കുകൾ ക്നാനായ യുവജനങ്ങളുടെ വികാരവും വിചാരവും ആത്മവിശ്വാസവും , സഭയൊടും സമുദായത്തോടുമുള്ള യുവാക്കളുടെ  പ്രതിബദ്ധതയും  വിളിച്ചോതുന്നതായിരുന്നു.

KCYL ൻറെ  മുദ്രാവാക്യം യുവജനങ്ങളെക്കൊണ്ട്  ഏറ്റു ചൊല്ലിച്ചുകൊണ്ടു UKKCYL ലിന്റെ നേടും തൂണായ  സെക്രട്ടറി Blaize  തോമസ് ചേത്തലിൽ സ്വാഗതം ആശംസിച്ചതു വളെരെ പുതുമനിറഞ്ഞതായി. കേറ്ററിങ് യൂയൂണിറ്റിലെ യുവജനങ്ങൾ അവതരിപ്പിച്ച മാർഗം കളി വളരെയേറെ  ശ്രദ്ധ നേടി .പരമ്പരാഗത രീതി വിട്ട് , സ്റ്റേജിലെ ലൈറ്റ്  ഓൺ  ചെയ്തുകൊണ്ട് യുവജനങ്ങളുടെ മോഡേൺ ശൈലിയിൽ നടന്ന ഉത്ഘാടനം വ്യത്യസ്തതയുള്ളതായിരുന്നു .ഉത്ഘാടന പ്രസംഗം മൂലക്കാട്ട് പിതാവും അതിനു ശേഷം അനുഗ്രഹ പ്രഭാഷണം സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ സ്രാമ്പിക്കൽ പിതാവും  നടത്തി .

ആഗോള KCYL സംഘടനയുടെ 50 വര്ഷം പിന്നിടുന്ന ഈ അവസരത്തിൽ അതിനെ അനുസ്മരിച്ചുകൊണ്ട് UK സെൻട്രൽ കമ്മിറ്റി അംഗങ്ങൾ കേക്ക് മുറിച്ചു യുവജനങ്ങൾക്ക്‌ മധുരം  പങ്കുവെച്ചുകൊണ്ട് ആഘോഷിച്ചു.യു കെ കെ സി വൈ എൽ നാഷണൽ ചാപ്ലയിൻ സജിമലയിൽ പുത്തൻപുരയിൽ പിന്നീട് സംസാരിച്ചു.യുകെകെസിഎ പ്രസിഡണ്ട് തോമസ് ജോസഫ് , വിമൻസ് ഫോറം പ്രസിഡണ്ട് ടെസ്സി മാവേലി എന്നിവർ  ആശംസകൾ നേർന്നു. സാംസ്കാരിക സമ്മേളനത്തിന് അവസാനം വൈസ് പ്രസിഡണ്ട് സെറിൻ  സിബി ജോസഫ്  എല്ലാവർക്കും നന്ദിയും അറിയിച്ചു. 

അതിനുശേഷം നടന്ന സിനിമാറ്റിക് ഡാൻസ് ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു. ഓരോ ഡാൻസിനും യുവജനങ്ങൾ മതിമറന്ന് തകർത്താടുന്നതും കാണാമായിരുന്നു. സിനിമാറ്റിക് ഡാൻസുകൾ അവതരിപ്പിച്ച ബ്രിസ്റ്റോൾ ,ലീഡ്‌സ്  ,ലിവർപൂൾ , ബിർമിങ്ഹാം ,ലെസ്റ്റർ , ന്യൂകാസിൽ  യൂണിറ്റുകളുടെയും  , ഷെറിൻ ഷാജി & ടീം, സ്നേഹ ബെന്നി & ടീം , സ്വീറ്റി ടോം  & ടീം  എന്നിവർ അവതരിപ്പിച്ച Cross-യൂണിറ്റുകളുടെയും ഡാൻസ്  പെർഫോമൻസ് കേരളത്തിലെ ഏത് ഡാൻസ് റിയാലിറ്റി ഷോകളോട് കിടപിടിക്കുന്ന തരത്തിൽ അത്യുജ്ജ്വലമായിരുന്നു.

അതിനുശേഷം നടന്ന യുവജനങ്ങൾക്കുവേണ്ടിയുള്ള ഡിജെ (DJ) യുവജനങ്ങളെ ആവേശത്തിൽ ആറാടിച്ചു. ഓരോ ഗാനത്തോടൊപ്പം എല്ലാ യുവജനങ്ങളും ചുവടുവച്ചപ്പോൾ കണ്ടുനിന്ന മാതാപിതാക്കൾക്കും മറ്റുള്ളവർക്കും ഇതൊരു പുതിയ അനുഭവമായി മാറി. ആടിയും ,പാടിയും, നട വിളിച്ചും, ക്നാനായ ഗീതങ്ങൾ ആലപിച്ചും, ബിർമിങ്ഹാമിനെ  ക്നാനായ നഗരമാക്കി മാറ്റിക്കൊണ്ട്  യുവജനങ്ങൾ തെക്കൻ സ്  2019  നെ രണ്ടുകയ്യും നീട്ടി ഏറ്റെടുക്കുകയായിരുന്നു. 

ക്നാനായ യുവജന മാമാങ്കം "തെക്കൻ സ് 2019" -ന്, UK -KCYL പ്രസിഡന്റ് ടെനിൻ ജോസ് കടുതോടിൻറെ യും  സെക്രട്ടറി  BLAIZE  തോമസ്  ചേത്തലിന്റെയും നേത്രുത്വത്തിൽ  കമ്മിറ്റിയംഗങ്ങളായ  വൈസ് പ്രസിഡണ്ട്  സെറിൻ  സിബി ജോസഫ്,  TRESSURER യേശുദാസ് ജോസഫ് , ജോയിന്റ് സെക്രട്ടറി ജസ്റ്റിൻ പാട്ടാറുകുഴിയിൽ എന്നിവർ തോളോട് തോൾ ചേർന്നു പ്രവർത്തിച്ചപ്പോൾ , തെക്കൻസ് 2019 എല്ലാ പ്രതീക്ഷകൾക്കും അപ്പുറം  ക്നാനായ യുവജനങ്ങൾക്കു മറക്കാനാവാത്ത ഒരു അനുഭവം സമ്മാനിക്കുകയായിരുന്നു .

UKKCYL  നാഷണൽ  ചാപ്ലൈൻ  Fr  സജി മലയിൽ പുത്തെൻപുരയിലിന്റെ ശക്തമായ ആല്മീയ നേതൃത്വ ത്തിൽ  നാഷണൽ  DIRECTORS ആയ   ജോമോൾ സന്തോഷ് , സിന്റോ  വെട്ടുകല്ലേൽ എന്നിവരുടെ  ഗൈഡൻസിൽ  കമ്മറ്റി അംഗങ്ങൾ അടുക്കും ചിട്ടയോടും കൂടി   ഒന്ന് ചേർന്നു പ്രവർത്തിച്ചപ്പോൾ ഈ മാമാങ്കം   ക്നാനായ യുവജനങ്ങളുടെ കഴിവിന്റെയും ഒത്തൊരുമയുടേയും പരിയാരമായി മാറി.

 Latest

Copyrights@2016.