europe

ലിവര്‍പൂള്‍ ക്‌നാനായ മിഷന്‍ വി. പത്താം പീയൂസിന്റെ തിരുനാളും വിശ്വാസ പരിശീലന വാര്‍ഷികവും ആഘോഷിച്ചു

Tiju Kannampally  ,  2019-10-09 10:59:29pmm ഫാ: ജോസ് തേക്കുനിൽക്കുന്നതിൽ

UK ലിവർപൂൾ ക്നാനായ മിഷന്റെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ പത്താം പിയൂസിന്റെ പ്രഥമ തിരുനാളാഘോഷവും, വിശ്വാസപരിശീലനത്തിന്റെ വാർഷികവും സംയുക്തമായി ഒക്ടോബർ 6-ന് ആഘോഷിച്ചു. ഫാദർ ജിൻസ് നെല്ലിക്കാട്ടിൽ പ്രധാന കാർമ്മികൻ ആയിരുന്നു. ഫാദർ ഫിലിപ്പ് കുഴിപറമ്പിൽ, ഫാദർ ജോസ് തേക്കുനിൽക്കുന്നതിൽ എന്നിവർ സഹ കാർമ്മികർ ആയിരുന്നു. സൺ‌ഡേ സ്കൂൾ വാർഷികവും, കുട്ടികളുടെ കലാപരിപാടികൾ സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരുന്നു. ലിവർപൂളിൽ ഉള്ള എല്ലാ ക്നാനായ കുടുംബങ്ങളും ഒത്തൊരുമയോടെ ആഘോഷങ്ങളിൽ പങ്കെടുത്തു. ഫാദർ ജോസ് തേക്കുനിൽക്കുന്നതിൽ, കൈക്കാരന്മാരായ ബേബി ജോസഫ്, ജെസ്സി ജോസ്, സിറിയക് സ്റ്റീഫൻ, കമ്മിറ്റി അംഗങ്ങൾ, മതാധ്യാപകർ, കൂടാരയോഗ ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



Latest

Copyrights@2016.