gulf

ദുബായ് കെ.സി.വൈ.എൽ ന്റെ ആഭിമുഖ്യത്തിൽ ജപമാല ദിനം ആചരിച്ചു.

Tiju Kannampally  ,  2019-10-19 04:10:57amm

ദുബായ് കെ.സി.വൈ.എൽ ന്റെ ആഭിമുഖ്യത്തിൽ ജപമാല ദിനം ആചരിച്ചു.നമ്മുടെ കുടുംബങ്ങളിലേക്ക് ദൈവാനുഗ്രഹങ്ങൾ നേടിയെടുക്കാൻ അനുദിനം ജപമാല ചൊല്ലുന്നതിനേക്കാൾ ഉറപ്പുള്ള മറ്റൊരു മാർഗ്ഗമില്ല (പന്ത്രണ്ടാം പീയൂസ് മാർപാപ്പ ) ദൈവ വിശ്വാസം കൂടുതൽ ദൃഢപ്പെടുത്തുന്നതിന് ദുബായ് കെ.സി.വൈ.എൽ ന്റെ ആഭിമുഖ്യത്തിൽ ജപമാല ദിനം ആചരിച്ചു.ശ്രീ ജെന്നി ജോസഫ് മാക്കീൽ ന്റെ ഭവനത്തിൽവെച്ചു കഴിഞ്ഞ വെള്ളിയാഴ്ച്ച (18/10/2019) നടന്ന ജപമാല സമർപ്പണത്തിന് കെ.സി.വൈ.എൽ അംഗങ്ങളും ദുബായ് ക്നാനായ കുടുംബത്തിലെ മറ്റ് അംഗങ്ങളും ഉൾപ്പെടെ 65 ഓളം അംഗങ്ങൾ പങ്കെടുത്തു. ജപമാലയുടെ പ്രാധാന്യത്തെക്കുറിച്ചും ശക്തിയെക്കുറിച്ചും പരി. അമ്മയുടെ പരിപാലനയെക്കുറിച്ചും ബ്ര. റ്റിഡിൽ തോമസ് നയിച്ച ക്ലാസ് ജപമാലെയെക്കുറിച്ച് കൂടുതൽ അറിയുന്നതിന് സഹായകമായി. ആത്മീയ വളർച്ചയ്ക്ക് സഹായകമാകുന്ന ഇത്തരം പരിപാടികൾ ഇനിയും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.ശേഷം സ്നേഹവിരുന്നോടും പാച്ചോർ നേർച്ചയോടും കൂടി ജപമാല ദിനം അവസാനിച്ചു.



Latest

Copyrights@2016.