india

സേനാപതിയിൽ ലീഡർഷിപ്പ് പരിശീലനം നടന്നു

Tiju Kannampally  ,  2019-11-06 06:22:46amm

സേനാപതിയിൽ ലീഡർഷിപ്പ് പരിശീലനം നടന്നു
സേനാപതി: ഗ്രീൻവാലി ഡവലപ്മെൻറ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സേനാപതി ഗ്രാമവികസനസമിതിയുടെ സ്വാശ്രയസംഘങ്ങളുടെ ഭാരവാഹികൾക്കായി ലീഡർഷിപ്പ് പരിശീലനം നടത്തി. പരിശീലനത്തോടനുബന്ധിച്ച് നടന്ന യോഗത്തിൽ സേനാപതി പള്ളി വികാരിയും, സേനാപതി ഗ്രാമവികസനസമിതി പ്രസിഡന്റുമായ ഫാ. മിഥുൻ വലിയപുളിഞ്ചാക്കിൽ അധ്യക്ഷത വഹിച്ചു. ശ്രീ.ഷാജു സൈമൺ മണലേൽ, ശ്രീമതി.മിനി മാത്യു താന്നിയാംപാറ എന്നിവർ പ്രസംഗിച്ചു. ഗ്രീൻവാലി ഡവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്,പ്രോജക്ട് ഓഫിസർ ശ്രീ. സിറിയ്ക് എന്നിവർ ക്ലാസ് നയിച്ചു. ആനിമേറ്റർ ശ്രീമതി. സെലിൻ ബേബി വെമ്പേനിക്കൽ, ഗ്രാമവികസനസമിതി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. 60 പേർ പരിശീലനത്തിൽ പങ്കെടുത്തു.

Latest

Copyrights@2016.